ഇന്റർഫേസ് /വാർത്ത /Buzz / 'സണ്ണി ലിയോണിന്റെ ജന്മദിനമാണ്, പരീക്ഷയെഴുതാനാവില്ല; ഉത്തരക്കടലാസില്‍ കുറിച്ച് ബിരുദവിദ്യാര്‍ഥി

'സണ്ണി ലിയോണിന്റെ ജന്മദിനമാണ്, പരീക്ഷയെഴുതാനാവില്ല; ഉത്തരക്കടലാസില്‍ കുറിച്ച് ബിരുദവിദ്യാര്‍ഥി

 ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് ഹിസ്റ്ററി പരീക്ഷയുടെ ഉത്തരപേപ്പറിൽ ഇങ്ങനെയെഴുതിയത്.

ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് ഹിസ്റ്ററി പരീക്ഷയുടെ ഉത്തരപേപ്പറിൽ ഇങ്ങനെയെഴുതിയത്.

ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് ഹിസ്റ്ററി പരീക്ഷയുടെ ഉത്തരപേപ്പറിൽ ഇങ്ങനെയെഴുതിയത്.

  • Share this:

ബെംഗളൂരു: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജന്മദിനമായതിനാൽ പരീക്ഷ എഴുതാനാകില്ലെന്ന് ഉത്തരപേപ്പറിൽ കുറിച്ച് ബിരുദ വിദ്യാർഥി. ബെംഗളൂരു സർവകലാശാലയിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് ഹിസ്റ്ററി പരീക്ഷയുടെ ഉത്തരപേപ്പറിൽ ഇങ്ങനെയെഴുതിയത്.

'ഇന്ന് സണ്ണി ലിയോണിൻ‌റെ ജന്മദിനമാണ്. സണ്ണി ലിയോണി എന്റെ കാമുകിയാണ്. ജന്മദിനം ആയതിനാൽ‌ പരീക്ഷയ്ക്ക് തായ്യാറെടുക്കാനായില്ല. അതുകൊണ്ട് ഞാൻ ഇന്ന് പരീക്ഷ എഴുതുന്നില്ല' വിദ്യാർ‌ഥി ഉത്തരക്കടലാസിൽ കുറിച്ചു.

കൂടാതെ സണ്ണി ലിയോണിന് ആശംസ നേരാൻ കൂട്ടുകാരോട് വിദ്യാർഥി ആവശ്യപ്പെടുകയും ചെയ്യുന്നു. ഉത്തരപേപ്പർ മൂല്യനിർണയം നടത്തുന്നതിനിടെയാണ് വിചിത്രമായ ഉത്തരക്കടലാസ് കണ്ടെത്തിയത്. കഴിഞ്ഞ മേയിൽ നടത്തിയ പരീക്ഷയിലാണ് ഉത്തരപേപ്പറിൽ ഇത്തരത്തിൽ ഇങ്ങനെയെഴുതിയിരിക്കുന്നത്.

Ranveer Singh| നഗ്ന ഫോട്ടോ ഷൂട്ട്; ആഗസ്റ്റ് 22 ന് നേരിട്ട് ഹാജരാകാൻ നടൻ റൺവീർ സിംഗിന് പൊലീസ് സമൻസ്

നഗ്ന ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരിൽ ബോളിവുഡ് താരം റൺവീർ സിംഗിന് (Ranveer Singh)പൊലീസ് സമൻസ് നൽകും. ആഗസ്റ്റ് 22 ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് മുംബൈ പൊലീസ് സമൻസ് നൽകുമെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ പറയുന്നത്. നഗ്ന ഫോട്ടോഷൂട്ട് നടത്തി റൺവീർ സിംഗ് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് സമൻസ്.

നിലവിൽ ഇന്ത്യയ്ക്ക് പുറത്താണ് താരമുള്ളത്. തിരിച്ചെത്തിയാലുടൻ സമൻസ് നൽകും. ഐപിസി സെക്ഷൻ 509, 292, 294, ഐടി ആക്ട് സെക്ഷൻ 67 എ എന്നീ വകുപ്പുകളാണ് റൺവീറിനെതിരെ ചുമത്തിയിരിക്കുന്നത്.

ഒരു അഭിഭാഷകയും എൻജിഒ പ്രവർത്തകയുമായ സ്ത്രീകളാണ് നടന്റെ നഗ്നഫോട്ടോ ഷൂട്ടിനെതിരെ മുംബൈയിലെ ചെംബൂർ പൊലീസ് സ്റ്റേഷനിൽ പരാതി നല്കിയത്. നടൻ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും തന്റെ ഫോട്ടോകളിലൂടെ സ്ത്രീകളെ അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.

First published:

Tags: Bengaluru, Sunny Leone