• HOME
  • »
  • NEWS
  • »
  • buzz
  • »
  • Losing Interest in Books | അമേരിക്കക്കാർക്ക് വായനയോടുള്ള താൽപര്യം കുറയുന്നുവെന്ന് പഠനം

Losing Interest in Books | അമേരിക്കക്കാർക്ക് വായനയോടുള്ള താൽപര്യം കുറയുന്നുവെന്ന് പഠനം

പുരുഷന്മാരെ അപേക്ഷിച്ച് ഇരട്ടി പുസ്തകങ്ങൾ വായിച്ചിരുന്ന സ്ത്രീകൾ ഇപ്പോൾ കുറവ് പുസ്തകങ്ങളാണ് വായിക്കുന്നത് എന്ന് കണക്കുകൾ പറയുന്നു.

  • Last Updated :
  • Share this:
    വർഷങ്ങളായി വായനയിലെ (Reading) ലോക ചാമ്പ്യന്മാരാണ് സ്കാൻഡിനേവിയക്കാർ (Scandinavians). എന്നാൽ ഗാലപ്പ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (Gallup Institute) പുതിയ പഠനം, അമേരിക്കക്കാർക്കിടയിൽ വായനയോടുള്ള താല്പര്യം ഓരോ വർഷവും കുറഞ്ഞു വരികയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. വായനയോടുള്ള താൽപ്പര്യക്കുറവിൽ ഉണ്ടായിട്ടുള്ള വർദ്ധനവ് പ്രത്യേകിച്ചും പുസ്തകപ്പുഴുക്കൾ എന്ന് കരുതപ്പെടുന്ന ജനവിഭാഗങ്ങൾക്കിടയിൽ പ്രകടമാണ്.

    2021 ലെ കണക്കനുസരിച്ച് ശരാശരി 12.6 പുസ്തകങ്ങളാണ് (Books) അമേരിക്കക്കാർ വായിച്ചത്. 2016 ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്ന് പുസ്തകങ്ങളുടെ കുറവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ഇതിൽ വായനയിൽ ഏർപ്പെടാത്ത മുതിർന്നവരുടെ എണ്ണം സ്ഥിരമായി തുടരുന്നുണ്ട്. കൂടാതെ കഴിഞ്ഞ വർഷം പുസ്തകങ്ങളൊന്നും വായിച്ചിട്ടില്ലെന്ന് പതിനേഴ് ശതമാനം പേരും പറഞ്ഞു. സർവേയിൽ (Survey) പങ്കെടുത്തവരിൽ നാലിലൊന്ന് പേർ മാത്രമാണ് പുസ്തക പ്രേമികളായി തുടരുന്നത്. വർഷത്തിൽ പത്തിലധികം പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു.

    അമേരിക്കൻ സ്ത്രീകൾക്കിടയിലും വായനക്കുറവ് പ്രകടമായി കാണുന്നുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് ഇരട്ടി പുസ്തകങ്ങൾ വായിച്ചിരുന്ന സ്ത്രീകൾ ഇപ്പോൾ കുറവ് പുസ്തകങ്ങളാണ് വായിക്കുന്നത് എന്ന് കണക്കുകൾ പറയുന്നു. 2002 നും 2016 നും ഇടയിൽ ശരാശരി 19 പുസ്തകങ്ങളാണ് അവർ വായിച്ചതെങ്കിൽ 2021 ൽ അത് 16 പുസ്തകങ്ങളായി കുറഞ്ഞതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വായനാശീലമുള്ള പുരുഷന്മാരുടെ കണക്കിൽ സ്ത്രീകളെക്കാൾ സ്ഥിരത കാണുന്നുണ്ട്. വായനയിൽ നിന്ന് പിന്തിരിയുന്ന മറ്റൊരു വിഭാഗം 55 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്നവരാണ്. ഒരു നല്ല പുസ്തകം തിരഞ്ഞെടുക്കാനുള്ള കഴിവ് ഇവർക്കാണ് കൂടുതലെങ്കിലും വായിക്കുന്ന പുസ്തകങ്ങളുടെ എണ്ണത്തിൽ അവർ പുറകിലേക്ക് പോയി. ഈ വിഭാഗക്കാർ 2021 ൽ ശരാശരി 12 പുസ്തകങ്ങൾ വായിച്ചപ്പോൾ 18 നും 34 നും ഇടയിൽ പ്രായമുള്ള അമേരിക്കക്കാർ വായിച്ചത് 13 പുസ്തകങ്ങളാണ്.

    Also Read-Viral Video | 'ജെസ്റ്റ് മിസ്'; റിയല്‍ ലൈഫ് മിന്നല്‍ മുരളിയോ? അപകടത്തില്‍ നിന്ന് താലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍

    "പുസ്തകങ്ങളിലുള്ള താൽപ്പര്യക്കുറവ്, പുസ്തകങ്ങൾ വായിക്കാനുള്ള സമയക്കുറവ്, അല്ലെങ്കിൽ കോവിഡ് 19 (COVID-19) മഹാമാരിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ, പുസ്തകങ്ങളുടെ ലഭ്യത കുറവ് മുതലായവയിൽ ഏതാണ് പുസ്തക വായനക്കാർ കുറയുന്നതിന്റെ പ്രധാന കാരണമെന്ന് ലഭിച്ച വിവരങ്ങളിൽ നിന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല", ഗാലപ്പ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റിൽ പറയുന്നു.

    Weird Plan | വിവാഹം മുടങ്ങാന്‍ കോവിഡ് വരാനായി നൈറ്റ് ക്ലബിലെത്തി എല്ലാവരേയും കെട്ടിപ്പിടിച്ച് യുവതി

    എന്നിരുന്നാലും, കോവിഡ് ആരംഭിക്കുന്നതിന് വളരെ മുമ്പു തന്നെ അമേരിക്കക്കാർ വായന ഉപേക്ഷിച്ചതായാണ് കരുതപ്പെടുന്നത്. സായാഹ്ന സമയങ്ങൾ എങ്ങനെ ചെലവഴിക്കാനാണ് ഇഷ്ടമെന്ന് 2020 ൽ ഗാലപ്പ് ചോദിപ്പോൾ പ്രതികരിച്ചവരിൽ മൂന്നിലൊന്ന് പേരും ആ സമയം കുടുംബത്തോടൊപ്പം വീട്ടിൽ ചെലവഴിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്നാണ് പറഞ്ഞത്. 6% പേർ മാത്രമാണ് വായനയെക്കുറിച്ച് സൂചിപ്പിച്ചത്.
    Published by:Jayashankar AV
    First published: