• HOME
 • »
 • NEWS
 • »
 • buzz
 • »
 • ക്യാമറ ഓഫ് ചെയ്യാൻ മറന്നു, ഓൺ‌ലൈൻ ക്ലാസിനിടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിദ്യാർത്ഥിക്ക് കിട്ടിയത് മുട്ടൻ പണി

ക്യാമറ ഓഫ് ചെയ്യാൻ മറന്നു, ഓൺ‌ലൈൻ ക്ലാസിനിടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിദ്യാർത്ഥിക്ക് കിട്ടിയത് മുട്ടൻ പണി

യഥാര്‍ത്ഥ ക്ലാസ് മുറിയിലും ഈ വിദ്യാർത്ഥി തന്റെ കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു എന്ന് ലെക്ച്ചറർ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  കോവിഡ് മഹാമാരി മൂലം ആളുകൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പൊല്ലാപ്പുകൾ ചില്ലറയല്ല. കോവിഡ് നിയന്ത്രണത്തിനായി നടപ്പിൽവരുത്തിയ ലോക്ക്ഡൗണും മറ്റും കാരണം ആളുകൾക്ക് പുറത്തിറങ്ങാൻ വയ്യാതായതോടുകൂടി എല്ലാ ദൈനംദിന കാര്യങ്ങളും ഓൺലൈൻ വഴിയായിത്തീർന്നു. അത്തരത്തിലൊരു ഓൺലൈൻ ക്ലാസ് നടക്കവേ താന്‍ ലൈംഗിക ബന്ധത്തിലേർപ്പെട്ട കാര്യം മാലോകരെല്ലാമറിഞ്ഞ നാണക്കേടിലാണ്‌ വിയറ്റ്നാമുകാരനായ ഒരു വിദ്യാര്‍ത്ഥി.

  കോവിഡ് -19 പകർച്ചവ്യാധിക്കിടെ, ജീവിതം പൂർണ്ണമായും വീടിനകത്ത് തള്ളിനീക്കുന്നതിൽ ആളുകൾക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വെർച്വൽ ആയി മാറി. ‘വര്‍ക്ക് ഫ്രം ഹോം’ സംവിധാനങ്ങളും, ഓൺലൈൻ ക്ലാസുകളുമൊക്കെ സര്‍വസാധാരണമായി. ഈ മാറ്റം ചിലര്‍ക്കെങ്കിലും എന്നും ഓർമ്മിക്കപ്പെടാവുന്നതും തമാശകരവുമായ വിചിത്ര സംഭവങ്ങൾക്ക് കാരണമായി മാറുകയും ചെയ്തിട്ടുണ്ട്. സ്നേഹപരിലാളനങ്ങളും, വസ്ത്ര ധാരണം തുടങ്ങിയ കാര്യങ്ങളിലും ഏർപ്പെടുമ്പോൾ ക്യാമറ സ്വിച്ച് ഓഫ് ചെയ്യാൻ മറന്നതിനാൽ ലോകമെമ്പാടുമുള്ള ആളുകൾക്ക് അവ കണ്ടും കേട്ടും ആഘോഷിക്കാന്‍ പലപ്പോഴും അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു സംഭവമാണ് വിയറ്റനാമിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

  ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥി ഓൺലൈൻ ക്ലാസ് സമയത്ത് തന്റെ പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയുണ്ടായി. ഈ വിചിത്രമായ സംഭവം റിപ്പോർട്ട് ചെയ്തത് വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയില്‍ നിന്നാണ്.  പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, വിദ്യാർത്ഥി തന്റെ ക്യാമറ സ്വിച്ച് ഓഫ് ചെയ്യാന്‍ മറന്നുപോയിരുന്നു. എന്നാല്‍ ഈ പ്രവൃത്തി പ്രൊഫസറോ സഹപാഠികളോ ആരുംതന്നെ ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ ഇവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ഒരു ക്ലിപ്പ് കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയയിൽ ചോരുകയും വാര്‍ത്ത എല്ലാവരും ശ്രദ്ധിക്കുകയും ചെയ്തു. തന്റെ വിദ്യാർത്ഥി ഓണ്‍ലൈന്‍ ക്ലാസ്സ് സമയത്ത് ചെയ്യുന്ന കാഴ്ച്ച കണ്ട് ലക്ചറർ ഞെട്ടിപ്പോയി. യഥാര്‍ത്ഥ ക്ലാസ് മുറിയിലും ഈ വിദ്യാർത്ഥി തന്റെ കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു. ഇപ്പോൾ ഓൺലൈൻ ക്ലാസ്സിലായപ്പോഴും തന്റെ ആ പതിവ് രീതി അയാള്‍ തുടരുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

  ക്യാമറ സ്വിച്ച് ഓഫ് ചെയ്യാത്തതിനെക്കുറിച്ച് അറിയാത്ത വിദ്യാർത്ഥി, പ്രൊഫസർ തന്നോട് ആക്രോശിച്ചപ്പോള്‍ മാത്രമാണ്‌ തന്റെ തെറ്റ് മനസ്സിലാക്കിയത്. ഉടനെ അയാൾ തന്റെ ക്യാമറ സ്വിച്ച് ഓഫ് ആക്കുകയും വസ്ത്രങ്ങൾ ധരിക്കുകയും ചെയ്തു. അനുചിതമായ തന്റെ പ്രവൃത്തിക്ക് വിദ്യാർത്ഥി തന്റെ പ്രൊഫസറോടും മറ്റ് സഹപാഠികളോടും ക്ഷമാപണം നടത്തിയതായി ഒരു വിയറ്റ്നാമീസ് പത്രം റിപ്പോർട്ട് ചെയ്യുന്നു.

  യൂണിവേഴ്സിറ്റി അധികൃതര്‍ പ്രസ്തുത സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുമ്പോൾ ശരിയായ അച്ചടക്കവും ഉചിതമായ പെരുമാറ്റവും പാലിക്കാൻ വിദ്യാർത്ഥികളെ അധികൃതർ ഓർമ്മിപ്പിക്കുകയും ചെയ്തു. ദയവുചെയ്ത് വീഡിയോ കൂടുതൽ ആൾക്കാർക്ക് പങ്കിടരുതെന്ന് അവർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

  ഈ സംഭവം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച ശ്വേത എന്ന പെൺകുട്ടിയെ ഓർമ്മപ്പെടുത്തുന്നു. ഒരു ഓൺലൈൻ ക്ലാസ്സിനിടെ തന്നോട് രഹസ്യമായി സൂക്ഷിക്കാൻ ആവശ്യപ്പെട്ട ഒരു ആൺകുട്ടിയുടെ ചില സ്വകാര്യ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനിടെ ശ്വേത തന്റെ മൈക്ക് ഓണാക്കിയിരുന്നു. ഇക്കാര്യം ശ്രദ്ധിക്കാതെ അവൾ മറ്റുള്ളവരോട് ഇതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ക്ലാസ്സിലുണ്ടായിരുന്ന സഹ വിദ്യാർത്ഥികൾ അവളോട് "ശ്വേത, നിന്റെ മൈക്ക് ഓണാണ്" എന്ന് പറയാൻ ശ്രമിക്കുന്നത് നമുക്ക് കേള്‍ക്കാം. ഈ വീഡിയോയും സമൂഹമാധ്യമങ്ങളിൽ ചോരുകയും ഒപ്പം ശ്വേത ഉടനടിതന്നെ ഇന്റര്‍റ്റ് തമാശയുടെ ഒരു കേന്ദ്രമായി മാറുകയും ചെയ്തു.
  Published by:user_57
  First published: