ഇന്റർഫേസ് /വാർത്ത /Buzz / ഭീകരാക്രമണം: ബുർഖ നിരോധിക്കാനൊരുങ്ങി ശ്രീലങ്ക; ഇതാണോ പ്രതിവിധി?

ഭീകരാക്രമണം: ബുർഖ നിരോധിക്കാനൊരുങ്ങി ശ്രീലങ്ക; ഇതാണോ പ്രതിവിധി?

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഈസ്റ്റർ ദിനത്തിൽ 300ൽ അധികം പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ ബുർഖ ധരിച്ചെത്തിയ നിരവധി സ്ത്രീകൾ പങ്കെടുത്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബുർഖ നിരോധിക്കാനുള്ള നീക്കം ശ്രീലങ്കൻ സർക്കാർ നടത്തുന്നത്

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  ജഷോധര മുഖർജി

  ഈസ്റ്റർദിനത്തിലെ ഭീകരാക്രമണത്തെ തുടർന്ന് ശ്രീലങ്കയിൽ ബുർഖ ധരിക്കുന്നത് നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകള്‍. ഇത് ഭീകരാക്രമണങ്ങൾക്ക് പരിഹാരമാകുമോ? ബുർഖ നിരോധിക്കണമെന്ന മുറവിളി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. പക്ഷേ ഇത് മുസ്ലിം സ്ത്രീകളെ അകറ്റിനിർത്തപ്പെടുകയോ ഒറ്റപ്പെടുത്തുകയോ അല്ലാതെ എന്തു ഫലമാണുണ്ടാക്കുക. ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

  ഈസ്റ്റർ ദിനത്തിൽ 300ൽ അധികം പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ ബുർഖ ധരിച്ചെത്തിയ നിരവധി സ്ത്രീകൾക്ക് പങ്കെടുത്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബുർഖ നിരോധിക്കാനുള്ള നീക്കം ശ്രീലങ്കൻ സർക്കാർ നടത്തുന്നത്. 1990കളിൽ ചില തീവ്ര സംഘടനകൾ നിർബന്ധിച്ച് ബുർഖ ധരിപ്പിക്കാൻ ശ്രമിക്കുന്നതുവരെ ശ്രീലങ്കൻ സ്ത്രീകളുടെ വസ്ത്രധാരണത്തിൽ ബുർഖ ഇല്ലായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബുർഖ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം മതപുരോഹിതന്മാരുടെ അഭിപ്രായം തേടിയിരിക്കുകയാണ് സർക്കാർ.

  തിരിച്ചറിയപ്പെടാതിരിക്കാൻ ബുർഖ ധരിച്ചെത്തി ഭീകരാക്രമണം നടത്തുന്ന സംഭവങ്ങൾ വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഫലമായാണ് 'ബുർഖഭയം' എന്ന അവസ്ഥ സംജാതമായത്. ബുർഖ സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് കരുതുന്നവരുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ കടന്നുപോകുന്ന നമ്മുടെ രാജ്യത്തും ബുർഖഭയത്തിന്റെ ചില തെളിവുകൾ കാണാനാകും. അമ്രോഹ ജില്ലയിൽ ബുർധ ധരിച്ചെത്തി കള്ളവോട്ട് ചെയ്തതായി ഒരു ബിജെപി എംഎൽഎതന്നെ ആരോപണമുന്നയിച്ചത്. എന്നാൽ ജില്ലാ മജിസ്ട്രേറ്റ് ഈ ആരോപണങ്ങളെയെല്ലാം തള്ളിക്കളഞ്ഞിട്ടുണ്ട്. ചിലരുടെ മനസ്സിൽ ആഴ്ന്നിറങ്ങിയ വർഗീയ വിദ്വേഷത്തിന്റെയും ഇസ്ലാമോഫോബിയയുടെയും ഉൽപന്നമാണ് ഇതെല്ലാമെന്ന് ഓർമിക്കേണ്ടതാണ്.

