• HOME
  • »
  • NEWS
  • »
  • buzz
  • »
  • മോഡലിംഗിൽ അരങ്ങേറ്റം കുറിച്ച് സ്റ്റീവ് ജോബ്സിന്റെ ഇളയമകൾ

മോഡലിംഗിൽ അരങ്ങേറ്റം കുറിച്ച് സ്റ്റീവ് ജോബ്സിന്റെ ഇളയമകൾ

ബാത്ത് ടബ്ബില്‍ ഒരു ഗ്ലാസ് വൈനുമായി റിലാക്‌സ് ചെയ്യുന്ന സ്വന്തം ഫോട്ടോ, കൈയില്‍ ഗ്ലോസിയര്‍ ബ്രാന്‍ഡിന്റെ ലിപ്‌ഗ്ലോസുമായി ഐ മാസ്‌ക് ധരിച്ച മറ്റൊരു ചിത്രം എന്നിവയാണ് ഈവ് പങ്കുവെച്ചിരിക്കുന്നത്.

eve jobs

eve jobs

  • Last Updated :
  • Share this:
    ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ഇളയ മകള്‍ ഈവ് ജോബ്‌സ് മോഡലിംഗ് രംഗത്ത് അരങ്ങേറ്റം കുറിച്ചു. പ്രമുഖ ബ്യൂട്ടി ബ്രാന്‍ഡിന്‍റായ ഗ്ലോസിയറിന്റെ പരസ്യ ക്യാംപെയിനിലൂടെയാണ് ഈവ് മോഡലിംഗിലേക്ക് എത്തിയത്. ഗ്ലോസിയറിന്റെ പുതിയ ഹോളിഡേ പരസ്യ കാമ്പെയ്‌നിൽ നടി സിഡ്‌നി സ്വീനി, നവോമി സ്മാൾസ് എന്നിവരോടൊപ്പം 22-കാരിയായ ഈവ് ജോബ്‌സും അഭിനയിക്കുന്നുണ്ട്.

    ഡിസംബർ 5 ന് ഇൻസ്റ്റാഗ്രാമിൽ ഇതിന്റെ ചിത്രങ്ങൾ ഈവ് പോസ്റ്റ് ചെയ്തു. ബാത്ത് ടബ്ബില്‍ ഒരു ഗ്ലാസ് വൈനുമായി റിലാക്‌സ് ചെയ്യുന്ന സ്വന്തം ഫോട്ടോ, കൈയില്‍ ഗ്ലോസിയര്‍ ബ്രാന്‍ഡിന്റെ ലിപ്‌ഗ്ലോസുമായി ഐ മാസ്‌ക് ധരിച്ച മറ്റൊരു ചിത്രം എന്നിവയാണ് ഈവ് പങ്കുവെച്ചിരിക്കുന്നത്.










    View this post on Instagram






    A post shared by Eve Jobs (@evecjobs)






    ഗ്ലോസിയർ സ്ഥാപക എമിലി വെയ്സിനും മറ്റുള്ളവർക്കും നന്ദി അറിയിച്ചു കൊണ്ടാണ് ഈവ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. സ്റ്റാൻഫോർഡ് സർവകലാശാലയിലെ ബിരുദ വിദ്യാർഥിനിയാണ് ഈവ്. 2021ൽ ഈവ് ബിരുദ പഠനം പൂർത്തിയാക്കും. ഒരു മികച്ച കുതിരസവാരിക്കാരി കൂടിയാണ് ഈവ് ജോബ്‌സ്. 25 വയസ്സിനകം ഈ രംഗത്ത് നിരവധി പുരസ്‌ക്കാരങ്ങളാണ് ലഭിച്ചിട്ടുള്ളത്.



    ഇൻസ്റ്റഗ്രാമിൽ ഈവ് പങ്കുവെച്ച പോസ്റ്റിന് ഇതിനകം 8000ലധികം ലൈക്കുകൾ ലഭിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 1,56,000 ഫോളോവേഴ്‌സ് ഈവ് ജോബ്സിനുണ്ട്.
    Published by:Gowthamy GG
    First published: