നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഗ്രാമീണ മേഖലയിൽ ചെലവുകുറഞ്ഞ വൈദ്യസഹായത്തിന് ജോലി ഉപേക്ഷിച്ച മുൻ IAS ഉദ്യോഗസ്ഥൻ

  ഗ്രാമീണ മേഖലയിൽ ചെലവുകുറഞ്ഞ വൈദ്യസഹായത്തിന് ജോലി ഉപേക്ഷിച്ച മുൻ IAS ഉദ്യോഗസ്ഥൻ

  കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടയിലാണ് അദ്ദേഹത്തിന് തന്റെ അച്ഛനെ നഷ്ടമായത്. മെഡിക്കൽ സേവനങ്ങളുടെ അപര്യാപ്തതയായിരുന്നു മരണത്തിന് കാരണം.

  Credits: Reuters/ YouTube/ Tahira Aziz

  Credits: Reuters/ YouTube/ Tahira Aziz

  • Share this:
   ജീവിതത്തിലെ ചില ദുഃഖകരമായ നിമിഷങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ നിർണ്ണായകമായ വഴിത്തിരിവിന് കാരണമായേക്കാം. ആ നിമിഷം, ചിലപ്പോൾ ജീവതത്തെ മെച്ചപ്പെട്ട മറ്റൊരു ദിശയിലേയ്ക്ക് നയിക്കാനുള്ള പ്രചോദനവുമായേക്കാം. ഇത്തരത്തിൽ ഒരു അനുഭവമാണ് ഉത്തർപ്രദേശ് സ്വദേശിയായ ഡോക്ടർ സയിദ് സബഹത്ത് അസിമിന്റേത്. കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടയിലാണ് അദ്ദേഹത്തിന് തന്റെ അച്ഛനെ നഷ്ടമായത്. മെഡിക്കൽ സേവനങ്ങളുടെ അപര്യാപ്തതയായിരുന്നു മരണത്തിന് കാരണം. ആ ദുരനുഭവം അസിമിന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. തുടർന്ന് അസിം തന്റെ ഐഎഎസ് കുപ്പായം ഊരിവെച്ചു. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ അത്യാധുനിക മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ജനങ്ങളിലേക്കിറങ്ങി ചെന്നു.

   തന്റെ പിതാവിനെ നഷ്ടമായപ്പോൾ തന്റെ ജീവിതത്തിന് വലിയ ലക്ഷ്യങ്ങളുണ്ടെന്ന് അസിമിന്റെ മനസ്സാക്ഷി തിരിച്ചറിയുകയായിരുന്നു. ഇന്ത്യയിലെ ഗ്രാമീണ മേഖലകളിലെ ജനങ്ങൾക്ക് താങ്ങാനാകുന്ന ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി അദ്ദേഹമൊരു സംരംഭം ആരംഭിച്ചു.

   “ഉത്തർപ്രദേശിലെ ഒരു ചെറിയ പട്ടണത്തിൽ നിന്നാണ് ഞാൻ വരുന്നത്, എന്റെ സേവനത്തിന്റെ ഭൂരിഭാഗവും ചെറിയ പട്ടണങ്ങൾക്കും ഗ്രാമങ്ങൾക്കും വേണ്ടിയാണ് ഞാൻ ചെലവഴിച്ചത്, ഇത് ഞാൻ ജിവിച്ചിരിക്കുന്ന ലോകത്തെ മെച്ചപ്പെട്ട ഒരു സ്ഥലമാക്കി മാറ്റാനുള്ള ആഗ്രഹം എന്നും എന്നിൽ നിലനിർത്തി. മനുഷ്യരെന്ന നിലയിൽ, നാം ഒന്നിലധികം സ്വത്വങ്ങൾ വഹിക്കുന്നുണ്ട്; എന്നിരുന്നാലും, യഥാർത്ഥ ജീവിതത്തിൽ പ്രാധാന്യമർഹിക്കുന്ന പ്രാഥമിക സ്വത്വം നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ചെയ്യുന്ന നല്ല പ്രവൃത്തികളിൽ നിന്നാണ് ഉരുത്തിരിയുന്നത്,” ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ അസിം പറയുന്നു.

   അസിം ഇപ്പോൾ ഗ്ലോക്കൽ ഹെൽത്ത് കെയർ സിസ്റ്റംസ് എന്ന സംരംഭത്തിന്റെ സ്ഥാപകനും സിഇഒയുമാണ്. ഗ്ലോക്കൽ, രാജ്യത്തെ താഴേക്കിടയിലുള്ള പ്രദേശങ്ങളെ വേട്ടയാടുന്ന ആരോഗ്യ പരിപാലന വെല്ലുവിളികളെ നേരിടാൻ സംയോജിതവും സുസ്ഥിരവുമായ പരിഹാരങ്ങൾ നിർദ്ദേശിക്കുകയും നൽകുകയും ചെയ്യുന്നു. 2010ലാണ് ഗ്ലോക്കൽ സ്ഥാപിതമായത്. നിലവിൽ ബീഹാർ, ഉത്തർപ്രദേശ്, ഒഡീഷ, ഗുജറാത്ത്, പശ്ചിമബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും ലോകമെമ്പാടുമുള്ള എട്ട് രാജ്യങ്ങളിലുമായി 250ലധികം ഡിജിറ്റൽ ഡിസ്പെൻസറികളുമുള്ള ഒരു വലിയ ടെലിമെഡിസിൻ ശൃംഖലയായാണ് ഗ്ലോക്കൽ. ലോകത്തിനായുള്ള തന്റെ നൂതനവും ഉദാത്തവുമായ സംരംഭത്തിന്, ആഗോള സാമ്പത്തിക ഫോറം പിന്തുണയ്ക്കുന്ന ഷ്വാബ് ഫൗണ്ടേഷൻ ‘2020 ലെ സാമൂഹിക സംരംഭകൻ’ എന്ന പദവി നൽകി അസിമിനെ ആദരിച്ചിരിന്നു.

   അസിം നേടിയ മറ്റ് അംഗീകാരങ്ങളിൽ ഒന്ന് ക്ലിനിക്കൽ രോഗനിർണയത്തിനുള്ള എഐ അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്വെയറായ ഹലോലിഫ്-സിഎക്സ് ഡിജിറ്റൽ ഡിസ്പെൻസറിയാണ്. ഈ സംരംഭത്തിന് ഐക്യരാഷ്ട്രസഭ 2020ൽ പ്രത്യേക അഭിനന്ദനവും നൽകിയിരുന്നു. ഐക്യരാഷ്ട്രസഭ ആവിഷ്കരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജികൾ) നിറവേറ്റുന്നതിനുള്ള ഏറ്റവും നൂതനമായ സാങ്കേതികവിദ്യയായാണ് അവർ ഈ സോഫ്റ്റ്വെയറിനെ വിശേഷിപ്പിച്ചത്.

   അസിമിനെപ്പോലുള്ള മനുഷ്യർ കാരണമാണ്, ജാതി, മതം, സാമൂഹിക പദവി, മതം എന്നിവയ്ക്കൊക്കെ പലപ്പോഴും ജീവനേക്കാൾ പ്രാധാന്യം നൽകുന്ന ലോകത്ത് ഇന്നും മനുഷ്യത്വം നിലനിൽക്കുന്നത്.
   Published by:Sarath Mohanan
   First published:
   )}