HOME » NEWS » Buzz » SRIMATHI BODDU IS MAKING WONDERS WITH BROOM STICKS MM

അറുപതാം വയസ്സിലും അത്ഭുതപ്പെടുത്തുന്ന കഴിവുകളുമായി റെക്കോര്‍ഡുകൾ തീർക്കുന്ന കലാകാരി

നടൻ ചിരഞ്ജീവിയുടെ വീട് യൂട്യൂബില്‍ കണ്ട ശേഷം അവര്‍ അതുപോലെ ഒരെണ്ണം തയ്യാറാക്കി

News18 Malayalam | news18-malayalam
Updated: April 13, 2021, 11:47 AM IST
അറുപതാം വയസ്സിലും അത്ഭുതപ്പെടുത്തുന്ന കഴിവുകളുമായി റെക്കോര്‍ഡുകൾ തീർക്കുന്ന കലാകാരി
ബോഡ്ഡു ശ്രീമതി
  • Share this:
60 വയസ്സുള്ള ബോഡ്ഡു ശ്രീമതിയാണ് ഇപ്പോള്‍ താരം. 'ഈര്‍ക്കില്‍' ഉപയോഗിച്ച് മനോഹരമായ രൂപങ്ങള്‍ സൃഷ്ടിച്ച് ഏവരെയും അത്ഭുതപ്പെടുത്തുകയാണ് ഇവര്‍. ചെറുപ്പക്കാരെയും പ്രായമായവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഈ മനോഹര രൂപങ്ങളും വസ്തുക്കളും നിര്‍മിക്കുന്നതിന് ഗുണനിലവാരവും വ്യത്യസ്ത വലുപ്പത്തിലുള്ള ബ്രൂം സ്റ്റിക്കുകളാണ് അവര്‍ ഉപയോഗിക്കുന്നത്.

കരീം നഗറില്‍ നിന്നുള്ള ബോഡ്ഡു ശ്രീമതി ഈ പ്രായത്തിലും വളരെ ഉത്സാഹത്തോടും കൃത്യതയോടും കൂടി രൂപങ്ങളും വസ്തുക്കളും കളിപ്പാട്ടങ്ങളും നിര്‍മിക്കുന്നത് കേവലം നേരംപോക്കിനോ വരുമാനത്തിനോ മാത്രമല്ല, തന്റെ ബാല്യകാല സ്വപ്നം പൂര്‍ത്തീകരിക്കാൻ കൂടിയാണ്.

ചരിത്രപരമായ പ്രാധാന്യമുള്ള ചെറുതും വലുതുമായ നിരവധി ഘടനകളും പ്രസിദ്ധമായ സ്മാരകങ്ങളും മറ്റും തന്റെ കരവിരുതില്‍ അവര്‍ വിരിയിച്ചെടുക്കുന്നത് കാണുന്നത് തന്നെ അത്ഭുതമാണ്. ചരിത്രപരമായ ശിൽപങ്ങളും മറ്റും നിര്‍മിക്കുമ്പോള്‍ ആദ്യം അവ മനസ്സില്‍ കാണുന്നു. പിന്നെ അത് ഈര്‍ക്കിലിലേക്ക് പകര്‍ത്തുകയാണ് ചെയ്യുന്നത്. അളവുകളും മറ്റും മനസ്സില്‍ കാണാപാഠം.

സ്റ്റിച്ചിംഗ്, എംബ്രോയിഡറി വര്‍ക്ക്, സാരികളില്‍ ഡിസൈനുകള്‍ എന്നിവയിലും ഇവര്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ അറിവുകള്‍ മറ്റുള്ളവരേയും പരിശീലിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും ഈ കല പഠിക്കാനും കഴിവുകള്‍ നേടാനും ആരും വരുന്നില്ലെന്നതാണ് ശ്രീമതിയുടെ പരിഭവം. തന്റെ വാര്‍ദ്ധക്യം പോലും വകവെയ്ക്കാതെയാണ് ഇവര്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

കരീം നഗറിലെ ബോയവാഡയില്‍ നിന്നുള്ള ശ്രീമതി ഇതിനോടകം നിരവധി ചരിത്രസ്മാരകങ്ങള്‍ പുനഃസൃഷ്ടിച്ചിച്ചു കഴിഞ്ഞു - ചാര്‍മിനാര്‍, ചെങ്കോട്ട, ഈഫല്‍ ടവര്‍, റാമോജി ഫിലിം സിറ്റി, കരീം നഗറിലെ പ്രാദേശിക കമാന്‍ താജ്മഹല്‍, പലന്‍ക്വിന്‍, ചില കളിപ്പാട്ടങ്ങള്‍, വസ്തുക്കള്‍ എന്നിവയില്‍ തുടങ്ങി മനുഷ്യ രൂപങ്ങള്‍ വരെ അക്കൂട്ടത്തിലുണ്ട്.

തന്റെ സര്‍ഗ്ഗാത്മകതയ്ക്കും കഴിവിനും നിരവധി പുരസ്‌കാരങ്ങളും റെക്കോര്‍ഡുകളും അവരെ തേടിയെത്തുന്നുണ്ട്. അപൂര്‍വ പ്രതിഭക്കും ആകര്‍ഷകമായ ഘടനകള്‍ക്കുമായി വണ്ടര്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ അവരുടെ പേര് കാണാം.

ഇത്തരത്തിൽ ശിൽപങ്ങൾ വികസിപ്പിച്ചെടുത്തിരുന്ന അമ്മാവന്‍ ദേവത വെങ്കട രാജയ്യയില്‍ നിന്നാണ് കുട്ടിക്കാലത്ത് പ്രചോദനം ഉള്‍ക്കൊണ്ടതും ഈ ജോലി ഒരു ഹോബിയായി ഏറ്റെടുത്തതെന്നും അവര്‍ പറയുന്നു."എന്നിരുന്നാലും ഒരു കുട്ടിയെന്ന നിലയില്‍ ചില കാരണങ്ങളാല്‍ ആ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല, പിന്നീട് വിവാഹശേഷം കുടുംബത്തിന്റേയും കുട്ടികളുടേയും ഉത്തരവാദിത്തങ്ങളുമായി തിരക്കിലായിരുന്നു. മക്കള്‍ ഉന്നത വിദ്യാഭ്യാസത്തിനുശേഷം യുഎസില്‍ സ്ഥിരതാമസമാക്കിയപ്പോള്‍ ആകര്‍ഷകമായ ചെറിയ വസ്തുക്കളും ചരിത്രപരമായ ഘടനകളും തയ്യാറാക്കാന്‍ ചൂല് വിറകുകള്‍ ഉപയോഗിക്കുന്നതിനെ പറ്റി ചിന്തിക്കുകയും ഈ ജോലിയില്‍ ഏര്‍പ്പെടാന്‍ തീരുമാനിക്കുകയുമായിരുന്നു," അവര്‍ മനസ്സ് തുറക്കുന്നു.

തുടക്കത്തില്‍, ചില കളിപ്പാട്ടങ്ങളും വസ്തുക്കളും ഘടനകളും അവര്‍ തയ്യാറാക്കി അടുത്തുള്ള സ്‌കൂളുകളിലും കോളേജുകളിലും പ്രദര്‍ശിപ്പിച്ചു.

സ്വന്തം കളിപ്പാട്ടങ്ങള്‍, വസ്തുക്കള്‍, ചരിത്ര നിര്‍മിതികള്‍ എന്നിവ ഉപയോഗിച്ച് വീട്ടില്‍ ഒരു ചെറിയ മ്യൂസിയം സ്ഥാപിക്കാന്‍ ബോഡു ശ്രീമതിക്ക് പദ്ധതിയുണ്ട്.

