• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

VIRAL VIDEO | അയ്യപ്പൻമാർക്കൊപ്പം ചേർന്ന് തെരുവ് നായ; പിന്നിട്ടത് 480 കിലോമീറ്റർ

സംഘത്തിനൊപ്പം 480 കിലോമീറ്ററോളമാണ് തെരുവു നായ സഞ്ചരിച്ചത്.

News18 Malayalam | news18-malayalam
Updated: November 18, 2019, 4:58 PM IST
VIRAL VIDEO | അയ്യപ്പൻമാർക്കൊപ്പം ചേർന്ന് തെരുവ് നായ; പിന്നിട്ടത് 480 കിലോമീറ്റർ
News18
  • Share this:
അയ്യപ്പ സംഘത്തോടൊപ്പം ചേർന്ന  തെരുവുനായയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ആന്ധ്രാപ്രദേശില്‍ നിന്നും കാല്‍നടയായി ശബരിമലയ്ക്ക് യാത്രതിരിച്ച 13 അംഗ സംഘത്തിനൊപ്പമാണ് നായയും ചേർന്നത്. സംഘത്തിനൊപ്പം 480 കിലോമീറ്ററോളമാണ് തെരുവു നായ സഞ്ചരിച്ചത്.

തിരുമലയില്‍ നിന്നും ഒക്ടോബര്‍ 31 നാണ് സംഘം പുറപ്പെട്ടത്. ഇവരുടെ യാത്രയിൽ ഇടയ്ക്ക് എപ്പോഴോ ആണ്  നായയും ഒപ്പം ചേർന്നത്. നായ പിന്തുടരുന്നത് ആദ്യമൊന്നും അയ്യപ്പൻമാർ ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് എപ്പോഴോ ആണ് നായയെ ചിലർ ശ്രദ്ധിച്ച തുടങ്ങിയത്. ഇതോടെ സംഘം നായയ്ക്കും ഭക്ഷണം നൽകിത്തുടങ്ങി.

തിരുമലയിൽ നിന്നുള്ള സംഘം കാല്‍നടയായാണ് ശബരിമലയിൽ എത്താറുള്ളത്. ഞായറാഴ്ച ഈ സംഘം ചിക്കമംഗളൂരുവിലെ കൊട്ടിഗേഹരേയിലെത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

Also Read കെ സുരേന്ദ്രന് മകരജ്യോതി പുരസ്കാരം
First published: November 18, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