കേരളത്തിൽ ബിവറേജിൽ ക്യൂ നിൽക്കാൻ എത്തിയയാൾക്ക് 'ഡബിൾ' സുരക്ഷ; വീഡിയോ പങ്കുവെച്ച് ബോളിവുഡ് താരം

അതേസമയം, ആരും വീടിന്റെ പുറത്തിറങ്ങാതിരുന്നാൽ ആർക്കും വൈറസ് ബാധയുണ്ടാകില്ലെന്നും അദ്ദേഹം ഹിന്ദിയിൽ കുറിച്ചു.

News18 Malayalam | news18
Updated: March 23, 2020, 3:22 PM IST
കേരളത്തിൽ ബിവറേജിൽ ക്യൂ നിൽക്കാൻ എത്തിയയാൾക്ക് 'ഡബിൾ' സുരക്ഷ; വീഡിയോ പങ്കുവെച്ച് ബോളിവുഡ്   താരം
ബിവറേജസിനു മുന്നിലെ വരി
  • News18
  • Last Updated: March 23, 2020, 3:22 PM IST IST
  • Share this:
കേരളത്തിലെ ബിവറേജസിനു മുന്നിൽ നിന്നുള്ള രസകരമായ ഒരു കാഴ്ച തന്റെ ആരാധകർക്കായി പങ്കു വെച്ചിരിക്കുകയാണ് നടനും കൊമേഡിയനുമായ സുനിൽ ഗ്രോവർ. സംസ്ഥാനത്ത് ബിവറേജസുകൾ സർക്കാർ അടച്ചിട്ടില്ല. എന്നാൽ, വാങ്ങാനെത്തുന്നവർ ഒരു മീറ്റർ അകലത്തിൽ ക്യൂവിൽ നിൽക്കണമെന്നും മുൻകരുതലുകൾ
സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അത്തരത്തിലുള്ള ഒരു വീഡിയോയാണ് സുനിൽ ഗ്രോവർ പങ്കു വെച്ചിരിക്കുന്നത്. വരിയിൽ നിൽക്കുന്ന ഒരാൾ ഹെൽമെറ്റും ധരിച്ചിട്ടുണ്ട്. ഹെൽമറ്റ് ധരിച്ചയാൾ ഇരട്ടി സുരക്ഷയാണ് എടുത്തിരിക്കുന്നതെന്നും തന്റെ പോസ്റ്റിൽ സുനിൽ ഗ്രോവർ പറയുന്നു.

 

 
View this post on Instagram
 

The idea of social distancing at a wine shop in Kerala. One guy has double protection. He is wearing a helmet also.


A post shared by Sunil Grover (@whosunilgrover) on


"കേരളത്തിലെ ഒരു വൈൻ ഷോപ്പിനു മുന്നിലെ സാമൂഹിക അകലം. ഒരാൾ ഇരട്ടി സുരക്ഷയാണ് എടുത്തിരിക്കുന്നത്. അദ്ദേഹം ഹെൽമറ്റ് കൂടി ധരിച്ചിരിക്കുന്നു" - വീഡിയോ പങ്കുവെച്ച് കൊണ്ട് ഇൻസ്റ്റഗ്രാമിൽ അദ്ദേഹം കുറിച്ചു.

അതേസമയം, ആരും വീടിന്റെ പുറത്തിറങ്ങാതിരുന്നാൽ ആർക്കും വൈറസ് ബാധയുണ്ടാകില്ലെന്നും അദ്ദേഹം ഹിന്ദിയിൽ കുറിച്ചു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ട് മറച്ചു പിടിക്കുന്നത് വൈറസിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 23, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