HOME » NEWS » Buzz » STUNNING VIDEO SHOWS BLACK PANTHER TRYING TO DRAG ANACONDA

Viral | അനാക്കോണ്ടയെ കടിച്ചുകീറാൻ ശ്രമിക്കുന്ന കരിമ്പുലി; വീഡിയോ വൈറൽ

ഈ വീഡിയോയിൽ, ഒരു കരിമ്പുലി - കൂറ്റൻ അനക്കോണ്ടയെ വെള്ളത്തിൽ നിന്ന് പുറത്തേക്കു വലിച്ചിടാൻ ശ്രമിക്കുന്നത് കാണാം

News18 Malayalam | news18-malayalam
Updated: January 12, 2021, 3:57 PM IST
Viral | അനാക്കോണ്ടയെ കടിച്ചുകീറാൻ ശ്രമിക്കുന്ന കരിമ്പുലി; വീഡിയോ വൈറൽ
anakonda vs black panther
  • Share this:
മൃഗങ്ങളുടെ ഏറ്റുമുട്ടൽ വൈറൽ വീഡിയോ വിഭാഗങ്ങളിൽ ഏറ്റവും ശ്രദ്ധേയമാതാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഒരു അനാക്കോണ്ടയും കരിമ്പുലിയും തമ്മിലുള്ള പോരാട്ടമാണ്. ലോകത്തിലെ ഏറ്റവും വലിയ പാമ്പാണ് അനാക്കോണ്ട. എന്നാൽ വേഗംകൊണ്ടും ആക്രമണത്വര കൊണ്ടും എതിരാളികളെ ഭയപ്പെടുത്തുന്ന മൃഗമാണ് കരിമ്പുലി. പഴയ സംഭവമാണെങ്കിലും പരിഷ്ക്കരിച്ച് പുറത്തിറക്കിയ വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

ഈ വീഡിയോയിൽ, ഒരു കരിമ്പുലി - കൂറ്റൻ അനക്കോണ്ടയെ വെള്ളത്തിൽ നിന്ന് പുറത്തേക്കു വലിച്ചിടാൻ ശ്രമിക്കുന്നത് കാണാം. ലോകത്തിലെ ഏറ്റവും ഭാരം കൂടിയ പാമ്പുകളിലൊന്നാണ് അനക്കോണ്ടകൾ, 130 കിലോഗ്രാം വരെ ഭാരം വരും, അവ വെള്ളത്തിൽ വളരെ വേഗതയുള്ളവയാണ്. അവയുടെ വലുപ്പം കാരണം കരയിൽ ഇഴയുമ്പോൾ വേഗത കുറവാണ്. അതിനാൽ അനക്കോണ്ടകൾ എല്ലായ്പ്പോഴും ജലാശയങ്ങളിലോ അതിനു സമീപത്തോ താമസിക്കുന്നു.



ഈ സാഹചര്യത്തിൽ, വീഡിയോയിലുള്ള അനാക്കോണ്ട മേൽക്കൈ നേടുന്നതിനായി കരിമ്പുലിയെ ജലാശയത്തിലേക്ക് ആകർഷിക്കാൻ ശ്രമിച്ചു, പക്ഷേ വെള്ളത്തിലിറങ്ങിയ കരിമ്പുലി, അനാക്കോണ്ടയെ കടിച്ചുവലിച്ചു കരയിലേക്ക് എത്തിക്കാൻ കഴിഞ്ഞു.

Also Read- ക്ഷേത്രത്തിൽ ഭക്തരെ 'അനുഗ്രഹിച്ചും' അഭിവാദ്യം ചെയ്തും നായ; വീഡിയോ വൈറലാകുന്നു

ഒരു അനക്കോണ്ടയും ജാഗ്വറും തമ്മിലുള്ള പോരാട്ടത്തിന്റെ ഈ ഫൂട്ടേജ് കുറഞ്ഞത് 2013 മുതൽ ഓൺലൈനിൽ പ്രചരിക്കുന്നതാണ്. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ അടുത്തിടെ ഇത് വീണ്ടും പ്രത്യക്ഷപ്പെട്ടതിന് ശേഷം ആയിരക്കണക്കിന് ആളുകൾ ഇത് വീണ്ടും കണ്ടു. "ജാഗ്വാർ ശ്രദ്ധേയമാണ്, അതിശയകരമായ മൃഗം" എന്ന് അഭിപ്രായ വിഭാഗത്തിൽ ഒരു ട്വിറ്റർ ഉപയോക്താവ് എഴുതി.
Published by: Anuraj GR
First published: January 12, 2021, 3:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories