നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Dogs | വ്യത്യസ്ത ഭാഷകൾ തമ്മിൽ വേർതിരിച്ചറിയാൻ നായകൾക്ക് കഴിയുമെന്ന് പഠനം

  Dogs | വ്യത്യസ്ത ഭാഷകൾ തമ്മിൽ വേർതിരിച്ചറിയാൻ നായകൾക്ക് കഴിയുമെന്ന് പഠനം

  നായകള്‍ക്ക് പ്രായം കൂടും തോറും ഭാഷകള്‍ തമ്മില്‍ തിരിച്ചറിയാനുള്ള കഴിവും വര്‍ധിക്കുമെന്ന് അവര്‍ പഠനത്തില്‍ കണ്ടെത്തി.

  • Share this:
   എല്ലാവര്‍ക്കും പ്രിയപ്പെട്ട വളര്‍ത്തുമൃഗമാണ് നായ (Dog). നായകള്‍ക്ക് വ്യത്യസ്ത ഭാഷകള്‍ (Languages) വേര്‍തിരിച്ചറിയാന്‍ കഴിയുമെന്ന് അടുത്തിടെ ഹംഗറിയിലെ (Hungary) ഗവേഷകര്‍ (Researchers) കണ്ടെത്തി.

   സ്പാനിഷ് (Spanish), ഹംഗേറിയന്‍ ഭാഷകളില്‍ 'ദി ലിറ്റില്‍ പ്രിന്‍സ്' (The Little Prince) എന്ന കഥ, 18 കനൈന്‍ (Canines) നായകളെ പറഞ്ഞു കേള്‍പ്പിക്കുകയും അതിനോട് അവരുടെ തലച്ചോര്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നായകള്‍ക്ക് ഭാഷകള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തിയത്.

   ബുഡാപെസ്റ്റിലെ ഇയോത്വോസ് ലോറാന്‍ഡ് സര്‍വകലാശാലയില്‍ (Eotvos Lorand University in Budapest) ജോലി ചെയ്യുന്ന ലോറ വി. കുയയാണ് (Laura V. Cuaya) ഈ പഠനത്തിന് നേതൃത്വം നല്‍കിയത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മെക്‌സിക്കോയില്‍ (Mexico) നിന്നെത്തിയ ലോറ തന്റെ നായ കുന്‍ കുനെയും (Kun-kun) കൂടെ കൂട്ടിയിരുന്നു. ബുഡാപെസ്റ്റിലെ ആളുകള്‍ ഹംഗേറിയന്‍ ഭാഷ സംസാരിക്കുമ്പോള്‍ കുന്‍ കുന്‍ അത് പ്രത്യേകമായി ശ്രദ്ധിക്കുന്നതായി ലോറ നിരീക്ഷിച്ചു. അത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് അവര്‍ പറയുന്നു. മനുഷ്യേതര മസ്തിഷ്‌കത്തിന് ഭാഷകള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയുമെന്ന് ഗവേഷണത്തിലൂടെ ആദ്യമായി കണ്ടെത്തിയത് തങ്ങളാണെന്നും ലോറ പറഞ്ഞു.

   മനുഷ്യരുമായുള്ള സഹവാസത്തിലൂടെ നായകള്‍ അവര്‍ കേള്‍ക്കുന്ന ഭാഷയുടെ ചില പ്രത്യേകതകള്‍ മനസിലാക്കുന്നു എന്ന് പഠനത്തിന്റെ സഹ രചയിതാവായ റൗള്‍ ഹെര്‍ണാണ്ടസ് പെരെസ് പറഞ്ഞു

   പരീക്ഷണവേളയില്‍, ഏതാനും മിനിറ്റുകള്‍ ബ്രെയിന്‍ സ്‌കാനറില്‍ അനങ്ങാതെ കിടക്കാന്‍ കുന്‍ കുനെയും മറ്റ് നായകളെയും ഗവേഷക സംഘം പരിശീലിപ്പിച്ചു. ഈ നായ്ക്കള്‍ അവരുടെ ഉടമകളുമായുള്ള സഹവാസത്തിന്റെ ഫലമായി ഹംഗേറിയന്‍, സ്പാനിഷ് എന്നീ രണ്ട് ഭാഷകളില്‍ ഒന്ന് മാത്രമേ കേട്ട് പരിചയിച്ചിട്ടുള്ളൂ. അവരുടെ തലച്ചോര്‍ വളരെ പരിചിതമായ ഭാഷയോടും തികച്ചും അപരിചിതമായ മറ്റൊരു ഭാഷയോടും എങ്ങനെ പ്രതികരിക്കുന്നുവെന്ന് ഗവേഷകര്‍ പരീക്ഷണത്തിലൂടെ താരതമ്യം ചെയ്തു.

   Also Read-Jawed Habib| തുപ്പലിന് ശക്തി; യുവതിയുടെ തലയിൽ തുപ്പിയ വീഡിയോ വൈറലായി; മാപ്പപേക്ഷയുമായി ഹെയർ ഡ്രസർ

   സ്പാനിഷ്, ഹംഗേറിയന്‍ ഭാഷകളില്‍ കഥയുടെ ചില ഭാഗങ്ങള്‍ നായകള്‍ ശ്രവിച്ചു. ഈ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ നായയുടെ തലച്ചോറിലെ പ്രവര്‍ത്തങ്ങള്‍ വിലയിരുത്തി. സംസാരഭാഷയും മറ്റു ശബ്ധങ്ങളും തമ്മിലും അതോടൊപ്പം വ്യത്യസ്ത ഭാഷകളിലെ സംസാരരീതികള്‍ തമ്മിലും വേര്‍തിരിച്ചറിയാന്‍ നായകള്‍ക്ക് കഴിയുമെന്ന് പഠനത്തിനൊടുവില്‍ ഗവേഷകര്‍ മനസിലാക്കി.

   Celebrity Obsession | സെലിബ്രിറ്റികളോട് കടുത്ത ആരാധനയുള്ളവർക്ക് ബുദ്ധിശക്തി കുറവായിരിക്കുമെന്ന് പഠനം

   നായകള്‍ക്ക് പ്രായം കൂടും തോറും ഭാഷകള്‍ തമ്മില്‍ തിരിച്ചറിയാനുള്ള കഴിവും വര്‍ധിക്കുമെന്ന് അവര്‍ പഠനത്തില്‍ കണ്ടെത്തി. കൂടുതല്‍ പ്രായമുള്ള നായകള്‍ക്ക് വളരെ എളുപ്പത്തിലും കൂടുതല്‍ മെച്ചപ്പെട്ട രീതിയിലും ഭാഷകള്‍ക്കിടയിലെ വ്യത്യാസങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞു.
   Published by:Jayashankar AV
   First published: