ലണ്ടൻ: ഈ വർഷത്തെ വൈൽഡ് ഫോട്ടോഗ്രാഫി പുരസ്ക്കാരം നേടിയ ഫോട്ടോയാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ വൈറലായിരിക്കുന്നത്. ലണ്ടൻ സബ്‌വേയിൽ ഭൂഗർഭാന്തര സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ രണ്ട് എലികൾ ഭക്ഷണത്തിനുവേണ്ടി ഏറ്റുമുട്ടുന്ന രംഗം മനോഹരമായി ക്യാമറയിൽ പകർത്തിയതാണ് ഇത്തവണത്തെ പുരസ്ക്കാരത്തിന് അർഹമാക്കിയ ചിത്രം. സാം റൌളിയെടുത്ത ചിത്രം നാച്ചുറൽ ഹിസ്റ്ററി മ്യൂസിയമാണ് ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചത്.
“ഈ വർഷത്തെ @LumixUK #WPYPeoplesChoice അവാർഡ് നേടിയ ഫോട്ടോ പകർത്തിയത് ലണ്ടൻ അണ്ടർഗ്രൌണ്ട് സ്റ്റേഷൻ പ്ലാറ്റ്ഫോമിൽനിന്ന്. "- നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം (@NHM_London) ട്വിറ്ററിൽ എഴുതി. ലണ്ടൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ വാർഷിക ഫോട്ടോഗ്രാഫി മത്സരത്തിൽ സാം റൌളിയുടെ ചിത്രം തെരഞ്ഞെടുക്കപ്പെട്ടത് ഒപ്പം മത്സരിക്കാനുണ്ടായിരുന്ന നാൽപ്പതിനായിരത്തോളം എതിരാളികളെ പിന്തള്ളിയാണ്.
ഫോട്ടോ വൈറലായതോടെ ട്വിറ്ററിൽ രസകരമായ പ്രതികരണങ്ങളാണ് ഉണ്ടായത്. ഒരാൾ ട്വീറ്റ് ചെയ്തു, "ആ ചിത്രം രക്തരൂക്ഷിതമാണ്." ബോബിനും ടെഡിനും കോക്ക്ഫോസ്റ്ററുകൾക്കുവേണ്ടി പോരാടി "ഞാൻ അതിനെ മികച്ചതെന്ന് വിളിക്കും."
മറ്റൊരാൾ എഴുതി, "അത് അവിശ്വസനീയമാണ്! എലികൾ പരസ്പരം പോരടിക്കുമെന്ന കാര്യം എനിക്കറിയില്ലായിരുന്നു!"
"ഇത് വിചിത്രമാണെങ്കിലും വളരെ ഭംഗിയുള്ള ചിത്രമാണ്, മാത്രമല്ല ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വ്യത്യസ്തരാണ് ഈ എലികൾ."- മറ്റൊരാൾ ട്വീറ്റ് ചെയ്തു.
"ഇത് ഒരു മികച്ച ചിത്രമാണ്, പക്ഷേ അവർ അർജന്റീന ടാംഗോ നൃത്തം ചെയ്യുന്നതുപോലെ തോന്നി" ഒരു ട്വിറ്റർ ഉപയോക്താവ് അഭിപ്രായപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.