നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അശ്ലീല സൈറ്റുകളിലെ ലൈംഗിക ദുരുപയോഗ വീഡിയോകൾ കുട്ടികൾക്കും കാണാം; പഠനം മുന്നറിയിപ്പ് നൽകുന്നു

  അശ്ലീല സൈറ്റുകളിലെ ലൈംഗിക ദുരുപയോഗ വീഡിയോകൾ കുട്ടികൾക്കും കാണാം; പഠനം മുന്നറിയിപ്പ് നൽകുന്നു

  പ്രായപരിധി പരിശോധിക്കാതെ തന്നെ ലൈംഗികാതിക്രമങ്ങളുടെയും മറ്റും വീഡിയോകൾ കാണാൻ കുട്ടികൾക്കും അനുമതി നൽകുന്നുവെന്ന് പഠനം

  News18

  News18

  • Share this:
   പോൺ ഹബ്ബ് ഉൾപ്പെടെയുള്ള മുതിർന്നവർക്ക് വേണ്ടിയുള്ള പോൺ സൈറ്റുകൾ പ്രായപരിധി പരിശോധിക്കാതെ തന്നെ ലൈംഗികാതിക്രമങ്ങളുടെയും മറ്റും വീഡിയോകൾ കാണാൻ കുട്ടികൾക്കും അനുമതി നൽകുന്നുവെന്ന് ഡർഹാം യൂണിവേഴ്‌സിറ്റി നടത്തിയ പഠനം പറയുന്നു. ഇത്തരത്തിലുള്ള പോൺ വീഡിയോകൾ ലഭ്യമാകുന്ന പേജുകളിലേക്ക് ആളുകൾക്ക് നേരിട്ട് ആക്‌സസ്സ് ലഭ്യമാകുന്നു.

   'മിററി'ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, ഇത്തരത്തിലുള്ള കാര്യങ്ങൾ പരിശോധിക്കുന്ന ഏറ്റവും വലിയ പഠനങ്ങളിൽ ഒന്നാണ് ഈ ഗവേഷണം. പോൺ ഹബ്ബിലെയും എക്‌സ്‌വീഡിയോസിലെയും ഹോം പേജിലെ 131738 വീഡിയോകളാണ് ഗവേഷകർ പഠനം നടത്തുന്നതിനായി ഉപയോഗിച്ചത്. ഹോം പേജിലെ എട്ട് വീഡിയോകളിൽ ഒരെണ്ണത്തിൽ ലൈംഗിക അതിക്രമം ഉൾപ്പെട്ടിട്ടുണ്ടെന്നും അത് സമ്മതത്തോടെ അല്ലെന്നും റിപ്പോർട്ടുകൾ കാണിക്കുന്നു. അത് മാത്രമല്ല, പല വീഡിയോകളിലും മയക്ക് മരുന്ന് ഉപയോഗിച്ചതായി തോന്നുന്നവരോ അല്ലെങ്കിൽ വളരെ പ്രായം കുറഞ്ഞ വ്യക്തികളോ ഉണ്ടായിരുന്നു.

   കൂടാതെ, ഈ വീഡിയോകളെ ‘groped’, ‘ forced sex’ തുടങ്ങിയ കീവേഡുകൾ ഉപയോഗിച്ച് ടാഗ് ചെയ്‌തിട്ടുണ്ട്. പഠനം നടത്തിയ ഗവേഷകർ, 2017 -18 കാലയളവിൽ ആറ് മാസത്തേക്ക് ഈ വെബ്‌സൈറ്റുകളുടെ ഹോം പേജിൻ്റെ സ്‌ക്രീൻഷോട്ടുകൾ മണിക്കൂറുകളിൽ ശേഖരിച്ചിട്ടുണ്ട്.

   മുതിർന്നവർക്ക് വേണ്ടിയുള്ള ഈ വെബ്‌സൈറ്റുകൾ ആദ്യമായി ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്ന ഉള്ളടക്കങ്ങൾ പ്രശ്‌നകരമാണെന്ന് ഗവേഷണത്തിൻ്റെ സഹരചയിതാവ്, ഡർഹാം യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ക്ലെയർ മക്‌ഗ്ലിൻ ക്യുസി പറഞ്ഞു. റെഗുലേറ്ററി മെക്കാനിസങ്ങളും അതിൻ്റെ പ്രായോഗികതയും ഉൾപ്പെടെ ''മുഖ്യധാര പോൺ വെബ്സൈറ്റുകളിൽ വളരെ എളുപ്പത്തിലും സൗജന്യമായും ലഭ്യമാകുന്ന ക്രിമിനൽ ഉള്ളടക്കങ്ങളുടെ പരിധി''യെക്കുറിച്ച് പഠനത്തിൻ്റെ കണ്ടെത്തലുകൾ ചോദ്യങ്ങൾ ഉന്നയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.   ലൈംഗിക അതിക്രമങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോകൾ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിരോധിച്ചിട്ടുണ്ടെന്ന് പോൺ ഹബ്ബും എക്‌സ്‌വീഡിയോസും പറയുന്നു. പരസ്‌പര സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധവും ലൈംഗിക അതിക്രമവും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം സൃഷ്‌ടിക്കുന്നതിൽ പരാജയപ്പെടുന്നതുകൊണ്ട് തന്നെ ഗവേഷണത്തിൽ ഉപയോഗിക്കുന്ന രീതിയിൽ പിശക് ഉണ്ടെന്ന് തോന്നുന്നതായി പോൺഹബ്ബ് അവരുടെ ഭാഗം വ്യക്തമാക്കി.

   എക്‌സ്‌വീഡിയോസും ഗവേഷണ റിപ്പോർട്ടിനോട് പ്രതികരിക്കുകയും അവരുടെ വാദങ്ങൾ തെറ്റാണെന്നും പ്രതികരിച്ചു. ''നിയമ വിരുദ്ധമായ ഉള്ളടക്കം അപ്‌ലോഡ് ചെയ്യുന്നത് ഞങ്ങൾ പൂർണ്ണമായും വിലക്കുന്നു, അത്തരത്തിൽ ഉള്ള ഉള്ളടക്കങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുമ്പോൾ അത് നീക്കം ചെയ്യുന്നു ഒപ്പം ഉചിതമായ കേസുകളിൽ നിയമപാലകരോടൊപ്പം പ്രവർത്തിക്കുകയും ചെയ്യുന്നു'' എന്ന് എക്‌സ്‌വീഡിയോസ് അവരുടെ കുറിപ്പിൽ പറഞ്ഞു.

   മറ്റ് പല സ്വതന്ത്ര്യ റിപ്പോർട്ടുകളും ഇതിന് മുമ്പും ഇപ്പോഴും മുതിർന്നവർക്കായുള്ള വീഡിയോകളുടെ ഉപഭോഗ രീതിയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോമുകളിലെ ഈ വീഡിയോകളിൽ പലതും അസ്വാസ്ഥ്യപ്പെടുത്തുന്നതാണെന്ന് കൗമാരക്കാർ ഉൾപ്പെടെയുള്ള ധാരാളം ചെറുപ്പക്കാർ അവകാാപ്പെട്ടു. ഇതിന് മുമ്പും പോൺ സൈറ്റുകളെക്കുറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്. കുട്ടികൾക്കിടയിൽ ലൈംഗികാതിക്രമങ്ങളും മറ്റും കൂടുവരുന്നതിന് ഇത്തരത്തിലുള്ള വീഡിയോകൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

   പോൺ വീഡിയോ, പോൺഹബ്ബ്, പോൺ സൈറ്റ്, അശ്ലീല വീഡിയോകൾ, എക്‌സ്‌വീഡിയോ, Porn Videos, Pornhub, porn site, Xvideo
   Published by:user_57
   First published:
   )}