HOME /NEWS /Buzz / ത്രിവർണപതാകയുളള ഷാള്‍ അണിഞ്ഞ് ഇന്ത്യന്‍ വിദ്യാര്‍ഥി യുഎസിലെ ബിരുദദാന ചടങ്ങിൽ; ആഹ്ലാദത്തോടെ സോഷ്യല്‍ മീഡിയ

ത്രിവർണപതാകയുളള ഷാള്‍ അണിഞ്ഞ് ഇന്ത്യന്‍ വിദ്യാര്‍ഥി യുഎസിലെ ബിരുദദാന ചടങ്ങിൽ; ആഹ്ലാദത്തോടെ സോഷ്യല്‍ മീഡിയ

ശൗര്യചക്ര പുരസ്കാര ജേതാവായ ബ്രിഗേഡിയർ ഹർദീപ് സിംഗ് സോഹിയുടെ മകനാണ് ഈ വിദ്യാര്‍ഥി

ശൗര്യചക്ര പുരസ്കാര ജേതാവായ ബ്രിഗേഡിയർ ഹർദീപ് സിംഗ് സോഹിയുടെ മകനാണ് ഈ വിദ്യാര്‍ഥി

ശൗര്യചക്ര പുരസ്കാര ജേതാവായ ബ്രിഗേഡിയർ ഹർദീപ് സിംഗ് സോഹിയുടെ മകനാണ് ഈ വിദ്യാര്‍ഥി

  • Share this:

    ഇന്ത്യയില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോകുന്നത് പതിവാണ്. വര്‍ഷം തോറും നിരവധി ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ യുഎസിലെ പ്രമുഖ സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടുന്നു. എന്നാല്‍ യുഎസില്‍ നടന്ന ഒരു ബിരുദദാന ചടങ്ങിന് ഇന്ത്യന്‍ വിദ്യാര്‍ഥി ത്രിവര്‍ണ പതാക ആലേഖനം ചെയ്ത ഷാള്‍ അണിഞ്ഞാണ് ബിരുദം സ്വീകരിക്കാനെത്തിയത്. മേലങ്കിക്കും ക്യാപ്പിനുമൊപ്പം ത്രിവര്‍ണവും അശോകചക്രവും ആലേഖനം ചെയ്ത ഷാളുമാണ് വിദ്യാര്‍ഥി ധരിച്ചിരിക്കുന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.

    ബ്രിഗേഡിയർ ഹർദീപ് സിംഗ് സോഹിയുടെ മകനാണ്  ഈ  വിദ്യാർത്ഥിയെന്ന് പിന്നീട് തിരിച്ചറിഞ്ഞു, ശൗര്യചക്ര പുരസ്കാര ജേതാവായ സോധി ഇന്ത്യന്‍ പതാക അണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.  ബിരുദദാനച്ചടങ്ങിൽ അഭിമാനത്തോടെ ദേശീയപതാക ഉയർത്തുന്ന എന്റെ മകൻ എന്ന് സോഹി ട്വിറ്ററിൽ കുറിച്ചു.

    സോഹിയുടെ മകന്‍റെ ഈ പ്രവര്‍ത്തിയെ അഭിനന്ദിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ചു.  മാധ്യമപ്രവർത്തക ബർഖ ദത്ത് ”അഭിനന്ദനങ്ങൾ സർ,” എന്ന് എഴുതി.

    “അഭിനന്ദനങ്ങൾ. യുവാവിന് ശോഭനവും സന്തുഷ്ടവുമായ ഭാവി ആശംസിക്കുന്നു. ജയ് ഹിന്ദ്,” മറ്റൊരു ഉപയോക്താവ് എഴുതി.

    “നിങ്ങൾ അടുത്ത തലമുറയ്ക്ക് കൈമാറിയതിൽ വലിയ അഭിമാനമുണ്ട്, മറ്റൊരു ഉപയോക്താവ് എഴുതി.

    ബയോകോൺ സ്ഥാപക കിരൺ മജുംദാർ ഷാ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു, തന്റെ അനന്തരവനും തന്റെ ബിരുദദാന ചടങ്ങിൽ ഇന്ത്യൻ പതാക ധരിച്ചിരുന്നുവെന്നും എല്ലാ വിദ്യാർത്ഥികളും പതാക ധരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും വെളിപ്പെടുത്തി.

    First published:

    Tags: Indian flag, Indian student