നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Discrimination on Social Network| അമേരിക്കയിൽ കറുത്ത വര്‍ഗ്ഗക്കാരായ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് വരുമാനം കുറവെന്ന് പഠനം

    Discrimination on Social Network| അമേരിക്കയിൽ കറുത്ത വര്‍ഗ്ഗക്കാരായ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് വരുമാനം കുറവെന്ന് പഠനം

    പഠനമനുസരിച്ച് വെള്ളക്കാരായ ഇൻഫ്ളുവൻസർമാരും മറ്റ് ഇൻഫ്ളുവൻസർമാരും തമ്മിൽ വരുമാനത്തിലുള്ള അന്തരം 29% ആണ്.

     (Credits: Shutterstock)

    (Credits: Shutterstock)

    • Share this:
      അമേരിക്കയിലെ (US) ഇന്‍ഫ്‌ളുവന്‍സര്‍മാരിൽ (Influencers) വെള്ളക്കാരേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് ലഭിക്കുന്നതെന്ന വെളിപ്പെടുത്തലുമായി പഠനം (Study). സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗിന്റെ (Social Media Marketing) ഒരു രൂപമാണ് ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗ് (Influencer Marketing). സാമൂഹിക മാധ്യമങ്ങളുടെ ഉപയോക്താക്കളിൽ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള ആളുകള്‍, സംഘടനകൾ എന്നിവയിലൂടെ വിവിധ ഉല്‍പ്പന്നങ്ങളുടെ പരസ്യവും വിപണനവും നടത്തുന്ന മാർക്കറ്റിംഗ് രീതിയാണ് ഇത്. പഠനമനുസരിച്ച് വെള്ളക്കാരായ ഇൻഫ്ളുവൻസർമാരും മറ്റ് ഇൻഫ്ളുവൻസർമാരും തമ്മിൽ വരുമാനത്തിലുള്ള അന്തരം 29% ആണ്. അതേസമയം വെള്ളക്കാരും കറുത്ത വര്‍ഗ്ഗക്കാരും തമ്മിൽ ആ വ്യത്യാസം 35% ആയി ഉയരുന്നു.

      ഇന്‍ഫ്‌ളുവന്‍സര്‍ ലീഗുമായി സഹകരിച്ച് ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയായ എംഎസ്എല്‍ നടത്തിയ 'ടൈം ടു ഫേസ് ദ ഇന്‍ഫ്‌ളുവന്‍സര്‍ പേ ഗ്യാപ്പ്' എന്ന ഒരു പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. വിവിധ വിഭാഗങ്ങളിൽപ്പെട്ട ഇൻഫ്ളുവൻസർമാരെ പഠിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും പ്രവർത്തിക്കുന്നഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ഇന്‍ഫ്‌ളുവന്‍സര്‍ ലീഗ്. സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ വര്‍ണ്ണ വിവേചനം യഥാര്‍ത്ഥ്യമാണെന്നാണ് ഇവരുടെ പഠനം പറയുന്നത്.

      സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നു

      പഠനത്തിന്റെ ഭാഗമായി 2021 ഫെബ്രുവരി മുതല്‍ സെപ്റ്റംബര്‍ വരെ ഒന്നിലധികം പ്ലാറ്റ്ഫോമുകളില്‍ എംഎസ്എല്ലും ഇന്‍ഫ്‌ളുവന്‍സര്‍ ലീഗും യുഎസില്‍ താമസിക്കുന്ന 412 ആളുകൾക്കിടയിൽ സര്‍വേ നടത്തി. പഠനത്തില്‍ പങ്കെടുത്തവരോട് അവരുടെ ഫോളോവേഴ്‌സിന്റെ എണ്ണം, വംശം, ബ്രാന്‍ഡുകളില്‍ നിന്നുള്ള വരുമാനം എന്നിവ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടതായി പഠനത്തിന്റെ സംഘാടകർ പറയുന്നു.

      Also Read-Hair Loss | മുടി കൊഴിച്ചിൽ തടയാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

      വെളുത്ത വര്‍ഗ്ഗക്കാരായ ഒരാള്‍ ഇൻഫ്ളുവൻസർ എന്ന നിലയിൽ പ്രതിവര്‍ഷം ശരാശരി 67,032 ഡോളര്‍ സമ്പാദിക്കുമ്പോള്‍ കറുത്തവര്‍ഗ്ഗക്കാരന് പ്രതിവര്‍ഷം ലഭിക്കുന്നത് 43,756 ഡോളറാണ്. 'ഞങ്ങള്‍ പ്രതീക്ഷിച്ചതിലും വലുതാണ് ഈ കണക്ക്' എന്ന് എംഎസ്എല്‍ യുഎസിന്റെ സിഇഒ ഡയാന ലിറ്റ്മാന്‍ ഡബ്ല്യുഡബ്ല്യുഡിയോട് പറഞ്ഞു. മറ്റു വർണ വിഭാഗങ്ങളിൽ ഉൾപ്പെടുന്നതായി സ്വയം തിരിച്ചറിയുന്ന ആളുകള്‍ക്ക് പ്രതിവര്‍ഷം 47,509 ഡോളര്‍ വരെ പ്രതിഫലമായി ലഭിക്കുന്നുണ്ട്. ഇത് കറുത്ത വര്‍ഗ്ഗക്കാർ സവിശേഷമായ വിവേചനത്തിന് വിധേയരാകുന്നു എന്നതിന്റെ സൂചനയാണ്.

      കറുത്ത വര്‍ഗ്ഗക്കാരായ ഇന്‍ഫ്‌ളുവന്‍സര്‍മാരില്‍ 77% പേരും 'മൈക്രോ ഇന്‍ഫ്‌ളുവന്‍സര്‍' എന്ന വിഭാഗത്തിൽ ഉള്‍പ്പെടുന്നു. അതായത്, അവര്‍ 50,000 ത്തില്‍ താഴെ മാത്രം സബ്സ്‌ക്രൈബര്‍മാരുള്ളവരാണെന്നാണ് പഠനത്തില്‍ കാണിക്കുന്നത്. അതേ സമയം വെള്ളക്കാരായ 'മൈക്രോ ഇന്‍ഫ്‌ളുവന്‍സര്‍'മാര്‍ 59% ആണ്. അതായത്, 41% വെള്ളക്കാരായ ഇന്‍ഫ്‌ളുവന്‍സര്‍മാർക്കും 50,000-ത്തിലധികം സബ്സ്‌ക്രൈബര്‍മാരുണ്ട്. കറുത്തവര്‍ഗ്ഗക്കാരിൽഅത് 23% മാത്രമാണ്.

      മറ്റ് പ്രവര്‍ത്തന മേഖലകളെ അപേക്ഷിച്ച് സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ കറുത്ത വർഗക്കാർക്ക് വരുമാനം കുറവാണ്: ''വെള്ളക്കാരും കറുത്തവരും തമ്മിലുള്ള 35% വിടവ്, മറ്റ് വ്യവസായങ്ങളിലെ വരുമാന വിടവുകളുമായി താരതമ്യം ചെയ്യുക. വിദ്യാഭ്യാസ മേഖലയിൽ 8%, ബിസിനസ്സ് സാമ്പത്തിക മേഖലയിൽ 16%, നിര്‍മ്മാണ മേഖലയിൽ 19%, മീഡിയ, സ്‌പോര്‍ട്‌സ്, വിനോദം തുടങ്ങിയ മേഖലകളിൽ 16% എന്ന നിലയിലാണ് വെള്ളക്കാരും കറുത്ത വർഗക്കാരും തമ്മിലുളള വരുമാനത്തിലെ വിടവ്. ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗില്‍ ഈ പഠനം കണ്ടെത്തിയ വരുമാന വിടവ് മറ്റേതൊരു മേഖലയിലെയും വരുമാന വിടവുകളെ മറികടക്കുന്നു,'' എംഎസ്എല്ലിലെ ഡിജിറ്റല്‍, ഇന്‍ഫ്‌ളുവന്‍സര്‍ സ്ട്രാറ്റജിസ്റ്റായ ഡി ആന്റണി ജാക്സണ്‍ പറയുന്നു.
      Published by:Naseeba TC
      First published: