നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Take it Easy Policy വിമാനത്തിനുള്ളില്‍ റഹ്മാന്റെ 'ഊര്‍വശി..'; നൃത്തച്ചുവടുകളുമായി എയര്‍ ഹോസ്റ്റസ്

  Take it Easy Policy വിമാനത്തിനുള്ളില്‍ റഹ്മാന്റെ 'ഊര്‍വശി..'; നൃത്തച്ചുവടുകളുമായി എയര്‍ ഹോസ്റ്റസ്

  സ്‌പൈസ്‌ജെറ്റിന്റെ ചുവപ്പ്-കറുപ്പ് നിറത്തിലുള്ള ബോഡികോണ്‍ യൂണിഫോം ധരിച്ചാണ് മീനാക്ഷി പ്രശസ്തമായ 'ഊര്‍വ്വശി' ഗാനത്തിന് നൃത്തം ചെയ്യുന്നത്.

  • Share this:
   ഫ്‌ലൈറ്റ് ക്രൂവിന് എത്ര ശമ്പളം ലഭിച്ചാലും, അവരുടെ ജോലി അൽപ്പം ബുദ്ധിമുട്ടേറിയത് തന്നെയാണ്. വിമാനത്തിലെ യാത്രക്കാര്‍, പൈലറ്റുമാര്‍, മറ്റ് അംഗങ്ങള്‍ എന്നിവര്‍ക്ക് സഹായങ്ങള്‍ എത്തിക്കാന്‍ എയര്‍ക്രൂ എപ്പോഴും സജ്ജരായിരിക്കണം. അതുകൊണ്ട് തന്നെ ആരുമില്ലാത്ത ഒരു ഫ്‌ളൈറ്റ് കാണുമ്പോള്‍ നൃത്തം ചെയ്യാൻ തോന്നുന്നത് തെറ്റല്ല. യാത്രക്കാരില്ലാത്ത ഒരു വിമാനത്തിനുള്ളിലെ ഇടനാഴി, തന്റെ ഡാന്‍സ് ഫ്‌ളോറാക്കി മാറ്റിയിരിക്കുകയാണ് ഉമ മീനാക്ഷി എന്ന ഈ എയര്‍ഹോസ്റ്റസ്. എയര്‍ഹോസ്റ്റസിന്റെ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

   എ.ആര്‍.റഹ്മാന്‍ ഈണമിട്ട പ്രശസ്തമായ 'ഊര്‍വ്വശി..' എന്ന ഗാനത്തിനാണ് ഉമ മീനാക്ഷി ചുവടുകള്‍ വച്ചിരിക്കുന്നത്. സ്‌പൈസ് ജെറ്റ് ക്യാബിന്‍ ക്രൂ ആയ മീനാക്ഷി അടുത്തിടെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഈ റീല്‍ അപ്ലോഡ് ചെയ്തത്. സ്‌പൈസ്‌ജെറ്റിന്റെ ചുവപ്പ്-കറുപ്പ് നിറത്തിലുള്ള ബോഡികോണ്‍ യൂണിഫോം ധരിച്ചാണ് മീനാക്ഷി പ്രശസ്തമായ 'ഊര്‍വ്വശി' ഗാനത്തിന് നൃത്തം ചെയ്യുന്നത്. 'ടേക്ക് ഇറ്റ് ഈസി' എന്നഗാനത്തിലെ തന്നെ വരിയാണ് തന്റെ റീൽസിന് അടിക്കുറിപ്പായി മീനാക്ഷി നല്‍കിയിരിക്കുന്നത്.

   ഒക്ടോബര്‍ നാലിന് പോസ്റ്റ് ചെയ്ത റീല്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുകയും സോഷ്യല്‍ മീഡിയ സൈറ്റില്‍ 7500 ലൈക്കുകള്‍ നേടുകയും ചെയ്തു. ഒട്ടേറെ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ലൗ ചിഹ്നങ്ങളും, ഫയര്‍ ഇമോജികളുമായി കമന്റുകളില്‍ ഇന്‍സ്റ്റഗ്രാമേഴ്‌സ് നിറഞ്ഞു നിന്നു. 'നിങ്ങള്‍ വളരെ സുന്ദരിയാണ്', 'റെഡ് ഹോട്ട് സ്‌പൈസി', 'മനോഹരം', 'നല്ല നൃത്തം', 'മനോഹരമായ പുഞ്ചിരിയും നൃത്തവും', 'ഞാന്‍ നിങ്ങളുടെ ആരാധകനായി', 'ആ പാട്ടിന് മുഴുവന്‍ നിങ്ങള്‍ ചുവട് വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു' ഇങ്ങനെ നീളുന്നു കമന്റുകള്‍.

   1994ല്‍ ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കാതലന്‍ എന്ന തമിഴ് സിനിമയിലൂടെയായിരുന്നു ഈ എ.ആര്‍.റഹ്മാന്‍ ഗാനം എത്തിയത്. ഗാനത്തോടൊപ്പം നടന്‍ പ്രഭുദേവ ചെന്നൈയിലെ തെരുവുകളില്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും വന്‍ ഹിറ്റായിരുന്നു. സിനിമ ഹിറ്റായതിന് പിന്നാലെ, ഇത് തെലുങ്കിലും ഹിന്ദിയിലും മൊഴിമാറ്റം ചെയ്ത് റിലീസ് ചെയ്തിരുന്നു. 'ഹംസെ ഹയ് മുക്കാബുല' എന്ന് ബോളിവുഡിലേക്ക് മൊഴിമാറ്റി എത്തിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം മാറ്റാതെ എത്തിയ ഹിന്ദി വരികളും പ്രശസ്തമായി.
   View this post on Instagram


   A post shared by Uma Meenakshi (@yamtha.uma)


   എഴുപതിനായിരത്തിലധികം ഫോളോവേഴ്‌സുള്ള ഉമ മീനാക്ഷി ഇന്‍സ്റ്റഗ്രാമിലെ ഒരു താരമാണ്. മുമ്പ് നടി ശ്രീദേവി അഭിനയിച്ച 2012-ലെ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമയിലെ 'നവരൈ മജ്ഹി' എന്ന ഗാനത്തിന് ചുവടുവച്ച മീനാക്ഷിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. യാത്രക്കാരില്ലാത്ത വിമാനത്തിനുള്‍വശം ഒരു നൃത്തവേദിയാകുന്നത് ഇതാദ്യമായല്ല.

   നേരത്തെ, ഇന്‍ഡിഗോ എയര്‍ ഹോസ്റ്റസിന്റെ ഇത്തരമൊരു വീഡിയോ വൈറലായിരുന്നു. ആ വീഡിയോയില്‍, വൈറലായ സിംഹള ഗാനം 'മണികെ മാഗെ ഹിതേ'യുടെ താളത്തിനൊത്തായിരുന്നു എയര്‍ ഹോസ്റ്റസ് ചുവടുവച്ചത്. ഇന്‍ഡിഗോ എയര്‍ലൈനിന്റെ മറ്റൊരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വൈറലായ 'കിഡി- ടച്ച് ഇറ്റ്' എന്ന ഗാനത്തിന് നൃത്തം ചെയ്യുന്നതും വൈറലായിരുന്നു.
   Published by:Karthika M
   First published: