• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral | സിനിമാ ​ഗാനത്തിനൊപ്പം ഒറ്റക്കാലില്‍ നൃത്തം; ബാലന്‍സ് തെറ്റി ബെഞ്ചിൽ നിന്ന് താഴേക്ക്; വൈറൽ വീഡിയോ

Viral | സിനിമാ ​ഗാനത്തിനൊപ്പം ഒറ്റക്കാലില്‍ നൃത്തം; ബാലന്‍സ് തെറ്റി ബെഞ്ചിൽ നിന്ന് താഴേക്ക്; വൈറൽ വീഡിയോ

ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി യൂണിഫോം ധരിച്ച് ബെഞ്ചില്‍ കയറി നിന്ന് നൃത്തം ചെയ്യുന്ന വീഡിയോ ആണ് അത്തരത്തിൽ ഇപ്പോള്‍ ജനശ്രദ്ധ നേടുന്നത്

 • Share this:
  ദിവസവും ആയിരക്കണക്കിന് വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ (social media) നാം കാണുന്നത്. ആളുകളുടെ ശ്രദ്ധ നേടാനായി പല തരത്തിലുളള വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. അസാധാരണ സംഭവങ്ങളും തമാശകളും മീമുകളും ഇവയില്‍ ഉള്‍പ്പെടുന്നു.

  ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി യൂണിഫോം ധരിച്ച് ബെഞ്ചില്‍ കയറി നിന്ന് നൃത്തം ചെയ്യുന്ന വീഡിയോ ആണ് അത്തരത്തിൽ ഇപ്പോള്‍ ജനശ്രദ്ധ നേടുന്നത്. ബോളിവുഡ് ഗായകനും റാപ്പറുമായ ബാദ്ഷായുടെ ''അഭി തോ പാര്‍ട്ടി ശുരു ഹുയി ഹേ'' എന്ന ഗാനത്തിനാണ് പെണ്‍കുട്ടി ചുവടുവെയ്ക്കുന്നത്. എന്നാല്‍, ഗാനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പെണ്‍കുട്ടിക്ക് പെട്ടെന്ന് ബാലന്‍സ് നഷ്ടപ്പെട്ട് ബെഞ്ചില്‍ നിന്ന് വീഴുന്നതും വീഡിയോയില്‍ കാണാം.

  ബെഞ്ചിന്റെ മുകളില്‍ നിന്ന് ഒരു കാല്‍ മുകളിലേക്ക് ഉയര്‍ത്തി പെണ്‍കുട്ടി നൃത്തം ചെയ്യുകയാണ്. ഈ സമയം മറുകാലുകൊണ്ട് ബാലന്‍സ് ചെയ്താണ് അവള്‍ നില്‍ക്കുന്നത്. ബാലന്‍സ് നഷ്ടപ്പെട്ടതോടെ പെണ്‍കുട്ടി താഴേക്ക് വീണു. പെണ്‍കുട്ടിക്ക് നിസാര പരിക്കുകളുണ്ടെന്നാണ് റിപ്പോർട്ട്.

  നൃത്തം ചെയ്യുന്നതിനിടെ മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണ് മരിച്ചതും വലിയ വാര്‍ത്തയായിരുന്നു. രണ്ട് സ്ത്രീകള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വ്യക്തിയുടെ വീഡിയോ പ്രതീക് ദുവ എന്ന ഫേസ്ബുക്ക് ഉപയോക്താവാണ് പങ്കിട്ടത്. കേവലം ഒരു നിമിഷത്തിനുള്ളില്‍ ഇദ്ദേഹം കുഴഞ്ഞുവീണു മരിച്ചു. വീഡിയോയില്‍, വ്യക്തി രണ്ട് സ്ത്രീകള്‍ക്കൊപ്പം ഒരു ജനപ്രിയ ഹിന്ദി ഗാനത്തിന് നൃത്തം ചെയ്യുന്നതായി കാണാം.

  നൃത്തം ചെയ്യുന്നതിനിടയില്‍, പ്രത്യേകിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി തോന്നുന്നുമില്ല. പാട്ടിന്റെ ഓരോ നിമിഷവും ആദ്ദേഹം ആസ്വദിക്കുകയും ചെയ്തു. പെട്ടെന്ന് ഒരു നിമിഷം നൃത്തം അവസാനിപ്പിച്ച് അദ്ദേഹം വേദിയുടെ അരികില്‍ ഇരുന്നു. സമീപത്ത് നൃത്തം ചെയ്യുന്ന സ്ത്രീകള്‍ ആദ്ദേഹം കുറച്ചുനേരം വിശ്രമിക്കുകയാണെന്ന് കരുതി എങ്കിലും, കാര്യങ്ങള്‍ കൈവിട്ടു പോയി. അവരെ ഞെട്ടിച്ചുകൊണ്ട് അയാള്‍ വേദിയില്‍ കുഴഞ്ഞുവീണു. സ്റ്റേജില്‍ തടിച്ചുകൂടിയ സ്ത്രീകളെല്ലാം അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടുന്നതോടു കൂടിയാണ് വീഡിയോ അവസാനിക്കുന്നത്.

  വീഡിയോ പങ്കുവെച്ചതിനു ശേഷം വിവിധ തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉപയോക്താക്കള്‍ പങ്കുവെച്ചത്. ഹൃദയമിടിപ്പ് പെട്ടെന്ന് നിലച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ മരണത്തിലേക്ക് നയിക്കാം എന്നാണ് ഈ ഉപയോക്താവിന്റെ അഭിപ്രായം. മ്യൂസിക് സിസ്റ്റത്തിന്റെ ശബ്ദം നിയന്ത്രണത്തിലായിരിക്കണമെന്ന് മറ്റുള്ളവര്‍ എഴുതി. ഉപയോക്താക്കളുടെ അഭിപ്രായത്തില്‍, അമിതമായ ശബ്ദം ഹൃദയാഘാതത്തിന് കാരണമായേക്കാം. അമിതമായ ശബ്ദം ഉയര്‍ന്ന രക്തസമ്മര്‍ദ്ദ പ്രശ്‌നങ്ങളില്‍ കലാശിക്കുമെന്ന് ചിലര്‍ പറഞ്ഞു.

  ഈ വീഡിയോയുടെ ആധികാരികതയെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. വ്യക്തി മരിച്ചോ ഇല്ലയോ എന്നത് ഇപ്പോഴും വ്യക്തമല്ലെന്ന് അവര്‍ സംശയിച്ചു. വ്യക്തിക്ക് ബോധം നഷ്ടപ്പെട്ടിരിക്കാം എന്നായിരുന്നു അവരുടെ വാദം. സംശയം പ്രകടിപ്പിച്ചവരുടെ വ്യക്തതയ്ക്കായി, ഇതൊരു ആധികാരിക വീഡിയോയാണെന്നും ആ വ്യക്തി മരിച്ചുവെന്നും പറഞ്ഞ് ഒരു ഉപയോക്താവ് മുന്നോട്ട് വന്നു. പരേതന്റെ ആത്മാവിന് ശാന്തിയുണ്ടാവട്ടെ എന്ന് പലരും പ്രാര്‍ത്ഥിച്ചു. ഏപ്രില്‍ 25നാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
  Published by:user_57
  First published: