• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | റേഷന്‍ ഗോതമ്പ് വാങ്ങാനെത്തിയത് ബെൻസ് കാറിൽ; വീഡിയോക്ക് പിന്നാലെ സത്യാവസ്ഥ പുറത്ത്

Viral | റേഷന്‍ ഗോതമ്പ് വാങ്ങാനെത്തിയത് ബെൻസ് കാറിൽ; വീഡിയോക്ക് പിന്നാലെ സത്യാവസ്ഥ പുറത്ത്

സര്‍ക്കാര്‍ നല്‍കുന്ന വിലകുറഞ്ഞ റേഷന്‍ സമ്പന്നരായ ആളുകള്‍ വാങ്ങുന്ന എന്നാണ് വീഡിയോ കണ്ട ഭൂരിപക്ഷവും വിശ്വസിച്ചത്. പക്ഷേ, വാസ്തവം മറ്റൊന്ന്

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Last Updated :
  • Share this:
    റേഷൻ വാങ്ങാൻ ആഢംബര കാറിലെത്തിയ ആളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറലായിരുന്നു. പഞ്ചാബ് സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് രണ്ട് രൂപയ്ക്ക് നല്‍കുന്ന റേഷന്‍ ഗോതമ്പ് (ration wheat) വാങ്ങി മെഴ്‌സിഡസ് കാറില്‍ (mercedes) കൊണ്ടുപോകുന്നു എന്ന തരത്തിലാണ് വീഡിയോ വൈറലായത്. പാവപ്പെട്ടവർക്ക് സര്‍ക്കാര്‍ നല്‍കുന്ന വിലകുറഞ്ഞ റേഷന്‍ സമ്പന്നരായ ആളുകള്‍ വാങ്ങുന്ന എന്നാണ് വീഡിയോ കണ്ട ഭൂരിപക്ഷവും വിശ്വസിച്ചിരിക്കുന്നത്. എന്നാല്‍, അതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വീഡിയോയിലുള്ള വ്യക്തി.

    ഹൊഷൈര്‍പൂരിന്റെ ഉള്‍പ്രദേശമായ നലോയന്‍ ചൗക്കിലാണ് (naloian chowk) സംഭവം നടന്നിരിക്കുന്നത്. ഹോഷിയാര്‍പൂരിലെ അജോവല്‍ റോഡ് നിവാസിയായ രമേഷ് കുമാര്‍ സൈനിയെയാണ് വീഡിയോയില്‍ കാണുന്നത്. തന്റെ പിതാവ് ഒരു ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ ഒരു അപകടത്തില്‍ ഇടുപ്പെല്ലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ജോലി ഉപേക്ഷിക്കേണ്ടി വന്നുവെന്ന് അദ്ദേഹത്തിന്റെ മകന്‍ അനൂപ് സൈനി ട്രിബ്യൂണിനോട് പറഞ്ഞു.

    റോഷന്‍ ഗ്രൗണ്ട് റോഡില്‍ ഒരു സ്റ്റുഡിയോ നടത്തുകയാണ് അനൂപ്. അദ്ദേഹം ഒരു ഫോട്ടോഗ്രാഫറാണ്. അനൂപിന്റെ ഭാര്യ രാജ്വീന്ദര്‍ കൗര്‍ അതേ കടയില്‍ തന്നെ വസ്ത്രങ്ങള്‍ തയ്ക്കുന്നുണ്ട്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഇപ്പോള്‍ തന്നെ ഒരുപാട് കഷ്ടപ്പെടുന്നുണ്ടെന്നും അതിനിടയില്‍ ഒരു മെഴ്‌സിഡസ് ഉണ്ടെന്ന് പറയുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും അനൂപ് പറഞ്ഞു.

    കാര്‍ തന്റെ അയല്‍പ്പക്കത്തുള്ള എന്‍ആര്‍ഐ ബന്ധുക്കളുടേതാണെന്ന് രമേഷ് വ്യക്തമാക്കി. അവര്‍ അമേരിക്കയില്‍ സ്ഥിരതാമസക്കാരാണ്. ഒന്നര വര്‍ഷം കൂടുമ്പോഴാണ് അവര്‍ പഞ്ചാബിലേക്ക് വരാറുള്ളത്. അതൊരു ഡീസല്‍ കാറാണ്. വാഹനം ഇടയ്ക്കിടെ ഓടിച്ചില്ലെങ്കില്‍ ബാറ്ററി തകരാറിലാകും. കാര്‍ തന്നെ ഏല്‍പ്പിച്ചാണ് ബന്ധുക്കള്‍ പോയതെന്നും രമേഷ് കൂട്ടിച്ചേർത്തു.

    "10-15 ദിവസം കൂടുമ്പോള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാറുണ്ട്. കുറച്ച് ദൂരം ഓടിച്ച ശേഷം തിരികെ പാര്‍ക്ക് ചെയ്യും" അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്നും താന്‍ കാര്‍ ഓടിക്കുകയായിരുന്നു. അപ്പോഴാണ് മക്കള്‍ ഗോതമ്പ് വാങ്ങാന്‍ ഡിപ്പോയില്‍ നില്‍ക്കുന്നത് കണ്ടത്, രമേഷ് പറഞ്ഞു. കാര്‍ അവിടെ പാര്‍ക്ക് ചെയ്ത് ഗോതമ്പ് ഡിക്കിയില്‍ കയറ്റുകയായിരുന്നു. ആ കാര്‍ തന്റേതല്ലെന്ന് വ്യക്തമാക്കുന്ന രേഖകളും രമേഷ് കാണിച്ചു. കാര്‍ തന്റേതാണെന്ന് തെറ്റിദ്ധരിച്ച ആരോ ആണ് വീഡിയോ അപ്ലോഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

    അതേസമയം, വീഡിയോ വൈറലായതിനു പിന്നാലെ ഭക്ഷ്യ വിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഡിപ്പോ ഉടമയെ സന്ദര്‍ശിച്ച് സംഭവത്തെ കുറിച്ച് അന്വേഷിച്ചിരുന്നു. എല്ലാ നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ എത്തിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് ഡിപ്പോ നടത്തുന്ന അമിത് കുമാര്‍ പറഞ്ഞു. രമേഷിന് ബിപിഎല്‍ കാര്‍ഡ് ഉണ്ടെന്നും അത് പരിശോധിച്ചാണ് താന്‍ റേഷന്‍ നല്‍കിയതെന്നും അമിത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    Summary: Story behind the man who bought ration supply in a luxury car
    Published by:user_57
    First published: