വിമാന ചിറകിൽ പക്ഷി ഇടിച്ചതിനെ തുടർന്നാണ് വലിയൊരു ദുരന്തം വനിതാ പൈലറ്റായ മൊണിക്ക ഖന്ന മുന്നിൽ കണ്ടത്. പക്ഷി ഇടിച്ചതിനെ തുടർന്ന് അഗ്നിബാധയുണ്ടായി. ഇതോടെയാണ് 185 യാത്രക്കാരുടെയും ജീവൻ തുലാസിലായത്. എന്നാൽ ഇവിടെ സമചിത്തത കൈവിടാതെ വിമാനം അടിയന്തരമായി നിലത്തിറക്കിയാണ് യാത്രക്കാരുടെ ജീവൻ മോണിക്ക ഖന്ന എന്ന വനിതാ പൈലറ്റ് രക്ഷിച്ചത്. ഏതായാലും സമൂഹമാധ്യമങ്ങളിൽ മോണിക്കയ്ക്ക് അഭിനന്ദന പ്രവാഹമാണ്. ഇതിനോടകം തന്നെ മോണിക്ക ഖന്ന താരമായി മാറുകയും ചെയ്തിട്ടുണ്ട്.
പാറ്റ്നയിൽനിന്ന് ഡൽഹിയിലേക്ക് തിരിച്ച വിമാനമാണ് അപകടാവസ്ഥ നേരിട്ടത്. വിമാനം പറന്നുയർന്ന ഉടനെയാണ് പക്ഷി വന്നിടിച്ചത്. വിമാനത്തിന് തീപിടിച്ചതോടെയാണ് വൻ ദുരന്തം മുന്നിൽ കണ്ടത്. എന്നാൽ വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റ് മോണിക്ക ഖന്നയും ഫസ്റ്റ് ഓഫീസറായ ബൽപ്രീത് സിങ് ഭാട്ടിയയും ചേർന്ന് നടത്തിയ സമയോചിതമായ ഇടപെടലാണ് രക്ഷയായത്. ഉടൻ തന്നെ വിമാനം എമർജൻസി ലാൻഡിങ് നടത്തുകയായിരുന്നു.
പാറ്റ്നയിലെ സംഭവത്തിൽ ധീരതയോടെ വിമാനം നിയന്ത്രിച്ച വൈമാനികരെക്കുറിച്ച് അഭിമാനിക്കുന്നുവെന്ന് സ്പൈസ് ജെറ്റ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ഈ പൈലറ്റുമാരിൽ വിശ്വാസമർപ്പിക്കാമെന്നും മികച്ച പരിശീലനം നേടിവരാണ് അവരെന്നും സ്പൈസ് ജെറ്റ് ഓപ്പറേഷൻ തലവൻ ഗുരുചരൺ അറോറ പ്രസ്താവനയിൽ പറഞ്ഞു. ഒരു സന്നിഗ്ധ ഘട്ടത്തിൽ സമചിത്തത കൈവിടാതെ എങ്ങനെയാണ് വിമാനം ഒരു കുലുക്കം പോലും സംഭവിക്കാതെ എങ്ങനെയാണ് നിലത്തിറക്കുകയെന്നത് നാം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഇളയ ദളപതിയുടെ വിവാഹത്തെക്കുറിച്ച് അധികം ആർക്കും അറിയാത്ത 6 കാര്യങ്ങൾതമിഴ് സൂപ്പർ താരമാണ് ഇളയ ദളപതി എന്നറയിപ്പെടുന്ന വിജയ്. താരത്തിന്‍റെ ജന്മദിനമാണിന്ന്. 48 വയസ്സ് തികഞ്ഞു, പ്രായത്തെ വെല്ലുന്ന ചടുലതയും ഉജ്ജ്വലമായ അഭിനയ പാടവവുമാണ് വിജയ് എന്ന് നടനെ ആരാധകരുടെ പ്രിയതാരമാക്കി മാറ്റുന്നത്. ഈ ജന്മ ദിനത്തിൽ, അദ്ദേഹത്തിന്റെ പ്രണയകഥയും വിവാഹവുമായി ബന്ധപ്പെട്ട ചില രസകരമായ വസ്തുതകൾ നോക്കാം. 1999 ഓഗസ്റ്റിൽ സംഗീത സോർണലിംഗത്തെ ദളപതി വിജയ് വിവാഹം കഴിച്ചു.
ദളപതി വിജയ് തമിഴിലെ ഒരു സൂപ്പർസ്റ്റാർ ആയിരുന്നു, സംഗീത അദ്ദേഹത്തിന്റെ കടുത്ത ആരാധികയായിരുന്നു; അതെ, നിങ്ങൾ വായിച്ചത് ശരിയാണ്. പ്രണയിച്ച് വിവാഹിതരാകുന്നതിന് മുമ്പ് വിജയുടെ കടുത്ത ആരാധികയായിരുന്നു സംഗീത.
ദളപതി വിജയ്ക്ക് വലിയൊരു സ്ത്രീ ആരാധകവൃന്ദം ഉണ്ടായിരുന്നു, പക്ഷേ അദ്ദേഹത്തിന്റെ കണ്ണുകൾ സംഗീതയിൽ മാത്രമായിരുന്നു. അങ്ങനെയാണ് ശ്രീലങ്കൻ തമിഴ് വംശജയായ സംഗീത സോർണലിംഗം വിജയ്‌യെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും.
വിജയ് തന്റെ കരിയറിന്റെ ഉന്നതിയിൽ ആയിരിക്കുമ്പോൾ സംഗീതയെ പ്രണയിച്ച് വിവാഹം കഴിച്ചു. ഇരുവരുടെയും വിവാഹവും വളരെ നാടകീയമായിരുന്നു. യുകെയിൽ താമസിക്കുമ്പോൾ അവൾ വിജയുമായി പ്രണയത്തിലാവുകയും ഒടുവിൽ താരത്തെ വിവാഹം കഴിക്കുകയും ചെയ്തു. ആദ്യം താരത്തോട് വിവാഹാഭ്യർത്ഥന നടത്തുകയും തുടർന്ന് ഇരുവീട്ടുകാരും സമ്മതം മൂളുകയും ഇരുവരും ഒന്നിക്കുകയും ചെയ്തു.
1999 ഓഗസ്റ്റിലാണ് വിജയും സംഗീതയും വിവാഹിതരായത്. സംഗീത ഹിന്ദുവും വിജയ് ക്രിസ്ത്യാനിയും ആയതിനാൽ ഹിന്ദു ആചാരപ്രകാരം വിവാഹം കഴിക്കാൻ ദമ്പതികൾ തീരുമാനിച്ചു. തെന്നിന്ത്യൻ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്ത വിവാഹ ചടങ്ങ് ഗംഭീരമായിരുന്നു. അതിനുശേഷം അവർ വിജയകരമായ ദാമ്പത്യ ജീവിതം നയിക്കുന്നു.
വിവാഹത്തിന് മുമ്പ് സംഗീത ഒരിക്കൽ ദളപതി വിജയ്-യുടെ സിനിമയുടെ സെറ്റിൽ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. താൻ കടുത്ത ആരാധികയാണെന്ന് സംഗീത ആദ്യമായി താരത്തോട് പറഞ്ഞത്. പിന്നീട്, അവൾ സെറ്റിൽ വരുന്നത് തുടർന്നു.
വിജയ്-സംഗീത ദമ്പതികൾക്ക് സഞ്ജയ് വിജയ്, ദിവ്യ വിജയ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ദളപതി വിജയ്-യുടെ മകനും സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. സഞ്ജയ് വിജയ് നൃത്തത്തിലും ഫൈറ്റിലും പരിശീലനം ആരംഭിച്ചു കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.