HOME » NEWS » Buzz » STUDIES SHOW THAT THE USE OF HEADPHONES AND EARBUDS INHIBITS THE GROWTH OF THE HEARING SYSTEM IN CHILDREN JK

ഹെഡ്ഫോൺ, ഇയർബഡ്സ് ഉപയോ​ഗം കുട്ടികളിലെ ശ്രവണ സംവിധാനത്തിന്റെ വളർച്ച തടയുമെന്ന് പഠനം

കുട്ടികളെ സംബന്ധിച്ച് അവരുടെ ശ്രവണ സംവിധാനത്തിന്റെ വളര്‍ച്ച പൂര്‍ണമായിട്ടുണ്ടാവില്ല

News18 Malayalam | news18-malayalam
Updated: June 15, 2021, 2:18 PM IST
ഹെഡ്ഫോൺ, ഇയർബഡ്സ് ഉപയോ​ഗം കുട്ടികളിലെ ശ്രവണ സംവിധാനത്തിന്റെ വളർച്ച തടയുമെന്ന് പഠനം
Image Reuters
  • Share this:
ഹെഡ്‌ഫോണ്‍, ഇയര്‍ ബഡ്‌സ് എന്നിവയുടെ അമിതമായ ഉപയോഗം കുട്ടികളിലെ ശ്രവണ സംവിധാനത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്നും പില്‍ക്കാലത്ത് കേള്‍വി തടസ്സത്തിന് കാരണമാകുമെന്നും മുന്നറിയിപ്പുമായി വിദഗ്ധര്‍. ചെറിയ കുട്ടികളും, കൗമാരക്കാരും യുവാക്കളും ദിവസേന മണിക്കൂറുകളോളം ഇത്തരത്തില്‍ സംഗീതം ആസ്വദിക്കാറുണ്ട്. എന്നാല്‍ ഇത് ആഗോള തലത്തില്‍ ആരോഗ്യത്തിന് സുരക്ഷിതമെന്ന് കരുതുന്ന 70 ഡെസിബെല്‍ ശരാശരിക്കും മുകളിലാണെന്നും പഠനത്തില്‍ പറയുന്നു.

തൊഴില്‍പരം അല്ലാതെയുള്ള ദൈനംദിനം ഇത്തരം നിരവധി ശബ്ദ സ്രോതസ്സുകളിലൂടെ കടന്നു പോകുന്നുണ്ടെന്ന് അമേരിക്ക ആസ്ഥാനമായ നോണ്‍ പ്രോഫിറ്റ് സംഘടനയായ ദി ക്വിന്റ് കൊളിഷനിലെ ഡാനിയല്‍ ഫിങ്ക് പറയുന്നു. ഇത്തരത്തില്‍ ഹെഡ്‌ഫോണ്‍ ഉള്‍പ്പെടെയുള്ള മ്യൂസിക് സിസ്റ്റം ആണ് ചെറുപ്പക്കാരും കുട്ടികളും അധികമായി ഉപയോഗിക്കുന്നത്. കൂടാതെ, യാത്രാ സംവിധാനങ്ങള്‍, വീട്ടുപകരണങ്ങള്‍, പവര്‍ ടൂളുകള്‍, വിനോദ ഉപാധികളായ സ്‌പോര്‍ട് ഈവന്റുകള്‍, സിനിമ, പാര്‍ട്ടികള്‍ എന്നിങ്ങനെ നിരവധി ശബ്ദ കോലാഹലങ്ങള്‍ക്കിടയിലൂടെയാണ് ഒരാള്‍ കടന്നു പോകുന്നത്. ജനങ്ങള്‍ കരുതുന്നത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷന്‍ ആന്റ് ഹെല്‍ത്ത് ശുപാര്‍ശ ചെയ്യുന്ന 85 ഡെസിബെല്‍ പരിധി സുരക്ഷിതമാണെന്നാണ്. മുതിര്‍ന്നവരായ ഫാക്ടറി ജോലിക്കാര്‍, വലിയ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ എന്നിവരെ ഈ ശബ്ദം കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികളില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read-ചെളിയിൽ കളിച്ച് സ്പാ ദിനം ആസ്വദിച്ചുകൊണ്ട് ഒരു ആന; വീഡിയോ വൈറലാകുന്നു

കുട്ടികളെ സംബന്ധിച്ച് അവരുടെ ശ്രവണ സംവിധാനത്തിന്റെ വളര്‍ച്ച പൂര്‍ണമായിട്ടുണ്ടാവില്ല. ഇത് ഭാവിയില്‍ കേള്‍വി തകരാറിന് കാരണമാകും. കുട്ടികള്‍ക്ക് ഭാവിയില്‍ പഠനത്തിനും സമൂഹവുമായി ഇടപഴകുന്നതിനും ശരിയായ കേള്‍വി ശക്തി അത്യാവശ്യമാണെന്നും വിദഗ്ധര്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന 180ാം അകോസ്റ്റിക് സൊസൈറ്റി ഓഫ് അമേരിക്കയുടെ സമ്മേളനത്തില്‍ പെഴ്‌സനല്‍ ഓഡിയോ സിസ്റ്റത്തില്‍ നിന്നുള്ള ശബ്ദത്തിന് സുരക്ഷിതമായ മാനദണ്ഡം കൊണ്ടുവരണമെന്നും വിദഗ്ധരായ ഡാനിയല്‍ ഫിങ്ക്, ജാന്‍ മേയ്‌സ് എന്നിവര്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം മധ്യവയസ്സിലെത്തുമ്പോള്‍ വരും തലമുറക്ക് കേള്‍വി ശക്തിക്ക് കാര്യമായ തകരാര്‍ സംഭവിക്കുമെന്നും ഇവര്‍ പറഞ്ഞു.

Also Read-Sushant Singh Rajput| സുശാന്ത് താമസിച്ച മുംബൈയിലെ വീട് വാടകയ്ക്ക്; മാസ വാടക ലക്ഷങ്ങൾ

50 ശതമാനത്തിലധികം ശബ്ദത്തില്‍ ദിവസേന ഒരു മണിക്കൂറിലധികം അഞ്ച് വര്‍ഷമായി പെഴ്‌സനല്‍ ഓഡിയോ സിസ്റ്റം ഉപയോഗിക്കുന്നവരില്‍ കേള്‍വി ശക്തിക്ക് തകരാര്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. 85 ഡെസിബല്‍ വരെയുള്ള ശബ്ദം കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും സുരക്ഷിതമാണെന്നുള്ള അടുത്തിടെ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ആര്‍ട്ടിക്കിളിനെയും വിദഗ്ധര്‍ തള്ളിക്കളഞ്ഞു. ഇത് കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും അപകടകരമാണെന്ന് വിദഗ്ധര്‍ പറയുന്നു.

20 മുതല്‍ 69 വയസ്സിനിടെ പ്രായമുള്ള അമേരിക്കകാരില്‍ 25 ശതമാനം ആളുകള്‍ക്കും അമിത ശബ്ദം കാരണമുള്ള ഏതെങ്കിലും കേള്‍വി തകരാര്‍ ബാധിച്ചവരാണെന്ന് 2017ല്‍ ദി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. സ്വാഭാവിക കേള്‍വി ശക്തിയുടെ പ്രശ്‌നങ്ങള്‍ ആശയവിനിമയ പ്രശ്‌നങ്ങള്‍, സാമൂഹികമായ ഒറ്റപ്പെടല്‍, അപകട സാധ്യതകള്‍, ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാവുന്നുണ്ട്.
Published by: Jayesh Krishnan
First published: June 15, 2021, 2:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories