• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'കുഴിമന്തി'യില്‍ ശ്രീരാമനുളള തംസ് അപ്പ്; ശ്രദ്ധക്കുറവിന് സുനില്‍ പി ഇളയിടം നിര്‍വ്യാജമായ ഖേദം പ്രകടിപ്പിച്ചു

'കുഴിമന്തി'യില്‍ ശ്രീരാമനുളള തംസ് അപ്പ്; ശ്രദ്ധക്കുറവിന് സുനില്‍ പി ഇളയിടം നിര്‍വ്യാജമായ ഖേദം പ്രകടിപ്പിച്ചു

വി.കെ ശ്രീരാമന്‍റെ പോസ്റ്റിന് സുനില്‍ പി ഇളയിടം 'തംസ് അപ്പ്' സ്റ്റിക്കര്‍ കമന്‍റ്  ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പിന്തുണയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തിയത്.

  • Share this:
കുഴിമന്തിക്കെതിരായ നടന്‍ വി.കെ ശ്രീരാമന്‍റെ പരാമര്‍ശത്തിന് പിന്തുണ നല്‍കിയതില്‍ സുനില്‍ പി ഇളയിടം നിര്‍വ്യാജമായ ഖേദം പ്രകടിപ്പിച്ചു. 'വ്യക്തിപരമായി എനിക്ക് ഇഷ്ടം തോന്നിയിട്ടില്ലാത്ത ഒരു പേരാണത്. വളരെ മികച്ച ഒരു ഭക്ഷണത്തിന് കുറച്ചുകൂടി നല്ല പേര് ആകാമായിരുന്നു എന്ന് എല്ലായ്പ്പോഴും തോന്നിയിട്ടുണ്ട്. ശ്രീരാമേട്ടൻ്റെ പോസ്റ്റിനോടുള്ള പ്രതികരണത്തിലും ഞാൻ ഉദ്ദേശിച്ചത് അതാണ്' എന്ന് സുനില്‍ പി ഇളയിടം വ്യക്തമാക്കി.
എങ്കിലും ആ പ്രയോഗങ്ങൾക്ക് അതേപടി പിന്തുണ നൽകിയ തന്‍റെ നിലപാടിൽ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ട് .പദനിരോധനം, ഭാഷാമാലിന്യം തുടങ്ങിയ ആശയങ്ങളെയും ഭാഷയെക്കുറിച്ചുള്ള വിഭാഗീയ വീക്ഷണങ്ങളെയും ശരിവയ്ക്കുന്നു എന്ന തോന്നലുളവാക്കാൻ അത് കാരണമായിട്ടുണ്ട്.

അക്കാര്യത്തിലുള്ള തന്‍റെ നിർവ്യാജമായ ഖേദം രേഖപ്പെടുത്തുന്നു എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.





'ഒരു ദിവസത്തേക്ക്‌ എന്നെ കേരളത്തിൻ്റെ ഏകാധിപതിയായി അവരോധിച്ചാൽ ഞാൻ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കും. മലയാള ഭാഷയെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അത്. പറയരുത്, കേൾക്കരുത്, കാണരുത്, കുഴിമന്തി' എന്നാണ് ശ്രീരാമന്‍ ഫേസ്ബുക്കില്‍ എഴുതിയത്.




സുനില്‍ പി ഇളയിടത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്




കുഴിമന്തി എന്ന പേരിനെ മുൻനിർത്തി ശ്രീരാമേട്ടൻ പറഞ്ഞ അഭിപ്രായവും അതിനോടുള്ള എൻ്റെ പ്രതികരണവും ചർച്ചയായ സന്ദർഭത്തിൽ അതേക്കുറിച്ച് ചില കാര്യങ്ങൾ വ്യക്തമാക്കണം എന്നു കരുതുന്നു. വ്യക്തിപരമായി എനിക്ക് ഇഷ്ടം തോന്നിയിട്ടില്ലാത്ത ഒരു പേരാണത്. വളരെ മികച്ച ഒരു ഭക്ഷണത്തിന് കുറച്ചുകൂടി നല്ല പേര് ആകാമായിരുന്നു എന്ന് എല്ലായ്പ്പോഴും തോന്നിയിട്ടുണ്ട്. ശ്രീരാമേട്ടൻ്റെ പോസ്റ്റിനോടുള്ള പ്രതികരണത്തിലും ഞാൻ ഉദ്ദേശിച്ചത് അതാണ്.




'മൊളൂഷ്യം' എന്നവിഭവത്തിൻ്റെ പേരും ഇതു പോലെ വ്യക്തിപരമായി ഇഷ്ടമല്ലാത്ത ഒന്നാണ്. ഭാഷാ- സാഹിത്യ പOനത്തിൽ വരുന്ന ജഹദജഹൽ ലക്ഷണ തുടങ്ങിയ പല പ്രയോഗങ്ങളും അങ്ങനെയുണ്ട്. ഇവയ്ക്കൊക്കെ കുറച്ചു കൂടി തെളിച്ചമുള്ള മലയാള പദങ്ങൾ വേണമെന്ന് പലപ്പോഴുംതോന്നിയിട്ടുമുണ്ട്.


Also Read:-Kuzhimanthi | മന്തി വന്ന വഴി; കേരളത്തിൽ കുഴിമന്തി ആയത് എങ്ങനെ?





 എന്നാൽ, ഇതൊന്നും ഭാഷാമാലിന്യം, പദനിരോധനം തുടങ്ങിയവ ആശയങ്ങൾക്ക് ന്യായമാകുന്നില്ല. ഒരു നിലയ്ക്കും സാധുവായ ആശയങ്ങളല്ല അവ. ഒരു ജനാധിപത്യ സമൂഹത്തിന് ആ ആശയങ്ങൾ ഒട്ടുമേ സ്വീകാര്യവുമല്ല.



തൻ്റെ അഭിപ്രായം പറയാൻ ശ്രീരാമേട്ടൻ അതിശയോക്തിപരമായി ഉപയോഗിച്ച വാക്കുകളാവും അവയെന്നാണ് ഞാൻ കരുതുന്നത്.


എങ്കിലും ആ പ്രയോഗങ്ങൾക്ക് അതേപടി പിന്തുണ നൽകിയ എൻ്റെ നിലപാടിൽ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ട് .പദനിരോധനം, ഭാഷാമാലിന്യം തുടങ്ങിയ ആശയങ്ങളെയും ഭാഷയെക്കുറിച്ചുള്ള വിഭാഗീയ വീക്ഷണങ്ങളെയും ശരിവയ്ക്കുന്നു എന്ന തോന്നലുളവാക്കാൻ അത് കാരണമായിട്ടുണ്ട്.

അക്കാര്യത്തിലുള്ള എൻ്റെ നിർവ്യാജമായ ഖേദം രേഖപ്പെടുത്തുന്നു.




പ്രസ്തുത പോസ്റ്റിന് താഴെ സുനില്‍ പി ഇളയിടം 'തംസ് അപ്പ്' സ്റ്റിക്കര്‍ കമന്‍റ്  ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പിന്തുണയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തിയത്.  സമീപകാലത്തെ ഏറ്റവും ട്രെന്‍ഡിങ് ഭക്ഷണമായ കുഴിമന്തി എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുമെന്ന പരാമര്‍ശം കുഴിമന്തി പ്രേമികളെ പ്രകോപിപ്പിച്ചിട്ടുണ്ട്.
Published by:Arun krishna
First published: