HOME » NEWS » Buzz » STATE HONOUR FOR ICU MM

സ്ത്രീധനത്തിനെതിരെ ക്യാമ്പയിൻ; ഇന്റർനാഷണൽ ചളു യൂണിയന് സർക്കാർ അംഗീകാരം

State honour for ICU | സ്ത്രീധന നിരോധനത്തിന് ട്രോൾ മത്സരം വഴി സാമൂഹിക പ്രതിബദ്ധത തെളിയിച്ചതിനാണ് വനിതാ ശിശുവികസന വകുപ്പിന്റെ പുരസ്കാരം

News18 Malayalam | news18-malayalam
Updated: November 28, 2019, 9:14 PM IST
സ്ത്രീധനത്തിനെതിരെ ക്യാമ്പയിൻ; ഇന്റർനാഷണൽ ചളു യൂണിയന് സർക്കാർ അംഗീകാരം
ഐ.സി.യു. ട്രോളും പുരസ്കാരവും
  • Share this:
സ്ത്രീധന നിരോധനത്തിന് ട്രോൾ മത്സരം നടത്തി സാമൂഹിക പ്രതിബദ്ധത തെളിയിച്ച ഇന്റർനാഷണൽ ചളു യൂണിയന് സർക്കാർ അംഗീകാരം. #stopdowry എന്ന ഹാഷ് ടാഗിൽ കൂടുതൽ ആളുകളിലേക്ക് എത്തുവിധം ഐ.സി.യു. സ്ത്രീധന വിരുദ്ധ ട്രോൾ മത്സരം സംഘടിപ്പിച്ചിരുന്നു. സ്ത്രീധന നിരോധനത്തിന് ഈ മത്സരം വഴി സാമൂഹിക പ്രതിബദ്ധത തെളിയിച്ചതിനാണ് വനിതാ ശിശുവികസന വകുപ്പിന്റെ പുരസ്കാരം.

മികച്ച പ്രതികരണമാണ് ഈ ട്രോൾ മത്സരത്തിനുണ്ടായിരുന്നത്. പതിവുപോലെ സിനിമാ ഡയലോഗുകളുമായി തമാശ നിറഞ്ഞ ട്രോളുകൾ നിരവധി വന്നു.

പുരസ്കാരം ലഭിച്ച വിവരം ട്രോൾ ഗ്രൂപ്പിലെ അംഗങ്ങളുമായി ഈ കുറിപ്പിനൊപ്പം പങ്കിട്ടിരിക്കുകയാണ് അഡ്മിന്മാർ. "ഹൃദയം നിറഞ്ഞ നന്ദി. ഈ കാമ്പയിന് ഏറ്റവും നല്ല രീതിയിലുള്ള പിന്തുണ നല്കിയ എല്ലാവർക്കും. ഐ.സി.യു. എന്ന മീം ഗ്രൂപ്പിനെ ഈയൊരു ഉദ്യമത്തിന് തിരഞ്ഞെടുത്ത വനിതാ ശിശുവികസന വകുപ്പിന്. കാമ്പയിന് ഗുഡ് വിൽ അംബാസിഡർ ടൊവിനോ തോമസിന്. ഈ അനാചാരത്തിനെതിരെയുള്ള പോരാട്ടം അവസാനിക്കുന്നില്ല.
First published: November 28, 2019, 9:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading