• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral | യാത്രക്കാരൻ സഹയാത്രികർക്ക് നഗ്നചിത്രം അയച്ചു; വിമാനം പറത്തില്ലെന്ന് പൈലറ്റ്

Viral | യാത്രക്കാരൻ സഹയാത്രികർക്ക് നഗ്നചിത്രം അയച്ചു; വിമാനം പറത്തില്ലെന്ന് പൈലറ്റ്

യാത്രക്കാരിലൊരാൾ പൈലറ്റിൻെറ അനൌൺസ്മെൻറ് വീഡിയോ എടുത്തു. ഇത് ടിക് ടോക്കിൽ ഇപ്പോൾ വൈറലാണ്. 2.9 മില്യൺ ആളുകളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  പൊതുഇടങ്ങളിൽ മാന്യമായി പെരുമാറുകയെന്നത് അടിസ്ഥാനപരമായ കാര്യമാണ്. പ്രത്യേകിച്ച് അന്താരാഷ്ട്ര യാത്രികർക്കൊപ്പം വിമാനത്തിൽ സഞ്ചരിക്കുമ്പോൾ. കൊമേഴ്സ്യൽ വിമാനത്തിൽ യാത്ര ചെയ്യവേ സഹയാത്രികർക്ക് എയർഡ്രോപ്പ് വഴി നഗ്നചിത്രം അയച്ച സംഭവത്തിൽ യാത്രക്കാർക്ക് പൈലറ്റിൻെറ താക്കീത്. സൗത്ത് വെസ്റ്റ് എയ‍ർലൈൻസിലാണ് (Southwest Airlines) വിചിത്രമായ സംഭവം ഉണ്ടായിരിക്കുന്നത്. എയർഡ്രോപ്പ് വഴി നഗ്നചിത്രം അയയ്ക്കുന്നത്ത് യാത്രക്കാരൻ നിർത്തിയില്ലെങ്കിൽ വിമാനം ടേക്ക് ഓഫ് ചെയ്യില്ലെന്നാണ് പൈലറ്റ് താക്കീത് നൽകിയത്.

  യാത്രക്കാരിലൊരാൾ പൈലറ്റിൻെറ അനൌൺസ്മെൻറ് വീഡിയോ എടുത്തു. ഇത് ടിക് ടോക്കിൽ ഇപ്പോൾ വൈറലാണ്. 2.9 മില്യൺ ആളുകളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്. “യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷിതത്വത്തിനും ക്ഷേമത്തിനുമാണ് സൗത്ത് വെസ്റ്റ് ടീം എല്ലായ്‌പ്പോഴും മുൻഗണന നൽകുന്നത്,” പൈലറ്റ് പറയുന്നത് വീഡിയോയിൽ കേൾക്കാം. “യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഒരു പ്രശ്നം കണ്ടെത്തിയിട്ടുണ്ട്. അത് പരിഹരിക്കുകയെന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

  ടെയ്‌ലർ മാർസാലിസ് എന്ന യാത്രക്കാരിയാണ് വീഡിയോ ഫോണിൽ പക‍ർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. താനും ഒപ്പമുള്ളവരും വിമാനത്തിൽ കയറി ഇരിക്കുമ്പോഴാണ് എയ‍ർഡ്രോപ്പ് വഴി ഫയലുകൾ അയക്കാമെന്ന അറിയിപ്പ് ലഭിക്കുന്നത്. തൊട്ടടുത്ത മിനിറ്റിൽ തന്നെ എയ‍ർഡ്രോപ്പിൽ ഫയൽ വന്നതായി നോട്ടിഫിക്കേഷൻ ലഭിക്കുകയും ചെയ്തു. എന്നാൽ താനത് അപ്പോൾ തുറന്ന് നോക്കാൻ തയ്യാറിയിരുന്നില്ലെന്ന് അവ‍ർ സിഎൻഎന്നിനോട് പറഞ്ഞു.

  താനും തൻെറ സുഹൃത്തുക്കളും എയർഡ്രോപ്പിലെ ഫയൽ തുറന്ന് നോക്കിയില്ലെങ്കിലും മുന്നിലുള്ള ഒന്നുരണ്ട് സ്ത്രീകൾ ഫയൽ തുറന്നതായി കണ്ടു. അവർ ഫയലിലുള്ള ചിത്രങ്ങൾ തന്നെ കാണിക്കുകയും ചെയ്തു. “ഒരു പുരുഷൻെറ നഗ്നചിത്രമായിരുന്നു അതിൽ ഉണ്ടായിരുന്നത്. എല്ലാവർക്കും അയാൾ ആ ചിത്രം എയർഡ്രോപ്പ് വഴി അയക്കുകയായിരുന്നു,” അവർ വിശദീകരിച്ചു.

  വിമാനത്തിലെ അറ്റൻറൻറുമാരിൽ ഒരാളാണ് ഇക്കാര്യം പൈലറ്റിനെ അറിയിച്ചത്. പൈലറ്റിൻെറ അറിയിപ്പ് അതുമായി ബന്ധപ്പെട്ട് തന്നെയായിരിക്കുമെന്ന് തനിക്ക് തോന്നി. അത് കൊണ്ട് പ്രധാനപ്പെട്ട എന്തെങ്കിലും കാര്യം ഉണ്ടായിരിക്കുമെന്ന് കരുതിയാണ് വീഡിയോ എടുത്തതെന്ന് മാർസാലിസ് പറഞ്ഞു.

  Also Read- Viral Video | കാള കുത്താനായി ഓടിച്ചു; പിന്തിരിഞ്ഞു ഓടി കടുവ; സംഭവം കേരള അതിർത്തിയിൽ

  വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിലും ചർച്ചകൾ നടക്കുന്നുണ്ട്. അനാവശ്യമായി ഇത്തരത്തിലുള്ള ചിത്രങ്ങൾ സഹയാത്രികർക്ക് പങ്കുവെച്ചത് ലൈംഗിക അതിക്രമത്തിൻെറ പരിധിയിൽ വരാത്തത് എന്ത് കൊണ്ടാണെന്നാണ് ഒരാളുടെ ചോദ്യം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എയർലൈൻസ് അധികൃതർ കർശന നടപടി എടുക്കണം. ചിത്രം അയച്ചത് ആരെന്ന് കണ്ടെത്തി അയാൾക്കെതിരെ നടപടി എടുക്കാൻ ശ്രമിക്കണമായിരുന്നുവെന്നും ഒരാൾ കമൻറ് ചെയ്തു.

  “വിമാനത്തിൽ വെച്ച് മോശം വീഡിയോ ചിത്രീകരിച്ചതിന് ഡിസ്നിക്ക് തങ്ങളുടെ യാത്ര ക്യാൻസൽ ചെയ്യേണ്ടി വന്നു. ഇപ്പോഴിതാ നഗ്നചിത്രം അയച്ചതിന് യാത്രക്കാരൻ അത് നിർത്തിയില്ലെങ്കിൽ വിമാനം എടുക്കില്ലെന്ന് പൈലറ്റിൻെറ താക്കീത്. ഇങ്ങനെ പോവുകയാണെങ്കിൽ ഇനിയും എന്തെല്ലാം കാണേണ്ടി വരും?,” മറ്റൊരാൾ പ്രതികരിച്ചു. വീഡിയോക്ക് താഴെ വ്യത്യസ്ത അഭിപ്രായങ്ങളുമായി നിരവധി പേർ കമൻറ് ചെയ്യുന്നുണ്ട്.
  Published by:Anuraj GR
  First published: