• HOME
  • »
  • NEWS
  • »
  • buzz
  • »
  • നൂറിലേറെ ചെമ്മരിയാടുകള്‍ വൃത്തത്തിന് ചുറ്റും 12 ദിവസമായി വട്ടം കറങ്ങുന്നു; വിചിത്രമായ പെരുമാറ്റത്തിന് കാരണമെന്ത്?

നൂറിലേറെ ചെമ്മരിയാടുകള്‍ വൃത്തത്തിന് ചുറ്റും 12 ദിവസമായി വട്ടം കറങ്ങുന്നു; വിചിത്രമായ പെരുമാറ്റത്തിന് കാരണമെന്ത്?

ആദ്യം ഒരു ചെറിയ കൂട്ടം ചെമ്മരിയാടുകളാണ് ഈ രീതിയില്‍ നടന്നു തുടങ്ങിയത്. പിന്നീടാണ് നിരവധി ചെമ്മരിയാടുകള്‍ ഈ കൂട്ടത്തിലേക്ക് എത്താന്‍ തുടങ്ങിയത്

  • Share this:
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചൈനയില്‍ നിന്നുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ചൈനയിലെ വനപ്രദേശങ്ങളില്‍ കുറച്ച് ചെമ്മരിയാടുകള്‍ കൂട്ടമായി നടക്കുന്ന വീഡിയോയാണിത്. ഇതില്‍ എന്താണ് ഇത്രയധികം ചര്‍ച്ച ചെയ്യാന്‍ എന്ന് ആലോചിക്കുന്നവര്‍ക്ക് തെറ്റി. ചെമ്മരിയാടുകള്‍ വെറുതെ നടക്കുന്ന വീഡിയോ അല്ല അത്. ഒരു വൃത്തത്തിന് ചുറ്റും കഴിഞ്ഞ 12 ദിവസമായി ഒരു കൂട്ടം ചെമ്മരിയാടുകള്‍ നിര തെറ്റാതെ നടക്കുന്ന വീഡിയോയാണ് കാഴ്ചക്കാരെ അതിശയപ്പെടുത്തിയിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചൈനയിലെ മംഗോളിയ പ്രദേശത്തിനുള്ളിലാണ് സംഭവം നടന്നത്. വനപ്രദേശത്തില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളാണ് ഈ അത്ഭുത ദൃശ്യം പകര്‍ത്തിയത്. ചില ചെമ്മരിയാടുകള്‍ വൃത്തത്തിന് പുറത്ത് നടന്നു നീങ്ങുന്നുണ്ട്. എന്നാല്‍ ചിലത് വൃത്താകൃതിയില്‍ സഞ്ചരിക്കുന്ന ചെമ്മരിയാടുകളുടെ കൂട്ടത്തെ നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

ചെമ്മരിയാടുകള്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. എന്നാല്‍ ഇത്രയും ദിവസമായിട്ടും ഈ രീതിയില്‍ സഞ്ചരിക്കുന്നത് അവസാനിപ്പിക്കാത്തതിന്റെ കാരണം എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും വിദഗ്ധര്‍ പറയുന്നു. നൂറിലധികം ചെമ്മരിയാടുകളാണ് ഇത്തരത്തില്‍ വൃത്തത്തിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നത്.



ആദ്യം ഒരു ചെറിയ കൂട്ടം ചെമ്മരിയാടുകളാണ് ഈ രീതിയില്‍ നടന്നു തുടങ്ങിയത്. പിന്നീടാണ് നിരവധി ചെമ്മരിയാടുകള്‍ ഈ കൂട്ടത്തിലേക്ക് എത്താന്‍ തുടങ്ങിയത് എന്നാണ് ചെമ്മരിയാടുകളുടെ ഉടമസ്ഥനായ മിയാവോ പറഞ്ഞത്. തനിക്ക് 34 തൊഴുത്തുകള്‍ നിറയെ ചെമ്മരിയാടുകള്‍ ഉണ്ട്. അതില്‍ 13-ാം നമ്പര്‍ തൊഴുത്തിലെ ആടുകളാണ് ഇത്തരത്തില്‍ വട്ടം ചുറ്റിക്കൊണ്ടിരിക്കുന്നത്. വനപ്രദേശത്തേക്ക് മേയാന്‍ വിട്ടവയാണ് ഈ രീതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ നവംബര്‍ നാല് മുതലാണ് ചെമ്മരിയാടുകള്‍ ഘടികാര ദിശയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയത്. ബാക്ടീരിയ മൂലമുള്ള ഇന്‍ഫെക്ഷനോ മറ്റ് രോഗങ്ങളോ ആകാം കാരണമെന്നാണ് ചിലര്‍ പറയുന്നത്. ബാക്ടീരിയ രോഗമായ ലിസ്റ്റിരീയോസിസ് ആകാം ഇതിന് കാരണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കിളിംഗ് ഡീസീസ് എന്നാണ് ഈ രോഗത്തിന്റെ മറ്റൊരു പേര്.

Also Read-കല്യാണ ചെക്കന്‍ നല്‍കിയ 10000 രൂപയുടെ 'ലെഹങ്ക' ഇഷ്ടപ്പെട്ടില്ല; വധു വിവാഹത്തില്‍ നിന്ന് പിന്മാറി

വട്ടം ചുറ്റല്‍ തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ചില അസ്വസ്ഥതകള്‍ ചെമ്മരിയാടുകള്‍ കാണിച്ചുതുടങ്ങിയിരുന്നു. ക്ഷീണം, ഭക്ഷണത്തോടുള്ള വിരക്തി എന്നിവ പല ആടുകള്‍ക്കും ഉണ്ടായിരുന്നതായി ഉടമയായ മിയാവോ പറഞ്ഞു. പിന്നീട് ഇവ മേയാന്‍ വിട്ടാലും ഓരോയിടത്ത് ക്ഷീണിച്ച് കിടക്കുകയോ വീണുപോകുകയോ ചെയ്തിരുന്നു. എന്നാൽ ഇതിനുള്ള കാരണം എന്തെന്ന് വ്യക്തമായി പറയാന്‍ സാധിക്കാത്ത അവസ്ഥയിലാണ് വിദഗ്ധര്‍.

സര്‍ക്കിളിംഗ് ഡിസീസ് തന്നെയാണ് ഈ വട്ടം ചുറ്റലിന് കാരണമെങ്കില്‍ വളരെയധികം സൂക്ഷിക്കണമെന്നാണ് മറ്റ് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഒരുതരം വിഷാദാവസ്ഥയാണ് ഇത്. ഇത്തരം രോഗം ലക്ഷണം കാണിക്കുന്ന ചെമ്മരിയാടുകളാണ് വട്ടത്തില്‍ കറങ്ങുന്നത്. രോഗം മൂര്‍ച്ഛിച്ചാല്‍ ഏകദേശം 48 മണിക്കൂറിനുള്ളില്‍ ചെമ്മരിയാടുകള്‍ക്ക് മരണം സംഭവിക്കുമെന്നും പറയുന്നു. ചെമ്മരിയാട് കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടമാണ് ഈ രോഗം മൂലം ഉണ്ടാകുക എന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Published by:Jayesh Krishnan
First published: