നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • വാക്സിൻ സൂക്ഷിക്കുക ലക്ഷ്യം, രാജ്യത്തെ ഏറ്റവും ചെറിയ ഫ്രിഡ്ജ് നിർമ്മിച്ച് വിദ്യാർത്ഥി; വില 1500 രൂപ മാത്രം

    വാക്സിൻ സൂക്ഷിക്കുക ലക്ഷ്യം, രാജ്യത്തെ ഏറ്റവും ചെറിയ ഫ്രിഡ്ജ് നിർമ്മിച്ച് വിദ്യാർത്ഥി; വില 1500 രൂപ മാത്രം

    റീചാർജ് ചെയ്ത് സൂക്ഷിക്കാവുന്ന  ബാറ്ററി ഉള്ളതിനാൽ വൈദ്യുതി ലഭ്യമല്ലാത്ത ഏത് സ്ഥലത്തും ഇത് ഉപയോഗിക്കാം

    വിദ്യാർത്ഥി കണ്ടുപിടിച്ച ഫ്രിഡ്ജ്

    വിദ്യാർത്ഥി കണ്ടുപിടിച്ച ഫ്രിഡ്ജ്

    • Share this:
      രാജ്യത്തെ ഏറ്റവും ചെറിയ ഫ്രിഡ്ജ് നിർമ്മിച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചിരിക്കുകയാണ് ഒഡീഷയിലെ ഭദ്രകിൽ നിന്നുമുള്ള കമൽ കിഷോർ മാജി എന്ന ബിടെക് വിദ്യാർത്ഥി. ലോക്ക്ഡൗൺ കാലങ്ങളിൽ വീടുകളിലേക്ക് ചുരുങ്ങിയപ്പോഴാണ് നമ്മളിൽ പലരും നമ്മുടെ ഉള്ളിലുള്ള കലകളും കഴിവുകളും പുറത്തെടുക്കുകയും മികച്ച രീതിയിൽ വരുമാനം ലഭിക്കുന്ന തരത്തിലേക്കുവരെ അത് ഉയർത്താൻ ശ്രമിക്കുന്നതും.

      ഇവിടെ കമൽ കിഷോർ മാജി നിർമ്മിച്ചിരിക്കുന്നത് രാജ്യത്തെ ഏറ്റവും ചെറിയ ഫ്രിഡ്ജാണ്. കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ സംഭരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും നേരിട്ട പ്രശ്നങ്ങൾ കണ്ടാണ് അവ സൂക്ഷിക്കാൻ സാധിക്കുന്ന കുഞ്ഞു  ഫ്രിഡ്ജ് എന്ന ആശയം കമൽ കിഷോർ മാജിയുടെ തലയിലുദിക്കുന്നത്.

      നിത്യോപയോഗത്തിനായി നമ്മൾ കൈകാര്യം ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണങ്ങുടെ സാങ്കേതിക വശങ്ങൾ പഠിക്കാനും അതിൽ പരീക്ഷണങ്ങൾ നടത്താനുമാണ്‌ കമൽ കിഷോർ മാജിക്ക് ഏറെയിഷ്ടം. കോവിഡ് പ്രതിരോധ വാക്സിനുകൾ സൂക്ഷിക്കുന്നതിനും വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുമുള്ള ബുദ്ധിമുട്ടുകൾ മനസിലാക്കിയപ്പോഴാണ് അതിനുള്ള എളുപ്പ മാർഗം ചിന്തിച്ചു തുടങ്ങിയതെന്ന് കമൽ പറയുന്നു. കൂടാതെ സ്വകാര്യ ഉപയോഗത്തിനായി ചെറുതും വിലകുറഞ്ഞതുമായ ഒരു ഫ്രിഡ്ജ് എന്ന ആശയവും ഉണ്ടായിരുന്നു.

