• HOME
 • »
 • NEWS
 • »
 • buzz
 • »
 • STUDENT S EXPERIMENT OF CREATING GROW BAGS FROM RECYCLED PLASTIC BOTTLES IS A SUCCESS SAR

റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് ഗ്രോബാഗുകൾ സൃഷ്ടിച്ച് വിദ്യാർത്ഥി; പരീക്ഷണം വന്‍ വിജയം

ഈ വർഷം ജൂലൈയിലാണ്‌ അദ്ദേഹം പ്ലാന്റീരിയയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടര്‍ന്ന് അദ്ദേഹം ഗ്രോ ബാഗുകൾ രാജ്യമെമ്പാടും വിപണനം ചെയ്യാൻ തുടങ്ങി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  മുംബൈ സ്വദേശിയായ 17 വയസ്സുകാരനായ ജിനയ് ഗഡ തന്റെ വീട്ടില്‍ ഒരു ഗാർഡൻ സെൻറർ ആരംഭിക്കുകയും അതിന് പ്ലാന്റീരിയ എന്ന് പേരിടുകയും ചെയ്തു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇത് ഒരു ഹരിത കേന്ദ്രീകൃത സംരംഭമായിരുന്നു. നെയ്തെടുക്കാത്ത തുണിയിൽ നിന്ന് കുറഞ്ഞ ചെലവിൽ ഭാരം കുറഞ്ഞ ഗ്രോബാഗ് തയ്യാറാക്കാൻ സഹായിക്കും എന്നതാണ്‌ ഇതിന്റെ പ്രത്യേകത. കെ ജെ സോമയ്യ കോളേജ് ഓഫ് സയൻസ് ആൻഡ് കൊമേഴ്സിലെ വിദ്യാർത്ഥിയാണ് ജിനയ് ഗഡ. കഴിഞ്ഞ വർഷം, ആദ്യത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷമാണ്‌ ഗഡ തന്റെ വീട്ടിൽ പൂന്തോട്ടപരിപാലനം ആരംഭിച്ചത്. റോസാപ്പൂക്കൾ ഉൾപ്പെടെയുള്ള വിവിധ പൂച്ചെടികൾ, മണി പ്ലാന്റ് പോലുള്ള കാണ്ഡങ്ങളില്‍ നിന്നും വളരുന്ന സസ്യങ്ങൾ എന്നിങ്ങനെ, പല തരം പഴങ്ങളും പച്ചക്കറികളും വരെ ഈ വിദ്യാർത്ഥി വളർത്തി.

  നഗരത്തിലെ എല്ലാ ഉദ്യാനപാലകരും ചെയ്യുന്നതുപോലെ ഇദ്ദേഹവും ഉപയോഗിച്ച മാര്‍ഗം 'പുനരുപയോഗം, പുനചംക്രമണം (Reuse, recycle) എന്നതാണ്. ഭൂരിഭാഗം ആളുകളും ഉപേക്ഷിച്ച ഡ്രമ്മുകൾ, റഫ്രിജറേറ്ററുകൾ പോലുള്ള നിരവധി വീട്ടുപകരണങ്ങൾ അവരുടെ ചെടികൾ നട്ടുവളർത്താനായി ഉപയോഗിക്കുന്നുണ്ട്. എന്നിരുന്നാലും, ഇവയ്ക്ക് കെട്ടിടത്തിനുമേല്‍ ഭാരം കൊണ്ടുള്ള സമ്മർദ്ദം ഏൽപ്പിക്കുകയോ അല്ലെങ്കിൽ ധാരാളം സ്ഥലം കൈവശപ്പെടുത്തുകയോ ചെയ്യുന്നുണ്ട്. അതിനാൽത്തന്നെ, കൗമാരക്കാരനായ ഈ വിദ്യാർത്ഥി പരിസ്ഥിതി മലിനീകരണത്തിന്‌ ഒരു പരിഹാര മാര്‍ഗ്ഗമായി നെയ്തെടുക്കാത്ത തുണിയിൽ നിന്ന് ഗ്രോ ബാഗുകൾ (തൈകൾ നടാൻ ഉപയോഗിക്കുന്ന ബാഗ്) നിർമിക്കുകയായിരുന്നു. ഈ വർഷം ജൂലൈയിലാണ്‌ അദ്ദേഹം പ്ലാന്റീരിയയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടര്‍ന്ന് അദ്ദേഹം ഗ്രോ ബാഗുകൾ രാജ്യമെമ്പാടും വിപണനം ചെയ്യാൻ തുടങ്ങി.

  “ഗ്രോ ബാഗുകൾ നിർമ്മിക്കുന്നത് പ്ലാസ്റ്റിക് കുപ്പികളിൽ നിന്നും കവറുകളിൽ നിന്നും വേർതിരിച്ചെടുത്ത നെയ്തെടുക്കാത്ത തുണികൊണ്ടാണ്," ജിനയ് ദി ബെറ്റർ ഇന്ത്യയോട് പറഞ്ഞു. "അവ ദൃഢമാണ്, വെള്ളം ഒഴുകിപ്പോകുന്നതിനെ നിയന്ത്രിക്കുന്നു. ഒപ്പം തന്നെ എയർ പ്രൂണിംഗിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഞാൻ ഇന്നുവരെ സോഷ്യൽ മീഡിയ വഴി 200 ബാഗുകൾ വിറ്റിട്ടുണ്ട്. ”

  ഭാരം കുറഞ്ഞ പ്ലാന്ററുകൾ വാങ്ങാൻ ജിനയ് ആഗ്രഹിച്ചപ്പോൾ, അവ പൂർണ്ണമായും പ്ലാസ്റ്റിക് കൊണ്ടാണ് നിർമ്മിച്ചതെന്നും അല്ലെങ്കിൽ അവ വളരെ ചെലവേറിയതാണെന്നും കണ്ടെത്തുകയുണ്ടായി അതിനാൽ, പുനരുപയോഗിക്കുക (റീ യൂസ്) പുനചംക്രമണം ചെയ്യുക (റീസൈക്കിള്‍) എന്ന നഗരവാസികളുടെ മന്ത്രത്തിന് അനുസൃതമായി അദ്ദേഹം സ്വന്തമായി ഗ്രോബാഗുകൾ നിർമ്മിക്കാൻ തീരുമാനിച്ചു.

  ചില ഗവേഷണങ്ങൾക്ക് ശേഷം, ഗ്രോബാഗുകൾ എല്ലാം തന്നെ തുണി ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് അദ്ദേഹം മനസ്സിലാക്കുകയും, കുറച്ച് പരീക്ഷണാടിസ്ഥാനത്തിൽ വാങ്ങുകയും ചെയ്തു. ആദ്യത്തെ ഏതാനും കഷണങ്ങൾ വളരെ ദുർബലമായിരുന്നു, അല്ലെങ്കിൽ അവ വേരുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാതിരിക്കുന്നതോ അല്ലെങ്കിൽ വെള്ളം ഒഴുകിപ്പോകാതിരിക്കുകയോ പോലുള്ള പ്രശ്നങ്ങൾ അവയ്ക്ക് ഉണ്ടായിരുന്നു. അതിനാൽ മെറ്റീരിയൽ വാങ്ങിക്കൊണ്ട് സ്വന്തമായി തുന്നിയുണ്ടാക്കാൻ അദ്ദേഹം തീരുമാനിച്ചു. സൂറത്തിലെ വിതരണക്കാരിലൂടെ, ഈ വർഷം ഏപ്രിലിൽ ജിനായ് നെയ്തെടുക്കാത്ത തുണി (നോൺ-വൂവണ്‍ ഫാബ്രിക്) ഈ ആവശ്യത്തിനായി ഉപയോഗിക്കാൻ തുടങ്ങി. ലാൻഡ്‌ഫില്ലുകളിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്കിൽ നിന്നാണ് ഇവ നിർമ്മിച്ചത്. "ഒരു വിതരണക്കാരനെ തീരുമാനിക്കുന്നതിനുമുമ്പ് മെറ്റീരിയലിന് എത്രമാത്രം ഭാരം വഹിക്കാനാകുമെന്നും അത് എത്രമാത്രം പോറസാണെന്നും (സുഷിരമുള്ളവ) എത്ര ദൃഢമാണെന്നും എനിക്ക് പരിശോധിക്കേണ്ടിയിരുന്നു," വിദ്യാർത്ഥി പറയുന്നു.

  പരീക്ഷണിത്തിനായുള്ള എല്ലാ ഗ്രോബാഗുകളും അദ്ദേഹത്തിന്റെ വീടിനടുത്തുള്ള തയ്യൽക്കാരാണ്‌ തുന്നിച്ചേർത്തത്. ഒരു വിതരണക്കാരനിൽനിന്നും ജിനായിനാവശ്യമുള്ള മെറ്റീരിയൽ ലഭിച്ചപ്പോൾ അയാളിൽനിന്നും മൊത്തമായി മെറ്റീരിയൽ വാങ്ങാനുള്ള ഓര്‍ഡര്‍ അവൻ നല്‍കി.

  ജിനയ് തയ്യാറാക്കിയ ഗ്രോബാഗുകളുടെ പ്രത്യേകതയെന്നത് അവയുടെ വശങ്ങളിൽ നിന്നും അടിയിൽ നിന്നും വെള്ളത്തിന്‌ സുഗമമായി ഒഴുകിപ്പോകുന്നതിന്‌ സാധിക്കുമെന്നതാണ്. ദ്രുതഗതിയിലുള്ള വേരുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന പോറസ് ഘടന (സുഷിരങ്ങളുള്ള ഘടന) കാരണം എല്ലാ ഭാഗത്തുനിന്നും സുഗമമായ വായുസഞ്ചാരം ഇതില്‍ സാധ്യമാകുന്നു.

  അദ്ദേഹം നാല് വ്യത്യസ്ത വലിപ്പങ്ങളിൽ ഇവ ഉണ്ടാക്കി. ഏറ്റവും ചെറിയവ 50 രൂപ, ഏറ്റവും വലിയവ 120 രൂപ എന്നിങ്ങനെ വളരെ നാമമാത്രമായ വിലയ്ക്കാണ് അദ്ദേഹം ഇവ വിൽക്കുന്നത്. തന്റ് സംരംഭം ആരംഭിച്ച് രണ്ട് മാസത്തിനുള്ളിൽത്തന്നെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് 200 ഓർഡറുകളും ജിനയ്ക്ക് ലഭിക്കുകയുണ്ടായി.
  Published by:Sarath Mohanan
  First published:
  )}