• HOME
 • »
 • NEWS
 • »
 • buzz
 • »
 • Celebrity Obsession | സെലിബ്രിറ്റികളോട് കടുത്ത ആരാധനയുള്ളവർക്ക് ബുദ്ധിശക്തി കുറവായിരിക്കുമെന്ന് പഠനം

Celebrity Obsession | സെലിബ്രിറ്റികളോട് കടുത്ത ആരാധനയുള്ളവർക്ക് ബുദ്ധിശക്തി കുറവായിരിക്കുമെന്ന് പഠനം

കഴിഞ്ഞ വര്‍ഷം അവസാനം ബിഎംസി സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

 • Share this:
  നിങ്ങള്‍ ടോം ക്രൂസിന്റെയോ (Tom Cruise) റോബര്‍ട്ട് പാറ്റിന്‍സന്റെയോ (Robert Pattinson) ലിയോനാര്‍ഡോ ഡികാപ്രിയോയുടെയോ കടുത്ത ആരാധകനാണോ (Fan)? അല്ലെങ്കില്‍ കിം കര്‍ദാഷിയനെയോ എയ്ഞ്ചലീന ജൂലിയെയോ എമ്മ വാട്ട്സനെയോ ഒരുപാട് ഇഷ്ടപ്പെടുന്നവരാണോ? നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ (Celebrity) സ്വകാര്യ ജീവിതം അന്ധമായി പിന്തുടരുകയും അവരുടെ ഡേറ്റിങിനെക്കുറിച്ചും ഫാഷന്‍ സംബന്ധമായ കാര്യങ്ങളെക്കുറിച്ചുമെല്ലാം പുറത്തുവരുന്ന ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍പ്പെടെ അറിയാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണോ? അതെ എന്നാണ് ഉത്തരമെങ്കില്‍ നിങ്ങളെ നിരാശരാക്കുന്ന ഒരു വാര്‍ത്ത പങ്കുവെയ്ക്കാനുണ്ട്.

  നിങ്ങള്‍ സ്വയം കരുതുന്നതിനേക്കാള്‍ ബുദ്ധി കുറഞ്ഞയാളാവാനാണ് സാധ്യത എന്നതാണ് ആ വാര്‍ത്ത. കടുത്ത താരാരാധനയുള്ളവര്‍ക്ക് ബുദ്ധിശക്തി കുറവായിരിക്കും എന്ന് ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുകയാണ്.

  കഴിഞ്ഞ വര്‍ഷം അവസാനം ബിഎംസി സൈക്കോളജിയില്‍ (BMC Psychology) പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. സെലിബ്രിറ്റികളെ അമിതമായി ആരാധിക്കുന്നവര്‍ക്ക് ബുദ്ധിശക്തി കുറവായിരിക്കുമെന്നാണ് ഗവേഷണം പറയുന്നത്. 1,763 ഹംഗേറിയന്‍ പൗരന്മാര്‍ക്കിടയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഈ കണ്ടെത്തല്‍.

  പഠനത്തിനായി തിരഞ്ഞെടുത്തവരെ ഒരു ഡിജിറ്റ് സിംബോളൈസേഷന്‍ ടെസ്റ്റ്, സെലിബ്രിറ്റികളോടുള്ള ആരാധന നിര്‍ണയിക്കാനുള്ള ഒരു ചോദ്യാവലി, 30 വാക്കിന്റെ ഒരു വൊക്കാബുലറി ടെസ്റ്റ് എന്നിവയ്ക്ക് വിധേയമാക്കുകയായിരുന്നു.

  സെലിബ്രിറ്റി ആറ്റിറ്റിയൂഡ് സ്‌കെയിലിലെ ഉയര്‍ന്ന സ്‌കോറുകളും കോഗ്നിറ്റീവ് എബിലിറ്റി ടെസ്റ്റുകളിലെ താഴ്ന്ന പ്രകടനവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനഫലം കാണിച്ചു. അതായത്, സെലിബ്രിറ്റികളോട് കൂടുതല്‍ താല്‍പര്യം കാണിച്ചവര്‍ ബുദ്ധിശക്തി വിലയിരുത്തുന്ന പരീക്ഷകളില്‍ താഴ്ന്ന പ്രകടനമാണ് കാഴ്ച വെച്ചതെന്ന് പഠനത്തില്‍ ബോധ്യപ്പെട്ടു. ഇത് സംബന്ധിച്ച് വിശദമായ ഗവേഷണം നടത്തിയെങ്കിലും ഇതിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല.

  Also Read-Jawed Habib| തുപ്പലിന് ശക്തി; യുവതിയുടെ തലയിൽ തുപ്പിയ വീഡിയോ വൈറലായി; മാപ്പപേക്ഷയുമായി ഹെയർ ഡ്രസർ

  ഒരു സെലിബ്രിറ്റിയോടുള്ള അമിതമായ ഭ്രമം മൂലം തലച്ചോറില്‍ മറ്റു കാര്യങ്ങള്‍ക്ക് ആവശ്യത്തിന് ഇടം ലഭിക്കുന്നില്ല എന്നതാകാം ഒരു കാരണം. ബുദ്ധിശാലികളായ ആളുകള്‍ക്ക് ഒരു സെലിബ്രിറ്റിയുടെ താരപരിവേഷത്തിന് പിന്നിലുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവും, അതിനാല്‍ അവര്‍ക്ക് സെലിബ്രിറ്റികളോട് അമിതമായ അഭിനിവേശം ഉണ്ടാകില്ല എന്നതും ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

  Gold Fish Drives Car| കാറോടിക്കുന്ന സ്വർണ്ണമത്സ്യം; വാഹനമോടിക്കാൻ മത്സ്യത്തിന് പരിശീലനം നൽകി ഗവേഷകർ

  ഗവേഷണം ഇപ്പോഴും പൂര്‍ണമായിട്ടില്ല. സെലിബ്രിറ്റികളോട് കടുത്ത ആരാധനയുള്ളവര്‍ കോഗ്‌നിറ്റീവ് എബിലിറ്റി പരീക്ഷകളില്‍ മോശം പ്രകടനം കാഴ്ച വെച്ചതിന്റെ ശാസ്ത്രീയമായ കാരണം വിശദീകരിക്കാന്‍ ഇപ്പോഴും ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സെലിബ്രിറ്റികളോടുള്ള ആരാധന, കുറഞ്ഞ ബൗദ്ധിക പ്രവര്‍ത്തനത്തിന്റെ കാരണമാണോ അതോ പരിണിതഫലമാണോ എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.
  Published by:Jayashankar AV
  First published: