നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • നാട്ടുകാര്‍ക്ക് മുന്നില്‍ സ്‌കൂട്ടറില്‍ യാത്ര; വീടിനുള്ളില്‍ 270 കോടി; നികുതിവെട്ടിപ്പിന് പിടിയിലായ ഗുജറാത്ത് വ്യവസായിയുടെ ജീവിതം

    നാട്ടുകാര്‍ക്ക് മുന്നില്‍ സ്‌കൂട്ടറില്‍ യാത്ര; വീടിനുള്ളില്‍ 270 കോടി; നികുതിവെട്ടിപ്പിന് പിടിയിലായ ഗുജറാത്ത് വ്യവസായിയുടെ ജീവിതം

    ഒരു സാധാരണ മാരുതി കാറും ഒരു പഴയ ക്വാളിസ് കാറുമാണ് പീയുഷിന്റെ വീട്ടില്‍ ഉള്ളത്.

    • Share this:
      അഹമ്മദാബാദ്: കഴിഞ്ഞദിവസം ഗുജറാത്തിലെ വന്‍കിട വ്യാപാരിയായ പീയുഷ് ജയിന്‍(Piyush Jain), ജി എസ് ടി(GST) ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നികുതിവെട്ടിപ്പിന് പിടിയിലായിരുന്നു. 200 കോടിയോളം വരുന്ന സമ്പാദ്യമാണ് ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

      നാട്ടുകാരുടെ മുന്നില്‍ പീയുഷ് വെറും ഒരു സാധാരണ സുഗന്ധവ്യാപാരിയായിരുന്നു. ഇയാളുടെ വീട്ടിനുള്ളില്‍ ഇതിനുമാത്രം സമ്പാദ്യം ഉണ്ടായിരുന്നുവെന്ന വാര്‍ത്ത ഒരു ഞെട്ടലോടെയാണ് അയല്‍ക്കാരും നാട്ടുകാരും മനസിലാക്കിയത്.

      194 കോടിയുടെ നോട്ടുകെട്ടുകളും 23 കിലോയോളം വരുന്ന സ്വര്‍ണവുമാണ് പീയുഷിന്റെ വീട്ടില്‍ നിന്ന് നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. കഴിഞ്ഞയാഴ്ച നടത്തിയ റെയ്ഡില്‍ പീയുഷിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത പണം എണ്ണി തിട്ടപ്പെടുത്തുന്നതിന് വേണ്ടി ഉദ്യോഗസ്ഥര്‍ നോട്ടെണ്ണല്‍ മെഷീന്‍ ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

      വ്യാജ ബില്ലുകള്‍ ഉപയോഗിച്ചുള്ള കച്ചവടത്തിലൂടെയാണ് ഇയാള്‍ ഇത്രയധികം പണം സമ്പാദിച്ചതെന്ന് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

      എന്നാല്‍ പീയുഷിന്റെ വീട് കാണുന്നവര്‍ക്ക് ഇത്രയും അധികം സമ്പത്ത് പീയുഷിന് ഉണ്ടെന്ന് ഒരിക്കലും മനസിലാക്കില്ലായിരുന്നു. ഒരു സാധാരണ മാരുതി കാറും ഒരു പഴയ ക്വാളിസ് കാറുമാണ് പീയുഷിന്റെ വീട്ടില്‍ ഉള്ളത്. വീട്ടില്‍ ഉള്ളപ്പോള്‍ പോലും കാറുകള്‍ ഉപയോഗിക്കാതെ സ്‌കൂട്ടറിലായിരുന്നു പീയുഷിന്റെ യാത്ര. അതിനാല്‍ തന്നെ ഇയാളുടെ വീട്ടില്‍ നിന്നും ഇത്ര വലിയ തുക പിടിച്ചെടുത്തത് നാട്ടുകാര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല.
      Published by:Sarath Mohanan
      First published:
      )}