      ഫ്രിഡ്ജ് നിർമ്മിക്കാൻ വളരെയധികം പരിശ്രമിച്ചിരുന്നു എന്ന് കമൽ കിഷോർ മാജി പറയുന്നു. ഫ്രിഡ്ജിന്റെ ബ്ലൂ പ്രിന്റ് തയ്യാറാക്കാനാണ് ഏറെ സമയം എടുത്തത്. ബ്ലൂ പ്രിന്റ് തയ്യാറാക്കി കഴിഞ്ഞ ശേഷം നിർമ്മിക്കാൻ ആവശ്യമായ വസ്തുക്കൾ ശേഖരിച്ചു. ഇത് രണ്ടും ചെയ്തു കഴിഞ്ഞപ്പോൾ ബ്ലൂ പ്രിന്റ് അനുസരിച്ചുള്ള ഫ്രിഡ്ജ് നിർമ്മിക്കാൻ എനിക്ക് രണ്ട് മണിക്കൂർ മാത്രം വേണ്ടി വന്നുള്ളൂ എന്നാണ് കമൽ പറയുന്നത്.



      ലോക്ക്ഡൗണിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കാതിരുന്നത് കമൽ കിഷോർ മാജി എന്ന വിദ്യാർത്ഥിക്ക് ഒരു അനുഗ്രഹമായി. പഠനത്തിനു പുറമെ,  തന്റെ പരീക്ഷണങ്ങൾ  നടത്താൻ കമലിന് ലോക്ക്ഡൗൺ ധാരാളം സമയം നൽകി. നിർമ്മാണം എളുപ്പമായിരുന്നെന്നും എന്നാൽ രൂപകല്പനയ്ക്കും സാധനങ്ങൾ ശേഖരിക്കാനുമാണ് സമയമെടുത്ത് എന്ന് അദ്ദേഹം വ്യകതമാക്കുന്നു.

      അലുമിനിയം ഷീറ്റ്, തെർമോകോൾ, ഹീറ്റ് സിങ്ക്, തെർമോ ഇലക്ട്രിക്കൽ മൊഡ്യൂൾ, കൂളിംഗ് ഫാൻ, സേഫ്റ്റി ഗ്രിൽ, സോക്കറ്റുകൾ, എൽഇഡികൾ എന്നിവയാണ് ചെറിയ റഫ്രിജറേറ്റർ നിർമ്മിക്കുന്നതിനുള്ള അടിസ്ഥാന വസ്തുക്കൾ.

      ഏത് സാധാരണ യുപിഎസ് ബാറ്ററിയും ഉപയോഗിച്ച് ഇത് പ്രവർത്തിപ്പിക്കാമെന്നും എന്നാൽ കൂടുതൽ ഉപയോഗത്തിന് വേണമെങ്കിൽ  12 വോൾട്ട് കാർ ബാറ്ററി ഉപയോഗിക്കാമെന്നും കമൽ പറഞ്ഞു. റീചാർജ് ചെയ്ത് സൂക്ഷിക്കാവുന്ന  ബാറ്ററി ഉള്ളതിനാൽ വൈദ്യുതി ലഭ്യമല്ലാത്ത ഏത് സ്ഥലത്തും ഇത് ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഒരു സാധാരണ ഫ്രിഡ്ജിനു കുറഞ്ഞത് 15,000 രൂപ വില  വരുമ്പോൾ കമൽ കിഷോർ മാജി നിർമ്മിച്ച മിനി ഫ്രിഡ്ജിന്   1000 മുതൽ 1500 വരെ മാത്രമാണ് വില.

      ഒഡീഷയിലെ ഭദ്രകിൽ നിന്നുള്ള കൃഷ്‌ണ ചന്ദ്ര മാജിയുടെയും കുന്തള മാജിയുടെയും മകനാണു കമൽ കിഷോർ മാജി. രണ്ടാം വർഷ ബിടെക് വിദ്യാർത്ഥിയായ കമൽ നേരത്തെ മിനി വാക്വം ക്ലീനർ നിർമ്മിച്ചിരുന്നു. മിനി വാക്വം ക്ലീനർ നിർമ്മിച്ച്  ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡും  കമൽ സ്വന്തമാക്കിയിട്ടുണ്ട്. ഭാവിയിൽ, ഒരു ബഹിരാകാശ ശാസ്ത്രജ്ഞനാകാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് കമൽ പറഞ്ഞു.
      Published by:user_57
      First published:
      )}