• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'ഡൂഡിൽ ഫോർ ഗൂഗിൾ' വിജയിയെ വീഡിയോ കോൾ ചെയ്ത് സുന്ദർ പിച്ചൈ; സമ്മാനം 22 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ്

'ഡൂഡിൽ ഫോർ ഗൂഗിൾ' വിജയിയെ വീഡിയോ കോൾ ചെയ്ത് സുന്ദർ പിച്ചൈ; സമ്മാനം 22 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ്

യുഎസിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ മൈലോ ഗോൾഡിംഗാണ് ഈ വർഷത്തെ മത്സര വിജയി.

News18

News18

 • Share this:
  ഗൂഗിളിന്റെ 'ഡൂഡിൽ ഫോർ ഗൂഗിൾ' വിജയിയെ നേരിട്ട് വീഡിയോ കോൾ ചെയ്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) സുന്ദർ പിച്ചൈ. യുഎസിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ മൈലോ ഗോൾഡിംഗാണ് ഈ വർഷത്തെ മത്സര വിജയി. മൈലോയുമൊത്തുള്ള പിച്ചൈയുടെ വീഡിയോ കോൾ വൈറലായതോടെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. മെഡിസിൻ പഠിക്കാൻ ആഗ്രഹിക്കുന്ന കെന്റക്കിയിൽ നിന്നുള്ള മൈലോയ്ക്ക് 30,000 ഡോളർ (ഏകദേശം 22 ലക്ഷത്തോളം രൂപ) സ്‌കോളർഷിപ്പാണ് ഗൂഗിൾ സമ്മാനമായി നൽകിയിരിക്കുന്നത്.

  Also Read വിവാഹിതനാണെന്ന് മറന്നു; അൽഷിമേഴ്‌സ് രോഗി 13 വർഷത്തിന് ശേഷം ഭാര്യയെ വീണ്ടും വിവാഹം ചെയ്തു

  ഈ വർഷത്തെ മത്സര വിഷയമായ ‘ഞാൻ ശക്തനാണ് കാരണം…’ എന്നതിനെ അടിസ്ഥാനമാക്കി “ഫൈൻഡിംഗ് ഹോപ്പ്” എന്ന മൈലോയുടെ കലാസൃഷ്‌ടിയ്ക്കാണ് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്. വീഡിയോ കോളിൽ മൈലോയോട് അപ്രതീക്ഷിതമായ വാർത്ത പങ്കുവച്ച പിച്ചൈ സമ്മാനത്തിന്റെ ഭാഗമായി 50,000 ഡോളർ (ഏകദേശം 36.6 ലക്ഷത്തോളം രൂപ) മൈലോയുടെ ഹൈസ്കൂളിന്റെ സാങ്കേതികവിദ്യ ആവശ്യങ്ങൾക്ക് നൽകുമെന്നും കൂട്ടിച്ചേർത്തു.

  Also Read പ്രണയാഭ്യര്‍ഥന നടത്തി തുടര്‍ച്ചയായി ശല്യം ചെയ്യുന്നവരെ താക്കീതില്‍ ഒതുക്കരുത്; പൊലീസിനെതിരേ വനിതാ കമ്മിഷന്‍

  13 വയസുള്ളപ്പോൾ ഹൃദയാഘാതത്തെ തുടർന്ന് പിതാവ് മരിച്ചത് മുതൽ തനിക്ക് മെഡിസിന് പഠിക്കാൻ ആഗ്രഹമുണ്ടെന്ന് മൈലോ പിച്ചൈയോട് പങ്കുവെച്ചു. ഗൂഗിൾ ബ്ലോഗ് അനുസരിച്ച്, മൈലോ സമാനമായ പ്രതികൂല സാഹചര്യങ്ങൾ നേരിടുന്ന കുട്ടികളെ സഹായിക്കുന്നതിനായി സാങ്ക്വിൻ പാത്ത് എന്ന ചാരിറ്റി സ്ഥാപനം നടത്തുന്നുണ്ട്​. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെ അവരുടെ സങ്കടങ്ങൾ മറികടക്കാൻ സഹായിക്കുന്നതിനാണ് മൈലോ സഹായം വാഗ്ദാനം ചെയ്യുന്നത്. 18 വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്കുള്ള അവധിക്കാല സമ്മാനങ്ങൾ, ടൂർ പാക്കേജുകൾ എന്നിവയാണ് മൈലോ ചാരിറ്റി സ്ഥാപനത്തിലൂടെ നൽകി വരുന്നത്. ജീവിതത്തിൽ ബുദ്ധിമുട്ടുകൾ നേരിടുമ്പോഴും തടസ്സങ്ങൾ മറികടക്കാൻ ആളുകൾക്ക് പ്രചോദനം നൽകുക എന്നതാണ് മൈലോ തന്റെ കലാസൃഷ്ടികളിലൂടെ വ്യക്തമാക്കുന്നത്.

  Also Read ദൈവങ്ങൾക്കും ഇനി മാസ്കാകാം; ജപ്പാനിൽ മാസ്ക് അണിഞ്ഞ് ബുദ്ധ ദേവതയുടെ ഭീമൻ പ്രതിമ

  മൈലോ ഗോൾഡിംഗിന്റെ വൈകാരിക ജീവിത കഥ തന്നെ വളരെയധികം സ്പർശിച്ചുവെന്ന് പിച്ചൈ വ്യക്തമാക്കി. തന്നെ വീഡിയോ കോൾ ചെയ്തതിനും വിജയിയായി പ്രഖ്യാപിച്ചതിനും മൈലോ നിരവധി തവണ പിച്ചൈയോട് നന്ദി പറയുന്നതും വീഡിയോയിൽ കാണാം. ജൂൺ 14 ന് ആണ് പിച്ചൈ ഈ വീഡിയോ ട്വിറ്ററിൽ പങ്കിട്ടത്. ഏകദേശം 80,000 ഓളം പേർ വീഡിയോ ഇതുവരെ കണ്ടു. നിരവധി പേരാണ് മൈലോയ്ക്ക് ആശംസകളുമായി രംഗത്തെത്തിയത്. കഷ്ടപ്പാടുകൾക്കിടയിലും മൈലോയുടെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സിനെ നിരവധി പേർ അഭിനന്ദിച്ചു.

  ചില ഉപയോക്താക്കൾ പിച്ചൈയുടെ ‘നല്ല പെരുമാറ്റത്തെ’ പ്രശംസിച്ചു. മറ്റൊരാളെ അഭിനന്ദിക്കാൻ ഗൂഗിൾ സി‌ഇ‌ഒ സ്വന്തം സമയം ചെലവഴിച്ചത് പലരെയും അത്ഭുതപ്പെടുത്തി. ബുധനാഴ്ച, ഗൂഗിൾ ഡൂഡിലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും ട്വീറ്റിലൂടെ മൈലോയെയും മൈലോയുടെ നേട്ടത്തെയും അഭിനന്ദിച്ചിരുന്നു.

  Keywords:
  Link:
  Published by:Aneesh Anirudhan
  First published: