• HOME
 • »
 • NEWS
 • »
 • buzz
 • »
 • Graduation | ഗ്രാജ്വേഷന്‍ ദിനത്തിനു തൊട്ടുമുന്‍പായി പ്രസവവേദന; സര്‍പ്രൈസ് ഒരുക്കി കോളേജ്; പിന്നെ നടന്നത്...

Graduation | ഗ്രാജ്വേഷന്‍ ദിനത്തിനു തൊട്ടുമുന്‍പായി പ്രസവവേദന; സര്‍പ്രൈസ് ഒരുക്കി കോളേജ്; പിന്നെ നടന്നത്...

ബിരുദദാന ചടങ്ങുകൾക്ക് തൊട്ടുമുൻപാണ് ജെയ്ഡക്ക് പ്രസവവേദന വന്ന് ആശുപത്രിയിൽ എത്തിക്കേണ്ടി വന്നത്.

 • Share this:
  ലൂസിയാനയിലെ ന്യൂ ഓർലിയാൻസിലെ ഡില്ലാർഡ് യൂണിവേഴ്സിറ്റിയിൽ (Dillard University) തന്റെ കോളേജ് ബിരുദദാന ചടങ്ങിൽ (Graduation Day) പങ്കെടുക്കാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു ജെയ്ഡ സെയ്ൽസ് എന്ന യുവതി. പൂർണ ​ഗർഭിണിയായിരുന്നു അവൾ. ബിരുദദാന ചടങ്ങുകൾക്ക് തൊട്ടുമുൻപാണ് ജെയ്ഡക്ക് പ്രസവവേദന വന്ന് ആശുപത്രിയിൽ എത്തിക്കേണ്ടി വന്നത്. ഇതറിഞ്ഞ യൂണിവേഴ്സിറ്റി അവൾക്കായി കാത്തുവെച്ചത് ഒരു ​ഗംഭീര സർപ്രൈസ് ആണ്. അവളുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളിൽ നഷ്ടപ്പെടുത്തേണ്ടതില്ലെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റ് ഉറപ്പുവരുത്തി. യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റ് ഡോ. വാൾട്ടർ എം കിംബ്രോ പങ്കിട്ട ഒരു ട്വീറ്റിലാണ് ആ കഥ പങ്കുവെച്ചിരിക്കുന്നത്.

  ജെയ്ഡയുടെ പ്രത്യേക അവസ്ഥ പരി​ഗണിച്ച യൂണിവേഴ്സിറ്റി ആശുപത്രി മുറിയിൽ വെച്ച് ഡിപ്ലോമ നൽകാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ അവളുടെ ജീവിതത്തിലെ അവിസ്മരണീയമായ ദിനമായി അതു മാറി. ആശുപത്രിയിൽ വെച്ചു നടന്ന ചടങ്ങിന്റെ വീഡിയോയും കിംബ്രോ പങ്കുവെച്ചിട്ടുണ്ട്. ബിരുദദാനച്ചടങ്ങിനു ധരിക്കുന്ന അതേ വസ്ത്രം ധരിച്ചാണ് കിംബ്രോ എത്തിയത്. ജെയ്ഡ സെയ്‌ൽസ് അവളുടെ ബിരുദ തൊപ്പിയും കറുത്ത മേൽക്കുപ്പായവും ധരിച്ചിരുന്നു. അങ്ങനെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സെയ്‌ൽസ് ബിരുദം നേടി. കുഞ്ഞിന്റെ കരച്ചിലും വീഡിയോയിൽ കേൾക്കാം.

  ''വെള്ളിയാഴ്ച വൈകുന്നേരമാണ് ജെയ്ഡയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ 4:30 ഓടെ അവളെ അഡ്മിറ്റ് ചെയ്യുകയാണെന്ന് എനിക്ക് മെസേജ് കിട്ടി. അവളുടെ ബിരുദദാന ദിനമായ മെയ് 14 നാണ് കുട്ടി ജനിച്ചത്. അങ്ങനെ ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പോകാൻ തീരുമാനിച്ചു. എനിക്ക് എന്റെ കാലാവധിയും ഏറ്റവും പ്രത്യേകത നിറ‍ഞ്ഞ ഈ ദിവസം പൂർത്തിയാക്കാൻ കഴിഞ്ഞു'', കിംബ്രോ ട്വിറ്ററിൽ കുറിച്ചു.  നിരവധി പേരാണ് വീഡിയോയ്ക്കു താഴെ ജെയ്ഡക്ക് അഭിനന്ദനങ്ങളും ആസംസകളുമായി രം​ഗത്തെത്തുന്നത്. കിംബ്രോയുടെ ഈ ഉദ്യമത്തെയും പലരും പ്രശംസിച്ചു.

  അപ്രതീക്ഷിതമായി പ്രസവവേദന വന്ന് ട്രെയിനിലും വിമാനത്തിലും നടുറോഡിലുമൊക്കെ സ്ത്രീകൾ പ്രസവിക്കുന്ന വാർത്തകൾ പുറത്തു വന്നിട്ടുണ്ട്. ലണ്ടനില്‍ നിന്ന് കൊച്ചിയിലേയ്ക്കുള്ള യാത്രയ്ക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം നടന്നിരുന്നു. പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പ് ആണ് വിമാനത്തില്‍ പ്രസവിച്ചത്. ഏഴ് മാസം ഗര്‍ഭിണിയായ മരിയയക്ക് വിമാനം ലണ്ടനില്‍ നിന്ന് പുറപ്പെട്ടപ്പോഴാണ് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരുടെയും നാല് നഴ്സുമാരുടെയും കാബിന്‍ ജീവനക്കാരുടെയും സഹായത്തോടെ യുവതി പ്രസവിക്കുകയായിരുന്നു.  ഗൊരഖ്പൂർ പൻവേൽ എസ്ക്പ്രസ് യാത്രക്കാരിയായ യുവതി ട്രെയ്നിൽ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ഇതേതുടർന്ന് റെയിൽവേ ഉദ്യോഗസ്ഥർ അമ്മയെയും കുഞ്ഞിനെയും മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ ഭുസാവൽ സ്റ്റേഷനിൽ ഇറക്കുകയും അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. ഉടൻതന്നെ ഒരു വനിതാ ഡോക്ടർ അമ്മയെയും കുഞ്ഞിനെയും പരിശോധിക്കുകയും കൂടുതൽ ചികിത്സക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് ഇരുവരെയും മാറ്റുകയും ചെയ്തു.

  മധ്യപ്രദേശില്‍ മോശം റോഡ് കാരണം ആംബുലന്‍സിന് എത്താന്‍ സാധിക്കാതിരുന്നതിനാല്‍ യുവതി റോഡില്‍ പ്രസവിച്ച വാർത്ത എത്തിയത് കഴിഞ്ഞ വർഷമാണ്. സത്ന ജില്ലയില്‍ നിന്നുള്ള ഒരു 25-കാരിയായ ഗര്‍ഭിണിയ്ക്കാണ് ഞെട്ടിക്കുന്ന അനുഭവമുണ്ടായത്.
  Published by:Jayesh Krishnan
  First published: