• HOME
  • »
  • NEWS
  • »
  • buzz
  • »
  • Lightning |എന്തുകൊണ്ടാണ് ലോക്ക്ഡൗണ്‍ സമയത്ത് മിന്നല്‍ കുറഞ്ഞത് ? ഈ ചോദ്യത്തിനും ഉത്തരമുണ്ട്

Lightning |എന്തുകൊണ്ടാണ് ലോക്ക്ഡൗണ്‍ സമയത്ത് മിന്നല്‍ കുറഞ്ഞത് ? ഈ ചോദ്യത്തിനും ഉത്തരമുണ്ട്

അടുത്തിടെ സയന്‍സ് ഡയറക്റ്റ്  പ്രസിദ്ധികരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യത്തെ കുറിച്ച് സൂചിപ്പിക്കുന്നത്. 

  • Last Updated :
  • Share this:
    കോവിഡ് (Covid19) വ്യാപനം മൂലം ലോക്ക്ഡൗണ്‍ (Lockdown) ഏര്‍പ്പെടുത്തുകയും നമ്മള്‍ വീടുകളില്‍ മാത്രമായി ഒതുങ്ങിയപ്പോള്‍ അതിന്റെ പ്രതിഫനം  പ്രകൃതിയിലും സംഭവിക്കുകയുണ്ടായി. തെളിഞ്ഞ ആകാശവും വായുവിന്റെ മെച്ചപ്പെട്ട ഗുണനിലവാരവും ശുദ്ധമായ ജലാശയങ്ങള്‍ക്കും സംഭവിച്ച മാറ്റങ്ങള്‍ നമ്മള്‍ ശ്രദ്ധിച്ചിട്ടുണ്ട്.

    അത്തരത്തില്‍ സംഭവിച്ച ഒരു മാറ്റമാണ് ലോക്ക്ഡൗണ്‍ സമയത്ത് മിന്നലില്‍ സംഭവിച്ച കുറവ്. അടുത്തിടെ സയന്‍സ് ഡയറക്റ്റ്  പ്രസിദ്ധികരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യത്തെ കുറിച്ച് സൂചിപ്പിക്കുന്നത്.

    പഠനത്തിൽ കണ്ടെത്തിയത്  അനുസരിച്ച് അന്തരീക്ഷത്തിലെ എയറോസോള്‍ എന്നു വിളിക്കപ്പെടുന്ന ചെറിയ കണങ്ങള്‍ മിന്നലിന് കാരണമാകുമെന്നും ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് പോലുള്ള മനുഷ്യ പ്രവര്‍ത്തനങ്ങള്‍ എയറോസോളുകള്‍ പുറത്തുവിടുമെന്നും ശാസ്ത്രജ്ഞര്‍ ചുണ്ടികാണിക്കുന്നു.

    ലോക്ക്ഡൗണ്‍ സമയത്ത് മനുഷ്യര്‍ കുറച്ച് എയറോസോളുകള്‍ പുറപ്പെടുവിച്ചതിനാല്‍ അന്തരീക്ഷത്തിലെ എയറോസോളുകളുടെ സാന്ദ്രത കുറഞ്ഞതായി പഠനം ചൂണ്ടികാണിക്കുന്നു. കഴിഞ്ഞ മാസം, ന്യൂ ഓര്‍ലിയാന്‍സില്‍ നടന്ന അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്‍ മീറ്റിംഗില്‍ ഗവേഷകര്‍ അന്തരീക്ഷത്തിലെ എയറോസോളുകളുടെ കുറവ് മിന്നലിന്റെ കുറവിന് കാരണമായതായി ചൂണ്ടികാണിക്കുകയുണ്ടായി.

    അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയനിലെ ഗവേഷകര്‍ മിന്നലിന്റെ തീവ്രത അളക്കുന്നതിനുള്ള മൂന്ന് വ്യത്യസ്ത രീതികളാണ് ഉപയോഗിച്ചത്. എല്ലാ പരീക്ഷണങ്ങളില്‍ നിന്നും ഒരോ തരത്തിലുള്ള ഫലങ്ങളാണ് ലഭിച്ചത്. എയറോസോള്‍ സാന്ദ്രത കുറയുന്നതിന് അനുസരിച്ച് മിന്നല്‍ കുറയുന്നതായി ഗവേഷകനായ വില്യം പറഞ്ഞു.

    2018, 2019, 2021 ൽ ഇതേ കാലയളവിനെ അപേക്ഷിച്ച് 2020 മാര്‍ച്ച് മുതല്‍ 2020 മെയ് വരെ മിന്നലാക്രമണങ്ങളില്‍ 19% കുറവ് സംഭവിച്ചതായി വില്യമും സംഘവും കണ്ടെത്തി.

    അതേസമയം ലോക്ക്ഡൗണ്‍ അമേരിക്കയില്‍ മിന്നല്‍ കുറയുന്നതില്‍ കാര്യമായ സ്വാധീനം ചെലുത്തിയില്ലെന്നും പഠനത്തില്‍ പറയുന്നു. തെക്കുകിഴക്കന്‍ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ പ്രദേശങ്ങളില്‍ അന്തരീക്ഷത്തിലെ എയറോസോള്‍ കുറയുന്നതിന്  ലോക്ക്ഡൗണ്‍ കാരണമായതായും പഠനത്തില്‍ പറയുന്നു.

    MP Police | വസ്ത്രത്തില്‍ ചെളി തെറിപ്പിച്ചെന്ന് ആരോപണം; യുവാവിനെക്കൊണ്ട് സ്വന്തം പാന്റ്സ് വൃത്തിയാക്കിച്ച് പോലീസ് ഉദ്യോഗസ്ഥ

    മോട്ടോര്‍ സൈക്കിള്‍ (Motorcycle) പുറകോട്ട് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ ചെളി തെറിപ്പിച്ചുവെന്ന് ആരോപിച്ച് മധ്യപ്രദേശിലെ (Madhya Pradesh) വനിതാ പോലീസ് ഉദ്യോഗസ്ഥ (Policewoman) യുവാവിനെക്കൊണ്ട് നിര്‍ബന്ധിച്ച് സ്വന്തം പാന്റ്സ് വൃത്തിയാക്കിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ (Social Media) വൈറലായി പ്രചരിക്കുന്നുണ്ട് (Viral Video). പാന്റ്സ് വൃത്തിയാക്കിയതിന് ശേഷം പോലീസ് ഉദ്യോഗസ്ഥ യുവാവിനെ തല്ലുന്നതും വീഡിയോയിൽ കാണാം.

    മധ്യപ്രദേശിലെ രേവയിലാണ് (Rewa) സംഭവം നടന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പോലീസ് ഉദ്യോഗസ്ഥയുടെ പാന്റിലേക്ക് ചെളി തെറിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭ്യമല്ലെങ്കിലും, അവര്‍ ധരിച്ചിരുന്ന വെള്ള വസ്ത്രത്തില്‍ നിന്ന് ചെളി നീക്കം ചെയ്യാൻ ഒരു വ്യക്തി ശ്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. സിര്‍മൗര്‍ ചൗക്കിന് സമീപത്ത് ആ ഉദ്യോഗസ്ഥയുടെ പാന്റിൽ തെറിച്ച ചെളി ഒരാള്‍ ചുവന്ന തുണികൊണ്ട് വൃത്തിയാക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ആ പോലീസ് ഉദ്യോഗസ്ഥയുടെ മുഖം തലയില്‍ കെട്ടിയ സ്‌കാര്‍ഫ് കൊണ്ട് മറഞ്ഞിരിക്കുകയാണ്.

    സ്വന്തം പാന്റ് വൃത്തിയാക്കിയ മനുഷ്യനെ ആ ഉദ്യോഗസ്ഥ തല്ലുന്നതാണ് വീഡിയോയുടെ അവസാനം കാണുന്നത്. കളക്ടറുടെ ഓഫീസിൽ നിയോഗിച്ച ഹോം ഗാര്‍ഡിലെ കോണ്‍സ്റ്റബിള്‍ ശശികലയാണ് പോലീസ് ഉദ്യോഗസ്ഥയെന്ന് തിരിച്ചറിഞ്ഞതായി മാധ്യമ റിപ്പോര്‍ട്ടുകൾ പറയുന്നു. പാന്റ്സ് വൃത്തിയാക്കാന്‍ യുവാവിനെ നിര്‍ബന്ധിച്ചതും തല്ലിയതും യഥാർത്ഥത്തിൽ നടന്ന സംഭവമാണെങ്കിൽ, പരാതി ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം നടത്തുമെന്ന് അഡീഷണല്‍ എസ്‌പി (രേവ) ശിവകുമാര്‍ പ്രതികരിച്ചു.

    Also Read- Pushpa Ravindra Jadeja| അല്ലുവിന്റെ 'പുഷ്പരാജായി' ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ

    ഇതിനുമുമ്പും മധ്യപ്രദേശിലെ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ധാര്‍ഷ്ട്യം നിറഞ്ഞതും ക്രൂരവുമായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലതും സോഷ്യല്‍ മീഡിയയിലെ വൈറല്‍ വീഡിയോകളിലൂടെ വെളിച്ചത്തു വരുന്നുമുണ്ട്. രണ്ട് പോലീസുകാര്‍ സാഗര്‍ ജില്ലയില്‍, മാസ്‌ക് ധരിക്കാത്തതിന് ഒരു സ്ത്രീയെ മര്‍ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്നതിന്റെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറെയും ഒരു വനിതാ കോണ്‍സ്റ്റബിളിനെയും ഉടന്‍ തന്നെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.

    സമാനമായ ഒരു സംഭവം കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഖണ്ട്വാ ജില്ലയിലും നടന്നിരുന്നു. ജില്ലയിലെ ഒരു ഗ്രാമത്തില്‍ പ്രായമായ പുരുഷനും സ്ത്രീകളും ഉള്‍പ്പെടെയുള്ള, ഒരു കോവിഡ് രോഗിയുടെ കുടുംബാംഗങ്ങളെ പോലീസ് ഉദ്യോഗസ്ഥർ ലാത്തി ഉപയോഗിച്ച് അടിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. സംഭവത്തില്‍ രണ്ട് പോലീസുകാരെ നിന്ന് ഡ്യൂട്ടിയില്‍ നിന്ന് നീക്കം ചെയ്തു.
    Published by:Jayashankar AV
    First published: