നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഓൺലൈൻ പരീക്ഷ എഴുതാൻ മല കയറണം; വിദ്യാർത്ഥികൾക്ക് ഇന്‍റർനെറ്റ് കണക്ഷൻ ഇല്ല

  ഓൺലൈൻ പരീക്ഷ എഴുതാൻ മല കയറണം; വിദ്യാർത്ഥികൾക്ക് ഇന്‍റർനെറ്റ് കണക്ഷൻ ഇല്ല

  മലമുകളിൽ മുള, ടാർപോളിൻ, വാഴയില എന്നിവകൊണ്ട് നിർമ്മിച്ച താൽക്കാലിക കുടിൽ ആണ് ‘പരീക്ഷാകേന്ദ്രമായി’ മാറ്റിയിരിക്കുന്നത്.

  • Share this:
   ദൃഢനിശ്ചയം ഉണ്ടെങ്കിൽ ഒന്നും അസാധ്യമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് മിസോറാമിലെ ഉൾഗ്രാമത്തിലെ ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികൾ. ഗ്രാമത്തിൽ മതിയായ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാത്തതിനാൽ ദിവസവും മല കയറി മലമുകളിൽ ഇരുന്നാണ് വിദ്യാർത്ഥികൾ അവരുടെ ഓൺലൈൻ സെമസ്റ്റർ പരീക്ഷ എഴുതുന്നത്. മിസോറാമിലെ സൈഹ ജില്ലയിലെ മാവ്രേ ഗ്രാമത്തിലാണ് ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾ ബുദ്ധിമുട്ടിലായിരിക്കുന്നത്.

   മിസോറാം യൂണിവേഴ്സിറ്റിയ്ക്ക് കീഴിൽ പഠിക്കുന്ന ഈ വിദ്യാർത്ഥികൾ ഗ്രാമത്തിന് സമീപം മതിയായ ഇന്റർനെറ്റ് ലഭിക്കുന്ന ഒരു സ്ഥലം സ്വയം കണ്ടെത്തുകയായിരുന്നു. ഗ്രാമത്തിലുള്ള ഒരു വലിയ മലയുടെ മുകളിലാണ് ഇന്റ‍ർനെറ്റ് ലഭിക്കുക. അതുകൊണ്ട് തന്നെ ഗ്രാമത്തിലെ ഏഴു വിദ്യാർത്ഥികൾ പരീക്ഷ എഴുതാൻ ദിവസവും ഈ മല കയറും. മുകളിൽ മുള, ടാർപോളിൻ, വാഴയില എന്നിവകൊണ്ട് നിർമ്മിച്ച താൽക്കാലിക കുടിൽ ആണ് ‘പരീക്ഷാകേന്ദ്രമായി’ മാറ്റിയിരിക്കുന്നത്. വിദ്യാർത്ഥികൾ ബിരുദ പരീക്ഷ എഴുതുന്നതിനായി ദിവസവും മൂന്ന് മണിക്കൂറിലധികമാണ് ഇവിടെ ചെലവിടുന്നത്.

   Also Read-കയ്യിൽ വൈനും മൊബൈൽ ഫോണുമായി ഭഗവാൻ ശിവന്‍റെ ചിത്രം; ഇൻസ്റ്റഗ്രാമിനെതിരെ ബിജെപി നേതാവിന്റെ കേസ്

   മിസോറാം യൂണിവേഴ്സിറ്റി ജൂൺ 1 മുതലാണ് ബിരുദ പ്രോഗ്രാമുകൾക്കുള്ള രണ്ടാം സെമസ്റ്റർ പരീക്ഷകൾ ആരംഭിച്ചത്. കോവിഡ് -19 മഹാമാരി പശ്ചാത്തലത്തിൽ ഓൺലൈനായി നടത്തുന്ന പരീക്ഷ വിവിധ കോഴ്‌സുകളിലായി 24,000 ത്തോളം കുട്ടികള്‍ എഴുതുന്നുണ്ട്. എന്നാൽ സംസ്ഥാനത്തുടനീളമുള്ള പല ഗ്രാമങ്ങളും ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ പരിധിയിൽ വന്നിട്ടില്ല. ഭൂമിശാസ്ത്രപരമായ തടസ്സങ്ങൾ കാരണം ഈ പ്രദേശങ്ങളിൽ ഇന്റർനെറ്റ് ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ഈ പ്രശ്നം കണക്കിലെടുത്ത്, ലോക്ക്ഡൗൺ ഉണ്ടായിരുന്നിട്ടും മികച്ച ഇന്റർനെറ്റ് കണക്റ്റിവിറ്റിക്കായി നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും പോകാൻ സംസ്ഥാന സർക്കാർ വിദ്യാർത്ഥികളെ അനുവദിച്ചിട്ടുണ്ട്.

   Also Read-കോവിഡ് 19 വൈറസ് ചൈനയിലെ വുഹാൻ ലാബിൽ നിന്ന് തന്നെ ചോർന്നതായിരിക്കാമെന്ന് യുഎസ് റിപ്പോർട്ട്

   “ഗ്രാമത്തിൽ 4 ജി നെറ്റ്‌വർക്ക് ഇല്ല, ഈ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു” എന്ന് മാര സ്റ്റുഡന്റ്സ് ഓർഗനൈസേഷനിലെ ഒരു അംഗം എൻ‌ഡി‌ടി‌വിയോട് പറഞ്ഞു. അതേസമയം, ഐസ്വാളിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള അതിർത്തി പട്ടണമായ ത്വലാബംഗിൽ എം‌എസ്‌ഒ മറ്റൊരു കുടിലും സ്ഥാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അവരുടെ സെമസ്റ്റർ പരീക്ഷ എഴുതുന്നതിനായി സുഗമമായ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാൻ ഒരു ഉയർന്ന പ്രദേശത്തെ മൈതാനത്താണ് പ്രാദേശിക വിദ്യാർത്ഥി സംഘടനയായ യംഗ് മിസോ അസോസിയേഷൻ ഒരു പരീക്ഷാകേന്ദ്രം ആരംഭിച്ചിരിക്കുന്നത്.   ഇതിനിടെ കോവിഡ് -19 വ്യാപന ഭീഷണി ഒഴിവാക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ആഴ്ച്ച നടന്ന ഉന്നതതല യോഗത്തിന് ശേഷം സിബിഎസ്ഇ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു. "വിപുലമായ ആലോചനകൾക്ക് ശേഷം ഞങ്ങൾ വിദ്യാർത്ഥി സൗഹാർദ്ദപരമായ തീരുമാനമെടുത്തു, ആരോഗ്യവും യുവാക്കളുടെ ഭാവിയും സംരക്ഷിക്കുന്ന തീരുമാനമാണിത്,” എന്നാണ് പ്രധാനമന്ത്രി മോദി യോഗത്തിന് ശേഷം ട്വീറ്റ് ചെയ്തത്. പരീക്ഷ റദ്ദാക്കണമെന്ന് നിരവധി വിദ്യാർത്ഥികൾ സി.ബി.എസ്.ഇയോടും കേന്ദ്രത്തോടും അഭ്യർത്ഥിച്ചിരുന്നു. 18 വയസ്സിന് താഴെയുള്ളവർ നിലവിൽ പ്രതിരോധ കുത്തിവയ്പ്പിന് യോഗ്യരല്ലാത്തതിനാൽ പരീക്ഷ തങ്ങളെ ബാധിക്കുമെന്ന് വിദ്യാർത്ഥികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
   Published by:Asha Sulfiker
   First published:
   )}