ഇന്റർഫേസ് /വാർത്ത /Buzz / ആത്മഹത്യാ പ്രതിരോധ നമ്പറിൽ വിളിച്ചാൽ കിട്ടുന്നത് സെക്സ് ഹോട്ട് ലൈനിൽ

ആത്മഹത്യാ പ്രതിരോധ നമ്പറിൽ വിളിച്ചാൽ കിട്ടുന്നത് സെക്സ് ഹോട്ട് ലൈനിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

Students dial suicide prevention number get sex hotline in California | 'ഹലോ, ആത്മഹത്യ എങ്ങനെ തടയാം' എന്ന് ചോദ്യം. "നിങ്ങൾക്ക് എങ്ങനെയുള്ള ഫിഗറാണ് വേണ്ടത്? എന്ന് മറുപടി!

  • Share this:

    'ഹലോ, ആത്മഹത്യ എങ്ങനെ തടയാം' എന്ന് ചോദ്യം. "നിങ്ങൾക്ക് എങ്ങനെയുള്ള ഫിഗറാണ് വേണ്ടത്? ഏത് നിരക്കിൽ? എത്ര സമയം?" ഫോണിന്റെ മറുതലക്കലുള്ള മറുപടി വിദ്യാർത്ഥികളെ ഞെട്ടിച്ചു. ആത്മഹത്യാ പ്രതിരോധത്തിനുള്ള നമ്പർ എന്ന് പറഞ്ഞു വിളിച്ച വിദ്യാർത്ഥികൾക്കാണ് കോൾ സെക്സ് ഹോട്ട് ലൈനിലേക്ക് കണക്ട് ചെയ്തു കിട്ടിയത്.

    അമേരിക്കയിലെ കാലിഫോർണിയയിലെ ന്യൂ വിസ്റ്റ മിഡിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഫോൺ നമ്പർ പ്രിന്റ് ചെയ്ത ബാഡ്ജുകൾ നൽകിയിരുന്നു. യു‌എസിലെ നിരവധി വിദ്യാർത്ഥികൾ‌ ആത്മഹത്യ ചെയ്യുന്നതു തടയാൻ സ്കൂൾ അധികാരികൾ‌ ജാഗ്രതയിലാണ്. എപ്പോഴെങ്കിലും ആത്മഹത്യ ചെയ്യണമെന്നു തോന്നിയാൽ ബാഡ്‌ജുകളുടെ പിന്നിൽ‌ കാണുന്ന നമ്പറിലേക്ക് വിളിക്കാൻ സ്കൂളുകാർ പറഞ്ഞിട്ടുണ്ടായിരുന്നു.

    യഥാർത്ഥ സൂയിസൈഡ് നമ്പർ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ വിദ്യാർത്ഥികളിൽ ചിലർ രസകരമായ കോളുകൾ നടത്തി. പക്ഷെ ആര് വിളിച്ചാലും ആ നമ്പർ സെക്സ് ഹോട്ട്‌ലൈനിലേക്ക് പോകുന്നു. ഡീലുകൾ ലൈംഗിക തൊഴിലാളികളുടെ ബ്രോക്കർമാർ സംസാരിക്കുന്നു. വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ഞെട്ടി എന്ന് പറയേണ്ടതില്ലല്ലോ.

    എന്തായാലും ഇക്കാര്യം സ്‌കൂൾ അധികൃതരെ അറിയിച്ചു. ബാഡ്ജുകളിൽ അച്ചടിച്ച ഫോൺ നമ്പറിൽ ഒന്ന് മാറിപ്പോയതാണ് വ്യത്യാസമാണെന്ന് അവർ കണ്ടെത്തി. ഇത് ഒരു സെക്സ് ഹോട്ട് ലൈൻ നമ്പറായിരുന്നു. എല്ലാ കോളുകളും അവിടെ പോകുന്നുവെന്ന് മനസ്സിലാക്കി. താമസിയാതെ എല്ലാ ബാഡ്ജുകളും പിൻവലിച്ചു. താമസിയാതെ തന്നെ യഥാർത്ഥ നമ്പർ അച്ചടിക്കും. എന്നാൽ എത്ര വിദ്യാർത്ഥികൾ ആ റിംഗ് നമ്പർ സൂക്ഷിച്ചു എന്നതാണ് സ്കൂൾ അധികൃതരുടെ ഇപ്പോഴത്തെ ആശങ്ക.

    First published:

    Tags: Sex, Sex hotline, Sexual talk, Suicide prevention