നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | യുവതിയുടെ വീട്ടിലെത്തി നഷ്ടപ്പെട്ട പേഴ്‌സ് തിരികെ നൽകി അപരിചിതൻ; വീഡിയോ വൈറൽ

  Viral Video | യുവതിയുടെ വീട്ടിലെത്തി നഷ്ടപ്പെട്ട പേഴ്‌സ് തിരികെ നൽകി അപരിചിതൻ; വീഡിയോ വൈറൽ

  പാർക്കിംഗ് സെന്ററിൽ നിന്ന് കണ്ടെത്തിയ മകളുടെ പേഴ്സ് തിരികെ നൽകാൻ അപരിചിതൻ കിം എന്ന സ്ത്രീയുടെ വീട് സന്ദർശിക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

  Instagram/Ring

  Instagram/Ring

  • Share this:
   നമുക്ക് പ്രിയപ്പെട്ട വസ്തുക്കൾ കാണാതെ പോകുന്നത് വളരെ സാധാരണമാണ്. കുറച്ച് ദിവസങ്ങൾക്കു ശേഷം അത് തിരികെ കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷമാകട്ടെ, വളരെ വലുതായിരിക്കും. പക്ഷെ ഒരു പേഴ്‌സ് നഷ്ട്ടപ്പെട്ടാലോ? സാധാരണ ആളുകളുടെ കൈയിൽ നിന്നും പേഴ്‌സ് നഷ്ടപ്പെടാറുണ്ട്. ചിലപ്പോൾ അത് പോക്കറ്റടിച്ചതാവും, അല്ലെങ്കിൽ കളഞ്ഞുപോയതോ മറന്നു വച്ചതോ ആകാം. എന്നിരുന്നാലും ഒരു പേഴ്സ് നഷ്ടപ്പെടുന്നത് തീർച്ചയായും ആശങ്ക ഉണ്ടാക്കുന്ന അനുഭവമായിരിക്കും. അതിലുണ്ടാകാൻ സാധ്യതയുള്ള ഡ്രൈവിംഗ് ലൈസൻസ്, ബാങ്ക് കാർഡുകൾ എന്നിവ പോലുള്ള പ്രധാന രേഖകൾ നഷ്ടപ്പെടുന്നത് വലിയ തലവേദനയാണ് സൃഷ്ടിക്കുക.

   പേഴ്സിനുളിലുള്ള പണം നഷ്ടപ്പെടുന്നതിനേക്കാൾ പ്രശ്നമാണ് ഇത്തരം രേഖകൾ നഷ്ടമാകുന്നത്. നഷ്ടപ്പെട്ട സാധനങ്ങളെക്കുറിച്ച് പോലീസിൽ റിപ്പോർട്ട് ചെയ്യുന്നതോടൊപ്പം, പുതിയ രേഖകൾ ലഭിക്കാൻ നിങ്ങൾ സർക്കാർ ഓഫീസുകൾ കയറി ഇറങ്ങേണ്ടി വരികയും ചെയ്യും. എന്നാൽ കളഞ്ഞുപോയ സാധനങ്ങൾ അധികാരികളിൽ നിന്നോ ഏതെങ്കിലും അപരിചിതരിൽ നിന്നോ അപ്രതീക്ഷിതമായി തിരികെ ലഭിച്ചാലോ? സന്തോഷത്തിന് അതിരുണ്ടാവില്ല അല്ലേ?

   ഇപ്പോഴിതാ അത്തരത്തിലൊരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മകളുടെ പേഴ്സ് തിരികെ നൽകാൻ ഒരു അപരിചിതൻ ഒരു സ്ത്രീയുടെ വീട് സന്ദർശിച്ച സംഭവത്തിന്റെ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഏറ്റെടുത്തിരിക്കുകയാണ് ആ വീഡിയോ. പാർക്കിംഗ് സെന്ററിൽ നിന്ന് കണ്ടെത്തിയ മകളുടെ പേഴ്സ് തിരികെ നൽകാൻ അപരിചിതൻ കിം എന്ന സ്ത്രീയുടെ വീട് സന്ദർശിക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

   ഒരു വ്യക്തി ഒരു വീടിന്റെ വാതിൽക്കൽ മുട്ടുന്നത് മുതലാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് ഒരു സ്ത്രീ വാതിൽ തുറക്കുന്നു. പാർക്കിംഗ് സെന്ററിൽ നിന്ന് അവരുടേതെന്ന് കരുതുന്ന പേഴ്സ് കണ്ടെത്തിയതായി അപരിചിതൻ പറയുന്നു. അത് തന്റെ പേഴ്സ് അല്ലെന്ന് ആ സ്ത്രീ അറിയിക്കുന്നു. തുടർന്ന് അയാൾ പേഴ്സ് തുറന്ന് അതിലെ രേഖകൾ കാണിക്കുന്നു. അപ്പോൾ അത് തന്റെ മകളുടെ പേഴ്സ് ആണെന്ന് ആ സ്ത്രീ തിരിച്ചറിയുന്നു. എല്ലാ രേഖകളും ഒരു കുഴപ്പവുമില്ലാതെ പേഴ്സിൽ തന്നെ ഉണ്ടെന്ന് പറയുന്ന അപരിചിതനായ ആ വ്യക്തി പേഴ്‌സ് സ്ത്രീയെ ഏൽപ്പിക്കുന്നു. സ്ത്രീ സന്തോഷത്തോടെ അത് ഏറ്റുവാങ്ങിയ ശേഷം അയാൾക്ക് നന്ദി അറിയിക്കുന്നു.
   View this post on Instagram


   A post shared by Ring (@ring)

   സെക്യൂരിറ്റി ക്യാമറ കമ്പനിയായ റിംഗ് ആണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. "ഒരു നല്ല പ്രവൃത്തിയും ശ്രദ്ധിക്കപ്പെടാതെ പോകരുത്" എന്ന അടിക്കുറിപ്പോടുകൂടിയാണ് റിംഗ് കമ്പനി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നവംബർ 14 നാണ് വീഡിയോ പങ്കുവെയ്ക്കപ്പെട്ടത്. ആ സമയത്ത് അവർ സംഭവം നടന്ന ലൊക്കേഷൻ ചേർത്തിരുന്നില്ല. വീഡിയോ ഇതുവരെ ഏകദേശം 48,000 ലൈക്കുകൾ നേടി. മിക്കവരും ചെയ്യാൻ മടി കാണിക്കുന്ന ഇത്തരം ഒരു പ്രവൃത്തി ചെയ്ത അപരിചിതനെ കമന്റുകളിലൂടെ അഭിനന്ദിക്കുകയാണ് എല്ലാവരും.
   Published by:Naveen
   First published:
   )}