എഴുത്തുകാരി, ജീവകാരുണ്യപ്രവര്‍ത്തക എന്ന നിലയില്‍ പ്രശസ്തയായ വ്യക്തിയാണ് സുധാ മൂര്‍ത്തി. ഒപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യാമാതാവ് കൂടിയാണ് സുധാ മൂര്‍ത്തി. എന്നാല്‍ താന്‍ ഋഷി സുനകിന്റെ അമ്മായിയമ്മയാണ് എന്ന കാര്യം പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസമാണ് എന്ന് സുധാ മൂര്‍ത്തി പറയുന്നു. അതിന് ഉദാഹരണമായി തനിക്ക് അടുത്തിടെയുണ്ടായ ഒരു അനുഭവവും അവര്‍ പങ്കുവെച്ചു.
കപില്‍ ശര്‍മ്മ ഷോയുടെ ഈയടുത്ത് പുറത്തിറങ്ങിയ എപ്പിസോഡിലായിരുന്നു സുധാ മൂര്‍ത്തിയുടെ വെളിപ്പെടുത്തല്‍. തന്റെ ലളിതമായ വസ്ത്രവും രൂപവും കണ്ട് ഇതാണോ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അമ്മായിയമ്മ എന്ന് പലരും ചിന്തിച്ചിട്ടുണ്ടാകാമെന്നും സുധാ മൂര്‍ത്തി പറഞ്ഞു.
Also Read- ‘ഇത്തവണ സുരേഷ് ഗോപി ജയിക്കുമെന്നാണ് അവിടുള്ളവർ പറഞ്ഞത്, എന്നാൽ തൃശൂരിന് ഗുണമുണ്ടാകും’; നടൻ ബൈജു ”ഒരിക്കല്‍ ഞാന്‍ യാത്ര ചെയ്യുന്ന സമയത്ത് എന്നോട് മേല്‍വിലാസം എഴുതാന്‍ ഒരു ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. ലണ്ടനില്‍ എവിടെയാണ് താമസിക്കുന്നത് എന്ന് എന്നോട് ചോദിച്ചു. എന്റെ സഹോദരിയും എന്നോടൊപ്പമുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ പെട്ടെന്ന് 10 ഡൗണിംഗ് സ്ട്രീറ്റ് എന്ന് മേല്‍വിലാസം എഴുതി. എന്റെ മകനും യുകെയിലാണ് താമസിക്കുന്നത്. എന്നാല്‍ മകന്റെ മേല്‍വിലാസം പെട്ടെന്ന് ഓര്‍മ്മ വന്നില്ല. അതുകൊണ്ടാണ് 10 ഡൗണിംഗ് സ്ട്രീറ്റ് എന്ന് എഴുതിയത്,” സുധ മൂര്‍ത്തി പറഞ്ഞു.
എന്നാല്‍ ഇതു കണ്ട് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ വളരെ ആശ്ചര്യത്തോടെയാണ് തന്നെ നോക്കിയതെന്നും സുധാ മൂര്‍ത്തി പറഞ്ഞു. അവിശ്വാസത്തോടെ തന്നെ നോക്കിയ അദ്ദേഹം നിങ്ങളെന്താ തമാശ പറയുകയാണോ എന്നാണ് ആദ്യം ചോദിച്ചത്. എന്നാല്‍ താന്‍ എഴുതിയത് സത്യമാണ് എന്ന് സുധ മൂര്‍ത്തി ആ ഉദ്യോഗസ്ഥനോട് ആവര്‍ത്തിച്ച് പറയുകയും ചെയ്തു.
Also Read- വീടുകൾക്കു മുന്നിൽ ഉയരുന്ന വെള്ളക്കൊടി; സംഘർഷങ്ങൾക്കിടയിലും ഒരുമയുടെ പാഠമായി മണിപ്പൂരിലെ ഗ്രാമം ” അദ്ദേഹം വിചാരിച്ചത് ഞാന്‍ തമാശയ്ക്ക് എഴുതിയതാണ് എന്നാണ്. ആരും വിശ്വസിക്കുന്നില്ല. എന്നെ പോലെ ലളിതമായ ജീവിത ശൈലിയുള്ള സ്ത്രീയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അമ്മായിയമ്മ ആകാന്‍ കഴിയില്ലെന്നാണ് ധാരണ,” സുധ മൂര്‍ത്തി പറഞ്ഞു.
അതേസമയം നടന്‍ ദിലീപ് കുമാറിന്റെ കടുത്ത ആരാധികയാണ് താനെന്നും സുധാമൂര്‍ത്തി പറഞ്ഞു. വളരെ മികച്ചൊരു നടനാണ് അദ്ദേഹം എന്നാണ് സുധ മൂര്‍ത്തി പറഞ്ഞത്. ഇപ്പോഴത്തെ നടന്‍മാരില്‍ ദിലീപ് കുമാറിനോട് സാമ്യമുള്ള പ്രകടനം കാഴ്ചവെയ്ക്കുന്നയാളാണ് ഷാരൂഖ് ഖാന്‍ എന്നും സുധാ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. രവീണ ടണ്ഠന്‍, ഗുനീത് മോംഗ എന്നിവരോടൊപ്പമായിരുന്നു സുധാമൂര്‍ത്തി കപില്‍ ഷോയില്‍ അതിഥിയായി എത്തിയത്.
ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഇന്ത്യന്‍ ബന്ധത്തെ കുറിച്ച് എല്ലാവര്‍ക്കും അറിവുള്ളതാണ്. ഇന്ത്യന്‍ വംശജനായ അദ്ദേഹത്തിന്റെ ഭാര്യ അക്ഷത മൂര്‍ത്തി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും മകളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Rishi Sunak