  ഫ്രാൻസിൽ 2011 മുതൽ മുഖം മുഴുവനായി മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച പ്രമേയം ഫ്രഞ്ച് ഗവൺമെന്റ് പാസാക്കിയപ്പോൾ പൊതുജനങ്ങൾ ഏകകണ്ഠേന ഇതിനോട് യോജിച്ചു. മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഫ്രാൻസിൽ മതവും മതാചാരങ്ങളും വ്യക്തിയുടെ സ്വകാര്യവിഷയമായാണ് കണക്കാക്കുന്നത്.

  നിർഭാഗ്യവശാൽ ഇത് ഫ്രാൻസിൽ മാത്രം ഒതുങ്ങുന്നതല്ല. യുകെയിലെ ഇൻഡിപെൻഡൻസ് പാർട്ടി നേതാവായ പോൾ നറ്റലും ബുർഖ നിരോധനത്തിനായി രംഗത്ത് വന്നിരുന്നു. ബുർഖ ധരിക്കുന്നവരെ സിസിടിവി വഴി തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ വലിയ തൊപ്പികളും തലമറയുമെല്ലാം ധരിക്കുന്നതും ആളെ തിരിച്ചറിയാൻ തടസമാകുന്നുണ്ടെന്നാണ് ചാനൽ 4ന്റെ അന്വേഷണത്തിൽ വ്യക്തമായത്.

  പിന്നെ എന്തുകൊണ്ടാണ് ഈ വിവേചനം?

  ചുരുക്കത്തിൽ ബുർഖ നിരോധനം ഭീകരവാദത്തെ തടയുന്നതിനുള്ള നീതീകരിക്കാവുന്ന ന്യായവാദമല്ല. ഭീകരാക്രമണങ്ങളിൽ പങ്കെടുക്കുന്ന സ്ത്രീകളുടെ എണ്ണം കുറവാണ്. പുരുഷന്മാർ ബുർഖ ധരിച്ച് ആക്രമണം നടത്തുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നത് കാണാതിരിക്കുന്നില്ല. പക്ഷെ അതെല്ലാം അപൂർവമാണ്.

  കണക്കുകൾ അവിടെ നിൽക്കട്ടെ. ബുർഖ ധരിക്കണമോ വേണ്ടയോ എന്നത് ഒരാൾ വ്യക്തിപരമായി എടുക്കേണ്ട തീരുമാനമാണ്. മുസ്ലിം സ്ത്രീകളെ ചങ്ങലകളിൽ ബന്ധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരാൾക്ക് ഇതിനെ എതിർക്കാം. ഒരാളുടെ വ്യക്തിപരമായ ഇഷ്ടത്തെ ബഹുമാനിക്കണം. ബുർഖ നിരോധിക്കുന്നതിലൂടെ ഭീകരാക്രമണത്തിൽ നിന്ന് മുക്തമായ ഒരു രാജ്യമായി ഭാവിയിൽ ശ്രീലങ്ക് മാറുന്ന് ഉറപ്പുനൽകാനാകുമോ. ഇല്ലെന്ന് തന്നെയാണ് ഉത്തരം. കൂടാതെ, വ്യക്തിപരമായ അഭിപ്രായങ്ങൾ നടത്താൻ ഒരാൾക്ക് അർഹതയുണ്ടെങ്കിലും എതിർപ്പുണ്ടെന്ന് കരുതി ഒന്നിനെ നിരോധിക്കുക സാധ്യമല്ല.

  ഇത്തരമൊരു നിരോധനം ഏർപ്പെടുത്തുന്നതിന്റെ അനന്തരഫലം എന്തായിരിക്കുമെന്നത് കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഫ്രാൻസിലെ നിരോധനം മുസ്ലിം സ്ത്രീകളുടെ ജീവിതത്തെ ബാധിച്ചുവെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. ബുർഖ നിരോധിക്കാനുള്ള നീക്കം വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണവും അവരുടെ ചിറകുകൾ ബന്ധിക്കുന്നതിന് തുല്യവുമാണെന്ന് ചുരുക്കം.

  First published:

  Tags: Blast in sri lanka, Bomb blast in sri lanka today, Colombo, Colombo blast, ഇസ്ലാമിക് സ്റ്റേറ്റ്, കൊളംബോ സ്ഫോടനം, ശ്രീലങ്ക ബോംബ് സ്ഫോടനം, സ്ഫോടന പരമ്പര