നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സ്റ്റീവ് ജോബ്സിന്റെ കൈപ്പടയിലെ ജോലി അപേക്ഷ വീണ്ടും ലേലത്തിന്; മത്സരം ഡിജിറ്റൽ കോപ്പിയും യഥാർത്ഥ കോപ്പിയും തമ്മിൽ

  സ്റ്റീവ് ജോബ്സിന്റെ കൈപ്പടയിലെ ജോലി അപേക്ഷ വീണ്ടും ലേലത്തിന്; മത്സരം ഡിജിറ്റൽ കോപ്പിയും യഥാർത്ഥ കോപ്പിയും തമ്മിൽ

  എൻ എഫ് ടി രീതിയിലുള്ള ലേലം വ്യാപകമായ സാഹചര്യത്തിൽ സ്റ്റീവ് ജോബ്സിന്റെ ജോലി അപേക്ഷയുടെ ഡിജിറ്റൽ മൂല്യം എത്ര വരുമെന്ന് മനസിലാക്കുക കൂടി ആണ് ഇത്തരം ഒരു ലേലത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

  • Share this:

   സ്റ്റീവ് ജോബ്സ് ജോലിക്കായി സ്വന്തം കൈപ്പടയിൽ എഴുതിയ അപേക്ഷ വീണ്ടും ലേലത്തിനെത്തുന്നു. ജോലി അപേക്ഷയുടെ ഡിജിറ്റൽ കോപ്പിയും യഥാർത്ഥ കോപ്പിയും തമ്മിലാണ് ലേലത്തിൽ ഏറ്റുമുട്ടുന്നത് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ലോകത്ത് തന്നെ ഒരു പക്ഷെ ആദ്യമായി ആയിരിക്കും ഇത്തരത്തിൽ ഒരു ലേലം നടക്കുന്നത്. ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംരഭകനാണ് ലേലം നടത്തുന്നത്.


   രണ്ട് രീതിയിലാണ് ലേലം ഉണ്ടാവുക. നോൺ ഫൺജബിൻ ടോക്കൺ (എൻ എഫ് ടി) രീതിയിലുള്ള ഡിജിറ്റൽ പകർപ്പ് സ്വന്തമാക്കാനായി ക്രിപ്റ്റോ കറൻസിയായ എഥിരിയം ആണ് നൽകേണ്ടത്. യഥാർത്ഥ കോപ്പിക്കായി യുഎസ് ഡോളറും ക്രിപ്റ്റോ കറൻസിയും ഉപയോഗിക്കാം. എൻ എഫ് ടി രീതിയിലുള്ള ലേലം വ്യാപകമായ സാഹചര്യത്തിൽ സ്റ്റീവ് ജോബ്സിന്റെ ജോലി അപേക്ഷയുടെ ഡിജിറ്റൽ മൂല്യം എത്ര വരുമെന്ന് മനസിലാക്കുക കൂടി ആണ് ഇത്തരം ഒരു ലേലത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ജൂലൈ 21 മുതൽ ലേലം തുടങ്ങിയിട്ടുണ്ട്.


   “1973 ൽ സ്റ്റീവ് ജോബ്സ് കൈപ്പടയിൽ എഴുതിയ ജോലി അപേക്ഷയുടെ ഡിജിറ്റൽ കോപ്പിക്കും യഥാർത്ഥ കോപ്പിക്കും എത്ര മൂല്യമാണ് പുതിയ കാലത്ത് കണക്കാക്കപ്പെടുന്നത് എന്ന് മനസിലാക്കാനാണ് ലേലം നടത്തുന്നത്. പുതിയ കാലത്തെ ഏറെ സ്വാധീനിച്ച ടെക് സംരഭകനുമായി ബന്ധപ്പെട്ട ഒരു വസ്തു തന്നെ ഇത്തരമൊരു പരീക്ഷണത്തിൽ വെക്കുന്നു എന്നതും പ്രത്യേകതയാണ്.” ഡിജിറ്റൽ സംരഭകയും, എൻ എഫ് ടി രീതിയിലുള്ള ലേലം വ്യാപകമായ സാഹചര്യത്തിൽ സ്റ്റീവ് ജോബ്സിന്റെ ജോലി അപേക്ഷയുടെ ഡിജിറ്റൽ മൂല്യം എത്ര വരുമെന്ന് മനസിലാക്കുക കൂടി ആണ് ഇത്തരം ഒരു ലേലത്തിലൂടെ ലക്ഷ്യം വെക്കുന്നത്. വേഴ്സസ് ഫിസിക്കൽ ലേലങ്ങളുടെ സ്ഥാപകയുമായ ഒല്ലി ജോഷി പറഞ്ഞു.


   മുമ്പും പല തവണ സ്റ്റീവ് ജോബ്സിന്റെ ജോലിക്കായി എഴുതിയ അപേക്ഷ ലേലം ചെയ്തിട്ടുണ്ട്. 2017 ൽ 18,750 ഡോളറാണ് ഇതിന് ലേലത്തിൽ ലഭിച്ചത്. 2018 ൽ 174, 757 ഡോളറും ലേലത്തിൽ ലഭിച്ചിരുന്നു.


   ജോലിക്കുള്ള അപേക്ഷയെ കൂടാതെ സ്റ്റീവ് ജോബ്സിന്റേതായ മറ്റ് പല വസ്തുക്കളും ലേലം ചെയ്യപ്പെട്ടിട്ടിണ്ട്. അദ്ദേഹത്തിന്റെ ഒപ്പോടുകൂടിയ മാഗസിനുകൾക്ക് ആയിരക്കണക്കിന് ഡോളറുകളാണ് പലപ്പോഴും ലേലത്തിൽ ലഭിക്കാറ്. സ്റ്റീവ് ജോബ്സിന്റെ ഇലക്ട്രിക്ക് റേസർ, കുളി കഴിഞ്ഞാൽ ഉപയോഗിക്കുന്ന വസ്ത്രം എന്നിവ പോലും ലേലം ചെയ്യപ്പെട്ടിട്ടുണ്ട്. 2016 ൽ അദ്ദേഹത്തിന്റെ ലെതൽ ജാക്കറ്റിന് 22,400 ഡോളറാണ് ലഭിച്ചത്.


   അടുത്തിടെ നടന്ന ജോലി അപേക്ഷയുടെ ലേലത്തിൽ 162,000 ബ്രിട്ടീഷ് പൗണ്ടാണ്‌ ( ഏകദേശം1.6 കോടി) ഇതിന് ലഭിച്ചത്. ബ്രിട്ടണിലെ ചാർട്ടർഫീൽഡ് എന്ന സ്ഥാപനമാണ് ലേലം നടത്തിയത്. ഫെബ്രുവരി 24 ന് ആരംഭിച്ച ലേലം മാർച്ച് 24 വരെ നീണ്ടു നിന്നിരുന്നു. ഒരു പേജ് മാത്രമുള്ള ജോലി അപേക്ഷയിൽ സ്റ്റീവ് ജോബ്സിന്റെ ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ട്. ആപ്പിൾ സ്ഥാപനായ ജോബ്സിന്റെ ജീവിതവുമായി ബന്ധപ്പെട്ട് ലേലത്തിന് എത്തിയ വസ്തുക്കളിൽ ഏറ്റവും വിലയേറിയ ഒന്നാണ് ഈ അപേക്ഷ.

   Published by:Naveen
   First published:
   )}