• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'അര്‍ജന്റീനയെ സ്‌നേഹിക്കുന്ന ഞങ്ങള്‍ക്ക് മത്സരം കാണേണ്ടത് അനിവാര്യമായി തോന്നുന്നു; മൂന്നു മണിക്ക് സ്കൂൾ വിടണം'

'അര്‍ജന്റീനയെ സ്‌നേഹിക്കുന്ന ഞങ്ങള്‍ക്ക് മത്സരം കാണേണ്ടത് അനിവാര്യമായി തോന്നുന്നു; മൂന്നു മണിക്ക് സ്കൂൾ വിടണം'

'അർജന്റീനയുടെ കളിയുണ്ട്, മൂന്നു മണിക്ക് സ്കൂൾ വിടണം'; അര്‍ജന്‍റീന ഫാൻസ് എൻഎച്ച്എസ്എസ് എന്ന തലക്കെട്ടോടെ നിവേദനവുമായി വിദ്യാര്‍ഥികള്‍

  • Share this:
പാലക്കാട്: അര്‍ജന്‍റീനയുടെ മത്സരം നടക്കുന്നതിനാല്‍ നേരത്തെ സ്കൂള്‍ വിടണമെന്ന അപേക്ഷയുമായി വിദ്യാഥികള്‍. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 12 വിദ്യാർഥികളാണ് സ്കുളിന് നിവേദനം നല്‍കിയത്. അർ‌ജൻ‌റീന ഫാൻസ് എൻഎച്ച്എസ്എസ് എന്ന് തലക്കെട്ടോടെയാണ് വിദ്യാർഥകളുടെ നിവേദനം.

വിദ്യാർഥികൾ നൽകിയ കത്ത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ലോകകപ്പില്‍ അര്‍ജന്‍റീന - സൗദി അറേബ്യ മത്സരം മൂന്നരയ്ക്ക് നടക്കുകയാണ്. അര്‍ജന്‍റീനയെ സ്നേഹിക്കുന്ന തങ്ങള്‍ക്ക് ആ മത്സരം കാണല്‍ അനിവാര്യമായി തോന്നുന്നു. മത്സരം വീക്ഷിക്കാന്‍ സ്കൂള്‍ മൂന്ന് മണിക്ക് വിടണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്.

Also Read-മഞ്ഞ കാർഡെടുത്ത് ഫിഫ; 'വൺ ലവ്' ആംബാൻഡ് ധരിക്കുന്നതിൽ നിന്ന് ഏഴ് യൂറോപ്യൻ ടീമുകൾ പിന്മാറി



ഖത്തർ ലോകകപ്പില്‍ ആദ്യ മത്സരത്തിന് അർജന്റീന ഇറങ്ങുമ്പോൾ ആരാധകര്‍ ആവേശത്തിലാണ്. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് മത്സരം തുടങ്ങുക. അവസാന 36 കളികളില്‍ തോൽവി അറിയാതെയാണ് മെസിയും സംഘവും ലോകകപ്പിന് എത്തിയിരിക്കുന്നത്.
Published by:Jayesh Krishnan
First published: