• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral| റെയില്‍വേ ട്രാക്ക് മുറിച്ചുകടന്ന് ആന; കൃത്യസമയത്ത് എമര്‍ജന്‍സി ബ്രേക്കിട്ട് ലോക്കോപൈലറ്റ്; വൈറൽ വീഡിയോ

Viral| റെയില്‍വേ ട്രാക്ക് മുറിച്ചുകടന്ന് ആന; കൃത്യസമയത്ത് എമര്‍ജന്‍സി ബ്രേക്കിട്ട് ലോക്കോപൈലറ്റ്; വൈറൽ വീഡിയോ

ട്വിറ്ററില്‍ ഇതിനോടകം 500-ലധികം പേരാണ് വീഡിയോ കണ്ടത്. നിരവധി പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

 • Share this:
  കാട്ടാനകള്‍ റോഡുകളും റെയില്‍വേ ട്രാക്കുകളും മുറിച്ചുകടക്കുന്നതിനിടെ അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. സമാനമായൊരു അപകടം ഒഴിവായിരിക്കുകയാണ് വടക്കൻ ബംഗാളിൽ (north bengal). ഒരു ആന റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ (crossing the track) ഡ്രൈവര്‍ കൃത്യസമയത്ത് എമര്‍ജന്‍സി ബ്രേക്ക് (emergency brake) ഇട്ടത് വലിയ അപകടമാണ് ഒഴിവാക്കിയത്. സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നോര്‍ത്ത് ബംഗാളിലെ ഡിവിഷണല്‍ റെയില്‍വേ മാനേജരാണ് (divisional railway manager) വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

  വെള്ളിയാഴ്ച വൈകുന്നേരം 5.35 ഓടെയാണ് സംഭവം. ലോക്കോ പൈലറ്റുമാരായ ആര്‍ ആര്‍ കുമാറും എസ് കുണ്ഡുവുമാണ് കാട്ടാന റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നത് കണ്ടത്. ഇതു കണ്ടയുടനെ അവര്‍ എമര്‍ജന്‍സി ബ്രേക്ക് ചവിട്ടി ആനയുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു. ട്രെയിന്‍ ആനയുടെ അടുത്തെത്തിയിരുന്നു.  ട്വിറ്ററില്‍ ഇതിനോടകം 500-ലധികം പേരാണ് വീഡിയോ കണ്ടത്. നിരവധി പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. കാടുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ട്രെയിനുകള്‍ വേഗത കുറച്ച് പോകണമെന്നായിരുന്നു ഒരു ഉപഭോക്താവിന്റെ കമന്റ്. ലോക്കോ പൈലറ്റുമാരെ അഭിനന്ദിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. അവര്‍ക്ക് പ്രതിഫലം നല്‍കണമെന്നും നെറ്റിസൺസ് പറയുന്നു.

  Also Read- ദിവസം 400 രൂപ കൂലി തരാമെന്ന് വ്യാപാരി; തന്നോടൊപ്പം വന്നാൽ 2000 രൂപ തരാമെന്ന് ഭിക്ഷക്കാരന്‍

  ആനയെ രക്ഷിക്കുന്ന മറ്റൊരു വീഡിയോയും അടുത്തിടെ ജനശ്രദ്ധ നേടിയിരുന്നു. ഒരു റിസര്‍വോയറില്‍ വീണ ആനക്കുട്ടിയുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ ആണ് ഇന്റര്‍നെറ്റില്‍ വൈറലായത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്എസ്) ഓഫീസര്‍ പര്‍വീണ്‍ കസ്വാനാണ് സംഭവത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ചത്. രക്ഷാപ്രവര്‍ത്തനം മൂന്നോ നാലോ മണിക്കൂര്‍ നീണ്ടുനിന്നിരുന്നു. അവസാനം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ റിസര്‍വോയറിന്റെ ഭിത്തി ഭാഗികമായി തകര്‍ത്ത് ആനക്കുട്ടിയെ പുറത്തെത്തിക്കാനുള്ള വഴിയൊരുക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ ആനക്കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു.

  2019ല്‍ പശ്ചിമ ബംഗാളില്‍ സമാനമായ സംഭവം നടന്നിരുന്നു. ആന റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ലോക്കോ പൈലറ്റ് കൃത്യസമയത്ത് ബ്രേക്കിട്ട് ആനയുടെ ജീവന്‍ രക്ഷിച്ചിരുന്നു. അലിപുര്‍ദുവാര്‍ ഡിവിഷന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്. ലോക്കോ പൈലറ്റിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

  Also Read-Crowdfunding | വിദ്യാർത്ഥികളുടെ ഫീസ് അടയ്ക്കാൻ 1 കോടി രൂപ സമാഹരിച്ച് സ്കൂൾ പ്രിൻസിപ്പൽ; അഭിമാന നേട്ടം

  ഈ വര്‍ഷം മാര്‍ച്ചില്‍ തമിഴ്നാട്-കേരള അതിര്‍ത്തിയിലെ മധുരൈ ഫോറസ്റ്റ് റേഞ്ചിനു കീഴിലുള്ള നവകരൈയ്ക്ക് സമീപം റെയില്‍വേ ട്രാക്കിലൂടെ നടന്നുപോവുകയായിരുന്ന ആനയെ തീവണ്ടി ഇടിച്ചത് വലിയ വാര്‍ത്തയായിരുന്നു. വാളയാറില്‍ നിന്ന് വെള്ളം കുടിക്കാന്‍ പോകുന്നതിനിടെ ആനയെ തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് ഇടിക്കുകയായിരുന്നു.

  2018-19ല്‍ 19 ആനകളും 2019-20ല്‍ 14 ആനകളും 2020-21ല്‍ 12 ആനകളും റെയില്‍വേ ട്രാക്കില്‍ കൊല്ലപ്പെട്ടതായി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദര്‍ യാദവ് ഈ വര്‍ഷം മാര്‍ച്ചില്‍ ലോക്സഭയില്‍ പറഞ്ഞിരുന്നു.
  Published by:Rajesh V
  First published: