• HOME
 • »
 • NEWS
 • »
 • buzz
 • »
 • Brain Activity | സമ്പന്നകുടുംബങ്ങളിലെ കുഞ്ഞുങ്ങളിൽ ദരിദ്രകുടുംബങ്ങളിലെ കുഞ്ഞുങ്ങളെ അപേക്ഷിച്ച് തലച്ചോറിന്റെ പ്രവർത്തനം കൂടുതലെന്ന് പഠനം

Brain Activity | സമ്പന്നകുടുംബങ്ങളിലെ കുഞ്ഞുങ്ങളിൽ ദരിദ്രകുടുംബങ്ങളിലെ കുഞ്ഞുങ്ങളെ അപേക്ഷിച്ച് തലച്ചോറിന്റെ പ്രവർത്തനം കൂടുതലെന്ന് പഠനം

ദാരിദ്ര്യം കുറയ്ക്കുന്നത് വൈജ്ഞാനിക പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് യുഎസിൽ നടത്തിയ സുപ്രധാന പഠനത്തിന്റെ ആദ്യ ഫലങ്ങളാണ് ജേണൽ പുറത്തുവിട്ടത്

 • Share this:
  സമ്പന്നതയും ദാരിദ്ര്യവും കുട്ടികളിലെ മസ്തിഷ്ക വളർച്ചയെ (Brain Growth) സ്വാധീനിക്കുമെന്ന് വ്യക്തമാക്കി പുതിയ പഠനം (Study). പ്രൊസീഡിംഗ്‌സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമാണ് സാമ്പത്തിക നിലയുടെ (Financial Status) അടിസ്ഥാനത്തിൽ കുട്ടികളുടെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

  ദാരിദ്ര്യം കുറയ്ക്കുന്നത് വൈജ്ഞാനിക പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് യുഎസിൽ (US) നടത്തിയ സുപ്രധാന പഠനത്തിന്റെ ആദ്യ ഫലങ്ങളാണ് ജേണൽ പുറത്തുവിട്ടത്. കുറഞ്ഞ വരുമാനമുള്ള അമ്മമാർ വളർത്തിയ കുട്ടികളെ അപേക്ഷിച്ച് സാമ്പത്തിക സുരക്ഷിതത്വം കൂടിയ അമ്മമാരുടെ കുട്ടികളിൽ ചിന്തയും പഠനവുമായി ബന്ധപ്പെട്ട മസ്തിഷ്ക പ്രവർത്തനങ്ങളും കൂടുതലായിരിക്കുമെന്ന് പഠനം പറയുന്നു.

  തിരഞ്ഞെടുത്ത, ദരിദ്രരായ അമ്മമാർക്ക് കുട്ടികളുണ്ടായ ആദ്യ വർഷം ക്യാഷ് സ്റ്റൈപ്പൻഡ് നൽകിയാണ് പഠനം നടത്തിയത്. ഒരു വർഷത്തെ സ്റ്റൈപ്പൻഡ് കുട്ടികളിലെ മസ്തിഷ്‌ക പ്രവർത്തനത്തെ സ്വാധീനിക്കുന്നുണ്ട്. ഇതിലൂടെ കുട്ടികളുടെ ബുദ്ധി വികാസത്തിൽ പണം വഹിച്ചേക്കാവുന്ന പങ്കിനെ പഠനം എടുത്തുകാണിക്കുന്നു.

  "ദാരിദ്ര്യത്തിലൂടെ വളർന്നു വരുന്നത് കുട്ടികളെ മികച്ച വിദ്യാഭ്യാസത്തിൽ നിന്നും ആരോഗ്യപരമായി വളർച്ച നേടുന്നതിൽ നിന്നും മാറ്റി നിർത്തുന്നു എന്ന് വർഷങ്ങളായി ഞങ്ങൾക്കറിയാം", പഠനം നടത്തിയ ഗവേഷകരിൽ ഒരാളായ കിംബർലി നോബിൾ പറയുന്നു. കുട്ടികളിൽ കണ്ടുവരുന്ന ഈ വ്യത്യാസങ്ങൾ സാമ്പത്തിക സ്രോതസ്സുകളുടെ അഭാവത്തിൽ നിന്നാണോ അതോ പൊതുവെ ദാരിദ്ര്യവുമായി ബന്ധപ്പെട്ട മറ്റ് ഘടകങ്ങളിൽ നിന്നാണോ ഉണ്ടാകുന്നത് എന്നത് ഇതുവരെ അജ്ഞാതമായിരുന്നു.

  ദാരിദ്ര്യം കുറയ്ക്കുന്നത് കുട്ടികളുടെ മസ്തിഷ്ക വളർച്ചയെ ഗുണപരമായി സ്വാധീനിക്കുമെന്ന് കാണിക്കുന്ന ആദ്യത്തെ പഠനമാണിതെന്ന് കിംബർലി നോബിൾ വ്യക്തമാക്കി.

  2018ൽ നോബിളും സംഘവും "ബേബിസ് ഫസ്റ്റ് ഇയേഴ്സ്" റാൻഡം കൺട്രോൾ ട്രയലിനായി യുഎസിലെ മെറ്റേണിറ്റി വാർഡുകളിൽ നിന്ന് താഴ്ന്ന വരുമാനക്കാരായ, സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന 1,000 അമ്മമാരെയും അവരുടെ നവജാത ശിശുക്കളെയും തിരഞ്ഞെടുത്തു. അതിൽ ചിലർക്ക് പ്രതിമാസ സ്റ്റൈപ്പന്റായി വളരെ തുച്ഛമായ തുകയായ 20 ഡോളർ നൽകി.

  മറ്റുള്ളവർക്ക് വലിയ തുകയായ 333 ഡോളർ പ്രതിമാസ സ്റ്റൈപ്പന്റായി നൽകി. കുഞ്ഞ് ജനിച്ചതിന് തൊട്ടുപിന്നാലെയാണ് പണം നൽകി തുടങ്ങിയത്. അവർക്ക് എങ്ങനെ വേണമെങ്കിലും പണം ചെലവഴിക്കാം, അതിനായി പ്രത്യേക നിർദേശങ്ങൾ ഒന്നും നൽകിയിട്ടില്ല എന്ന് നോബിൾ പറയുന്നു.

  Also Read-Dating | ആ 300 രൂപ ഇങ്ങ് താ... രണ്ടാമതും കാണാൻ വിസമ്മതിച്ചതും ആദ്യ ഡേറ്റിങിന് ചെലവായ തുക തിരികെ ചോദിച്ച് യുവാവ്

  കുട്ടികളുടെ ആദ്യത്തെ ജന്മദിനം കഴിഞ്ഞപ്പോൾ അവരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ പ്രതിമാസം ശരാശരി 333 ഡോളർ സ്റ്റൈപ്പന്റായി ലഭിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് 20 ഡോളർ സ്റ്റൈപ്പന്റായി ലഭിക്കുന്ന കുടുംബങ്ങളിലെ കുട്ടികളേക്കാൾ തലച്ചോറിന്റെ പ്രവർത്തനം കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി. ദാരിദ്ര്യ ലഘൂകരണം തലച്ചോറിന്റെ പ്രവർത്തനത്തിൽ സ്വാധീനം ചെലുത്തുന്നുവെന്ന് ഇതിലൂടെ കണ്ടെത്താനായെന്ന് നോബിൾ പറയുന്നു. പ്രതിമാസം 333 ഡോളർ നൽകിയപ്പോൾ അത് അവരുടെ ചുറ്റുപാടുകളെ തന്നെ മാറ്റി മറിച്ചു.

  Also Read-Boyfriend Cheated| കാമുകന്റെ ജീവന്‍ രക്ഷിക്കാന്‍ വൃക്ക ദാനം ചെയ്തു; ഏഴ് മാസങ്ങള്‍ക്ക് ശേഷം കാമുകിയെ ഉപേക്ഷിച്ചു

  ഇത് കുഞ്ഞുങ്ങളുടെ മസ്തിഷ്ക വളർച്ചയെ സ്വാധീനിച്ചു, താഴ്ന്ന വരുമാനം ലഭിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ഉയർന്ന തലത്തിലുള്ള സമ്മർദ്ദം അനുഭവിക്കേണ്ടതായി വരുന്നതായും ഗവേഷകർ പറയുന്നു. ഇത് കുട്ടിയുടെ തലച്ചോറിന്റെ വികാസത്തെ ദോഷകരമായി ബാധിക്കുന്നു എന്ന് അവർ വ്യക്തമാക്കി.
  Published by:Jayashankar AV
  First published: