സ്ത്രീകളെ ശല്യം ചെയ്യുന്ന പൂവാലന്മാര് (Stalker) ലോകത്ത് എല്ലായിടത്തുമുണ്ട്. എന്നാല്‍ യുഎസിലെ (US) ന്യൂ ഹാംഷെയറിലുള്ള ഒരു യുവതിക്ക് പൂവാലനില് നിന്ന് ഉണ്ടായത് അസാധാരണമായ ഒരു അനുഭവമാണ്. താന്‍ ഇരയാക്കപ്പെടുന്ന വിവരം യുവതി അറിഞ്ഞത് പോലും വളരെ വൈകിയാണ്. ന്യൂ ഹാംഷെയര്‍ സ്വദേശിയായ ഒരു യുവതിയെ പിന്തുടരുകയും അവരുടെ വീട്ടിലെ തട്ടിന്‍പുറത്ത് നാളുകളോളം ഒളിച്ചിരിക്കുകയും യുവതി ഉറങ്ങുന്നത് ചിത്രീകരിക്കുകയും ചെയ്ത യുവാവാണ് അറസ്റ്റിലായിരിക്കുന്നതെന്ന് ഓഡിറ്റി സെന്‍ട്രല്‍ ഡോട്ട് കോം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഫിലാഡെൽഫിയ സ്വദേശിയായ മൗറിസിയോ ഡാമിയന്‍ ഗുറേറോയെന്ന 20 വയസ്സുകാരനെയാണ് കഴിഞ്ഞ മാസം ഒരു വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. താന്‍ യുവതിയുടെ - ഇന്റര്‍നെറ്റ് കണ്ടന്റ് സബ്സ്ക്രിപ്ഷന് പ്ലാറ്റ്ഫോമായ ഒണ്‍ലി ഫാന്‍സിലെ ആരാധകനാണെന്നും അവരെ പിന്തുടരുക മാത്രമേ താന്‍ ചെയ്തുള്ളുവെന്നും യുവാവ് വ്യക്തമാക്കി. യുവാവിന്റെ ഇരയായ പെണ്‍കുട്ടിയെ മാധ്യമങ്ങള്‍ എന്‍ആര്‍ (NR) എന്ന് മാത്രമാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഈ ഫിലാഡല്‍ഫിയക്കാരന്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നാണ് യുവതി പോലീസിനോട് വെളിപ്പെടുത്തി. ഒണ്‍ലി ഫാന്‍സ് പ്ലാറ്റ്ഫോമിൽ പണം നല്കുന്ന അംഗങ്ങള്‍ക്കായി യുവതി അഡൾട്ട് കണ്ടന്റാണ് പ്രസിദ്ധീകരിച്ചിരുന്നത്. തുടര്‍ന്ന് ഗുറേറോ എൻആറിനായി ഒരു ടെലിവിഷന്‍ സെറ്റും ഒരു ഫയര്‍പ്ലേസും വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്തു. ഷിപ്പിംഗ് ആവശ്യങ്ങള്‍ക്കായി യുവതി തന്റെ വിലാസവും നല്കി. പിന്നീട് അയാള്‍ തന്നെ ശല്യം ചെയ്തു തുടങ്ങിയെന്ന് എന്‍ആര്‍ പോലീസിനോട് പറഞ്ഞു.
Also read: Bheeshma Parvam review | തകർത്തുവാരി മൈക്കിളും കൂട്ടരും; 'ഭീഷ്മപർവ്വം' റിവ്യൂ
പിന്നീട് ഗുറേറോ ന്യൂ ഹാംഷെയറിലേക്ക് 400 മൈല്‍ ഡ്രൈവ് ചെയ്ത് തന്നെ കാണാൻ എത്തിയെന്നും തന്റെ അപ്പാര്‍ട്ട്മെന്റിന് പുറത്ത് വന്ന കാറില്‍ തന്നെ കിടന്നുറങ്ങിയെന്നും യുവതി പറഞ്ഞു. തുടർന്ന് യുവതി തന്റെ അമ്മയുടെ വീട്ടിലേക്ക് താമസം മാറി. എന്നാൽ ഗുറേറോയ്ക്ക് എങ്ങനെയാണ് തന്റെ വിലാസം ലഭിച്ചതെന്നും വീടിന്റെ താക്കോലിന്റെ പകര്‍പ്പ് ഉണ്ടാക്കിയെടുത്തതെന്നും യുവതിയ്ക്ക് അറിയില്ല. അന്നുമുതല്‍ അയാള്‍ യുവതി അറിയാതെ വീടിനുള്ളിൽ കടക്കാനും തുടങ്ങി. പലപ്പോഴും യുവാവ് തട്ടിന്‍പുറത്താണ് ഒളിച്ചിരുന്നത്. ആരോ തങ്ങളുടെ വീട്ടില്‍ കടന്നിട്ടുണ്ടെന്ന് യുവതിയ്ക്കും അമ്മയ്ക്കും സംശയമുണ്ടായിരുന്നു.
തുടര്‍ന്ന് തട്ടിന്‍പുറത്ത് നിന്ന് കാലൊച്ച കേട്ട് യുവതിയും അമ്മയും പോലീസിനെ വിളിച്ചു വരുത്തി. ഒടുവില്‍ ഓടിപ്പോകാന്‍ ശ്രമിക്കുന്നതിനിടെ ഗുറേറോയെ വീടിന്റെ തട്ടിൻപുറത്ത് നിന്ന് പിടികൂടുകയായിരുന്നു. യുവതി ഉറങ്ങികഴിയുമ്പോള്‍ തട്ടിന്‍പുറത്ത് നിന്ന് പതുങ്ങിവന്ന് അയാള്‍ യുവതിയുടെ പുതപ്പുകള്‍ നീക്കം ചെയ്യുകയും യുവതി കിടക്കുന്നത് ചിത്രീകരിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് കണ്ടെത്തി. യുവതിയുടെ നഗ്നമായ നിരവധി ചിത്രങ്ങൾ ഗുറേറോയുടെ ഫോണിലുണ്ടായിരുന്നു.
ഗുറേറോയ്ക്കെതിരെ പോലീസ് നാല് മോഷണക്കേസുകള്‍ ചുമത്തിയെങ്കിലും മറ്റ് കുറ്റങ്ങളൊന്നും ചുമത്തിയില്ല. ചോദ്യം ചെയ്യലിൽ, ന്യൂ ഹാംഷെയറിലെ വീട്ടിൽ അതിക്രമിച്ചു കയറിയതായി ഗുറേറോ സമ്മതിച്ചു. രാത്രിയിൽ യുവതി ഉറങ്ങുമ്പോൾ നഗ്നചിത്രങ്ങൾ എടുത്തതായും യുവാവ് സമ്മതിച്ചു.
2,500 ഡോളറിന്റെ പണ ജാമ്യത്തിൽ കഴിഞ്ഞയാഴ്ച ജയിലില്‍ നിന്ന് ഇയാൾ മോചിതനായി. കൂടാതെ എന്‍ആറിന്റെ അടുത്തെത്തുകയോ ന്യൂ ഹാംഷെയറിലേക്ക് പോകുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിര്‍ബന്ധിത ട്രാക്കിംഗ് ബ്രേസ്ലെറ്റും ഇയാളെ ധരിപ്പിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.