ഇന്റർഫേസ് /വാർത്ത /Buzz / 'ഞങ്ങളൊക്കെ കൊതുകിനെ അടിച്ചു ഇരിക്കുമ്പോ നീ മാത്രം നയൻതാരയുടെ കൂടെ ഇരുന്നു സുഖിക്കണ്ട': താരത്തിനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവം പങ്കുവെച്ച് എഡിറ്റർ

'ഞങ്ങളൊക്കെ കൊതുകിനെ അടിച്ചു ഇരിക്കുമ്പോ നീ മാത്രം നയൻതാരയുടെ കൂടെ ഇരുന്നു സുഖിക്കണ്ട': താരത്തിനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവം പങ്കുവെച്ച് എഡിറ്റർ

nayanthara in love action drama

nayanthara in love action drama

  • Share this:

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ജന്മദിനമായിരുന്ന ബുധനാഴ്ച. ഭാഷാഭേദമെന്യ സിനിമ ലോകത്തെ നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയത്. താരത്തിനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവം പങ്കുവെക്കുകയാണ് ലൗ ആക്ഷൻ ഡ്രാമയുടെ സ്പോട്ട് എഡിറ്റർ സാഗർ. ഷൂട്ടിങ്ങിനിടെ സംവിധായകൻ ധ്യാൻ ശ്രീനിവാസൻ ഒപ്പിച്ച ഒരു തമാശയാണ് സാഗർ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ദിപിലേട്ടൻ വിളിച്ചിട്ട് LOVE ACTION DRAMA second schedule spot edit ചെയ്യാൻ ഞാൻ എത്തുന്ന സമയം. നയൻ‌താര മാഡത്തെപ്പറ്റി പേടിപ്പെടുത്തുന്ന കുറെ കാര്യങ്ങൾ സെറ്റിലെ പലരുംപറഞ്ഞു ഞാൻ അറിയുന്നു. ഹോ.. സംഭവം തന്നെ... മനസ്സിൽ അങ്ങനെ കേട്ടതും കേൾക്കാത്തതുമായ കഥകളൊക്കെ ആലോചിച്ചുകൂട്ടി നിൽക്കുമ്പോ ദാ വരുന്നു സാക്ഷാൽ നയൻ‌താര മാഡം കാരവാനിൽനിന്ന്.. 4 body guard, hair dresser, PA അങ്ങനെ ഒരു ജാഥക്കുള്ള ആളുണ്ട് ഒപ്പം 😳. ഷൂട്ട് നടക്കുന്ന വില്ലയിലേക്ക് നയൻ‌താര കയറിയപാടെ സ്പോട്ട് എഡിറ്ററുടെ ഗമയിൽ പിന്നാലെ ഞാനും... അപ്പൊ ദാണ്ടെ ബോഡി ഗാർഡിൽ ഒരുത്തൻ എന്നെ പിടിച്ചുവെച്ചേക്കുന്നു. "അണ്ണാ.. നാൻ വന്ത് spot editor, വിടുങ്കോ വിടുങ്കോ" 😁

body guard: ID ഇറുക്കാ ?

ID ഉം മാങ്ങാതൊലിയുമൊന്നും ഇല്ല.. laptop കണ്ടതുകൊണ്ടായിരിക്കും ആ ആജാനബാഹു എന്നെ അകത്തേക്ക് കടത്തിവിട്ടു. ആളൊഴിഞ്ഞ ഒരു സോഫയിൽ ഞാൻ ഇരിപ്പുറപ്പിച്ചു. ഷോട്ടിന് മുൻപ് ധ്യാൻ ചേട്ടൻ എന്നോട് പറയുന്നു "പുള്ളിക്കാരത്തി എവിടേലുംമൊക്കെ ഇരിക്കുവാണേൽ നീ അതിനു അടുത്തൊന്നും പോയി ഇരിക്കരുത്, ചെലപ്പോ മാഡത്തിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇറങ്ങിപോയിക്കളയും". PANJABI HOUSE'ൽ സോണിയ ചാടിവരുമ്പോൾ മറ്റേ അറ്റത്തുള്ള ഹരിശ്രീ അശോകൻ തെറിച്ചുപോകുന്നപോലെ ആയിരുന്നു അവിടെത്തെ അവസ്ഥ. അങ്ങനെ ഒരു ഷോട്ട് കഴിഞ്ഞു. നയൻ‌താര ഒരു ഡൈനിങ്ങ് ടേബിളിൽ പോയി ഇരുന്നു. പരിസരത്തുണ്ടായിരുന്ന ചെയറിൽ ഇരുന്നവരൊക്കെ ചിതറിയോടി.

Also Read ഒപ്പമിരുന്ന് പഠിച്ച കൂട്ടുകാരി ഇന്ന് ലേഡി സൂപ്പർസ്റ്റാർ; സ്വപ്നത്തിൽ പോലും കരുതിയില്ലെന്ന് നയൻതാരയുടെ കൂട്ടുകാരൻ

രണ്ടാമത്തെ ഷോട്ട് കഴിഞ്ഞു. അതെ... അത് എന്റെ നേർക്കുതന്നെ.. OMG.. ഇരിക്കണോ, പോകണോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് നയൻ‌താര എന്റെ തൊട്ടടുത്തവന്നു ഇരുന്നു. ഞാനും പുള്ളിക്കാരത്തിയുംമാത്രം ഒരു സോഫയിൽ, 20 second സൈലെൻസ്‌.. ഞങ്ങൾ തമ്മിൽ ഒരു hard diskന്റെ അകലം മാത്രം... പുള്ളികാരത്തിയുടെ മുഖത്തേക്ക് നോക്കണോ, വേണ്ടയോ, ചിരിക്കണോ, ചിരിക്കണ്ടേ, ഇനി ചിരിച്ചാൽ ഇഷ്ടപ്പെടുവോ, ഇല്ലയോ, ഇവിടെത്തന്നെ ഇരിക്കണോ, അതോ മാറി ഇരിക്കണോ? ലാപ്ടോപ്പും സ്പോട്ട് എഡിറ്റിംഗിന് വേണ്ട സാമഗ്രികളും ഒക്കെ ഉള്ളോണ്ട് എണീറ്റുപോകാൻ കുറച്ചു ബുദ്ധിമുട്ടാണ്. മാത്രോമല്ല, ഇങ്ങോട്ടു വന്നു ഇരുന്നതാണല്ലോ. ഞാൻ എങ്ങനാ പെട്ടന്ന് എണീറ്റ് പോകുക. ഇനി എണീറ്റുപോയാൽ സ്പോട്ട് എഡിറ്റിംഗ് പുള്ളിക്കാരത്തി കാണാതിരിക്കാൻ എണീറ്റുപോയതാണെന്നു കരുതുമോ? ചെകുത്താനും കടലിനും നടുക്കുപ്പെട്ട അവസ്ഥ. സമയം കുറച്ചു കഴിഞ്ഞു.. വല്യ കുഴപ്പങ്ങളൊന്നും ഇല്ല. ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു.

ദിപിലേട്ടൻ വിളിച്ചിട്ട് LOVE ACTION DRAMA second schedule spot edit ചെയ്യാൻ ഞാൻ എത്തുന്ന സമയം. നയൻ‌താര മാഡത്തെപ്പറ്റി...

Posted by Sagar Dass on Wednesday, November 18, 2020

ഒരുപറ്റം ആളുകൾ എന്നെത്തന്നെ രൂക്ഷമായി നോക്കികൊണ്ടുനിൽക്കുന്നു. വേറാരുമല്ല ധ്യാൻ ചേട്ടൻ, ദിപിലേട്ടൻ, എന്റെ അസിസ്റ്റന്റ്, ADs.. ധ്യാൻ ചേട്ടൻ ആംഗ്യഭാഷയിൽ എന്നെ അങ്ങോട്ട് വിളിക്കുന്നു. ലാപ്ടോപ്പ്, സാമഗ്രികൾ, ഹെഡ്‍ഫോൺ ഒക്കെ മാറ്റിവെച്ചു അങ്ങോട്ട് ചെന്നു.

ധ്യാൻ: ഞങ്ങളൊക്കെ ഇവിടെ കൊതുകിനെ അടിച്ചു ഇരിക്കുമ്പോ നീ മാത്രം അങ്ങനെ അവിടെ നയൻതാരയുടെ കൂടെഇരുന്നു സുഖിക്കണ്ടടാ അളിയാ. ഇവിടെ എന്റെ അടുത്ത് നിന്നാമതി... (ധ്യാൻ തമാശക്ക് പറഞ്ഞതാണെങ്കിലും, അടുത്ത് ഇരിക്കാൻപോലും എല്ലാവരും ഭയപ്പെടുന്ന അവസ്ഥയിലേക്കുള്ള പുള്ളിക്കാരത്തിയുടെ വളർച്ച ആ സെറ്റിലെ എല്ലാവരെയുംപോലെ എന്നെയും അസൂയപ്പെടുത്തുന്നതായിരുന്നു)

First published:

Tags: #HBD Nayanthara, #HBDLadySuperStarNayanthara, Love Action Drama, Nayanthara, നയൻ താര