തെലുങ്ക് ഫിലിം ഹീറോയും മുന്‍ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവിയുടെ വീട് യൂട്യൂബില്‍ കണ്ട ശേഷം അവര്‍ അതുപോലെ ഒരെണ്ണം തയ്യാറാക്കി. വെറും നാലുമാസത്തിനുള്ളിലാണ് അനുബന്ധ നടപടികള്‍ സ്വീകരിച്ച് അളവുകളും മറ്റും കണ്ടെത്തി ഈര്‍ക്കില്‍ ഉപയോഗിച്ച് അതിശയകരമായ ആ വീടിന്റെ ശില്‍പം വികസിപ്പിച്ചെടുത്തത്. ചിരഞ്ജീവിയുടെ വീടിന്റെ ഒരു പകര്‍പ്പ് തന്നെയായിരുന്നു അത്. ട്വിറ്ററില്‍ ഇത് ടാഗുചെയ്തപ്പോള്‍, ചിരഞ്ജീവി അത്ഭുതപ്പെടുകയും മാര്‍ച്ച് 25 ന് ആ കലാകാരിയെ ക്ഷണിക്കുകയും വാര്‍ദ്ധക്യത്തിലും പ്രകടിപ്പിക്കുന്ന കഴിവുകളില്‍ ശ്രീമതിയെ അഭിനന്ദിക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ ആ മാതൃകാ വീട് നടന്‍ രാംചരണിന് സമ്മാനിച്ചു.

ഗുണനിലവാരമുള്ള വിറകുകള്‍ ആവശ്യമുള്ളതിനാല്‍ കൂടുതല്‍ സമയം എടുക്കുമെന്ന് അവര്‍ പറയുന്നു. അവരുടെ ഭര്‍ത്താവ് ഗോദാവരിഖനിയിലെ മന്തനിയില്‍ നിന്നാണ് അവ കൊണ്ടുവരുന്നത്. പലതരം ആകൃതികളായി മുറിച്ച് ശ്രീമതി അവയെ രൂപപ്പെടുത്തുന്നു. കളിപ്പാട്ടങ്ങള്‍ മാത്രമല്ല, ഈർക്കിൽ ഉപയോഗിച്ച് റൂബിക് ക്യൂബുകളും ഇവര്‍ തയ്യാറാക്കുന്നു.

ചില സന്നദ്ധ സംഘടനകള്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സര്‍ക്കാരില്‍ നിന്ന് പ്രോത്സാഹനമൊന്നുമില്ലെന്ന് അവര്‍ പറയുന്നു. തന്റെ കഴിവുകളുമായി ഇനിയും മുന്നേറാന്‍ തന്നെയാണ് ശ്രീമതിയുടെ തീരുമാനം. അയോധ്യ രാമ ജന്മഭുമിയുടെ ഒരു പകര്‍പ്പും പുതിയ അസംബ്ലി കെട്ടിടവും പുറത്തിറക്കുക എന്നതാണ് ഇപ്പോഴത്തെ ആഗ്രഹം. എന്നാല്‍ അവയുടെ ചിത്രങ്ങളും മോഡലുകളും ലഭിക്കാത്തതിനാല്‍ ബന്ധപ്പെട്ട ജോലികള്‍ വൈകുകയാണ്. ആ പ്രൊജക്ടുകളുടെയെല്ലാം മോഡലുകള്‍ കിട്ടിയാല്‍ എത്രയും വേഗത്തില്‍ തന്റെ നിര്‍മാണം തുടങ്ങാന്‍ കാത്തിരിക്കുകയാണ് ഈ കലാകാരി.

Keywords: broom sticks, structures, 60 year old women, historic structures, hyderabad, chiranjeevi, ramcharan, Boddu Srimathi, Karim Nagar, ബേഡു ശ്രീമതി, ബ്രൂം സ്റ്റിക്, ശിൽപങ്ങൾ, ചിരഞ്ജീവി, രാംചരൺ, ഹൈദരാബാദ്
Published by: user_57
First published: April 13, 2021, 11:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories