• HOME
  • »
  • NEWS
  • »
  • buzz
  • »
  • STREET VENDOR DISTRIBUTES FREE PANI PURI TO PEOPLE IN CELEBRATION OF DAUGHTER S BIRTH JK

മകൾ ജനിച്ചു; സന്തോഷത്താൽ പാനി പുരി വിതരണവുമായി തെരുവ് കച്ചവടക്കാരൻ

35,000-40,000 രൂപയുടെ ‘പാനി പൂരി’ ഞായറാഴ്ച സൗജന്യമായി നൽകിയതായി കച്ചവടക്കാരൻ പറഞ്ഞു.

 Credits: Shutterstock

Credits: Shutterstock

  • Share this:
    മകൾ ജനിച്ച സന്തോഷത്തിൽ ആളുകൾക്ക് സൗജന്യമായി പാനി പുരി വിതരണം ചെയ്ത് തെരുവ് കച്ചവടക്കാരൻ. ഭോപ്പാലിലെ പാനി പുരി കച്ചവടക്കാരാണ് തന്റെ കുഞ്ഞിനെ സ്വാഗതം ചെയ്ത സന്തോഷത്തിൽ പാനി പുരി സൗജന്യമായി വിതരണം ചെയ്തത്. ആൺകുട്ടിയെന്നോ പെൺകുട്ടിയെന്നോ വിവേചനം കാണിക്കാതിരിക്കാൻ സമൂഹത്തിന് ഒരു സന്ദേശം നൽകാനായാണ് അഞ്ചൽ ഗുപ്ത എന്ന കച്ചവടക്കാരൻ സൗജന്യമായി 'പാനി-പുരി' വാഗ്ദാനം ചെയ്തത്.

    മധ്യപ്രദേശിലെ കോലാർ പ്രദേശത്താണ് ഇയാൾ 'പാനി-പുരി' കച്ചവടം നടത്തുന്നത്.  "ഞാൻ വിവാഹിതനായപ്പോൾ മുതൽ ഒരു പെൺകുട്ടി ജനിക്കണമെന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. എന്നാൽ രണ്ട് വർഷം മുമ്പ് എനിക്ക് ആദ്യമായി ഒരു മകനാണ് ജനിച്ചത്, ”30 കാരനായ കച്ചവടക്കാരൻ പറഞ്ഞു.

    എന്നാൽ ഈ വർഷം ഓഗസ്റ്റ് 17 ന് ദൈവം ഞങ്ങൾക്ക് ഒരു മകളെ നൽകി അനുഗ്രഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ എന്റെ മകന്റെ രണ്ടാം ജന്മദിനവുമായിരുന്നു. ഭോപ്പാലിലെ ജനങ്ങൾക്ക് സൗജന്യ പാനീ പുരി വാഗ്ദാനം ചെയ്താണ് തന്റെ മകൾ ജനിച്ച വിവരം ഇദ്ദേഹം എല്ലാവരെയും അറിയിച്ചത്.
    35,000-40,000 രൂപയുടെ ‘പാനി പൂരി’ ഞായറാഴ്ച സൗജന്യമായി നൽകിയതായി കച്ചവടക്കാരൻ പറഞ്ഞു. എന്നാൽ ഒരു മകളുണ്ടായ സന്തോഷം മറ്റെന്തിനേക്കാളും വലുതാണെന്നും അദ്ദേഹം പറഞ്ഞു.

    ഗുപ്തയുടെ കടയിൽ 'പാനി പൂരി' കഴിക്കാൻ ഞായറാഴ്ച വൈകുന്നേരം വരെ വൻ തിരക്കായിരുന്നു. കോലാർ പ്രദേശത്ത് ധാരാളം ആളുകൾ തടിച്ചുകൂടി. അവരിൽ പലരും മകളുടെ ജനനത്തിൽ ആശംസകൾ അറിയിക്കുകയും മകൾ ജനിച്ച ദിവസം സൌജന്യ ഭക്ഷണം നൽകി ആഘോഷിക്കാനുള്ള തീരുമാനത്തെ അഭിനന്ദിക്കുകയും ചെയ്തു.  സൗജന്യ ഭക്ഷണം വാങ്ങാനായി സാമൂഹിക അകലം പാലിക്കാതെ കോവിഡ്  മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ആളുകൾ തടിച്ച് കൂടിയതെന്ന് ചില ദൃക്‌സാക്ഷികൾ പറഞ്ഞു.

    ഏകദേശം 20 വർഷമായി 'പാനി പുരി' ബിസിനസ്സ് നടത്തുന്ന ഗുപ്തയുടെ മറ്റ് രണ്ട് സഹോദരന്മാരും എഞ്ചിനീയർമാരാണ്. തന്റെ ഭാര്യ ബിരുദധാരിയാണെന്നും അവൾക്കായി ഒരു തയ്യൽ കേന്ദ്രം (തയ്യൽ, എംബ്രോയിഡറി ജോലികൾക്കായി) സ്ഥാപിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മകൾ ജനിച്ചതിനാൽ പദ്ധതി വൈകി. കുറച്ച് മാസങ്ങൾക്ക് ശേഷം അവൾക്കായി ഒരു കട തുറക്കും, അങ്ങനെ അവൾ സാമ്പത്തികമായി സ്വതന്ത്രയാകുമെന്നും,” അദ്ദേഹം കൂട്ടിച്ചേർത്തു.

    അടുത്തിടെ മകൾ പിറന്ന സന്തോഷത്തിൽ തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലെ നവീൻ എന്ന യുവാവ് നാട്ടുകാ‍ർക്ക് സൗജന്യമായി പച്ചക്കറികൾ വിതരണം ചെയ്ത് മാതൃകയായിരുന്നു. കൊറോണ പ്രതിസന്ധികൾക്കിടയിൽ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനിടെയാണ് നിരവധി പേ‍ർക്ക് ആശ്വാസമായി നവീന്റെ പച്ചക്കറി കിറ്റ് വിതരണം ചെയ്തത്. ഒരു പെൺകുഞ്ഞിനെ ആഗ്രഹിച്ച യുവാവ് തന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനാണ് ഇങ്ങനെയൊരു കാര്യം ചെയ്തത്.
    Published by:Jayesh Krishnan
    First published:
    )}