ഇന്ത്യയിലേക്ക് തിരിച്ചു വരുന്നോ?ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രവുമായി സണ്ണി ലിയോണി

വീട്ടിലേക്ക് മടങ്ങാൻ സമയമായിരിക്കുന്നു എന്ന കുറിപ്പോടെയാണ് സണ്ണി പുതിയ ചിത്രം പങ്കുവെച്ചത്.

News18 Malayalam | news18-malayalam
Updated: October 30, 2020, 3:47 PM IST
ഇന്ത്യയിലേക്ക് തിരിച്ചു വരുന്നോ?ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രവുമായി സണ്ണി ലിയോണി
Sunny Leone
  • Share this:
പ്രിയ താരം സണ്ണി ലിയോണി ഇന്ത്യയിലേക്ക് മടങ്ങി വരുന്നുവെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച ചിത്രത്തിനൊപ്പമുള്ള കുറിപ്പാണ് ചർച്ചയ്ക്ക് കാരണം. ഇന്ത്യയിൽ കോവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സണ്ണി ലിയോണി കുടുംബത്തിനൊപ്പം ലോസ് ആ‍ഞ്ചൽസിലേക്ക് പറന്നത്.

വീട്ടിലേക്ക് മടങ്ങാൻ സമയമായിരിക്കുന്നു എന്ന കുറിപ്പോടെയാണ് സണ്ണി പുതിയ ചിത്രം പങ്കുവെച്ചത്. ഫോട്ടോയ്ക്ക് താഴെ കമന്റുമായി ആരാധകരും എത്തിയിട്ടുണ്ട്.

കോവിഡ് 19 നെ തുടർന്ന് കുഞ്ഞുങ്ങൾക്ക് ഇന്ത്യയേക്കാൾ സുരക്ഷിതം ലോസ് ആഞ്ചൽസ് ആണെന്ന് സണ്ണി ലിയോണി പറഞ്ഞിരുന്നു. ജീവിതത്തിൽ കുഞ്ഞുങ്ങൾ കൂടി വന്നാൽ നിങ്ങളുടെ മുൻഗണനകൾ മാറുമെന്നായിരുന്നു താരം പറഞ്ഞിരുന്നത്.



ഭർത്താവ് ഡാനിയേൽ വെബ്ബറിന്റെ കുടുംബത്തോടൊപ്പമാണ് സണ്ണിയും മക്കളായ നിഷ, ആഷെർ, നോഹ എന്നിവരും ഇപ്പോൾ കഴിയുന്നത്. ഉടൻ തന്നെ താരം ഇന്ത്യയിലേക്ക് മടങ്ങി വരുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു.

മുംബൈ വിട്ടു പോകുന്നത് ഏറെ വേദനാജനകമായിരുന്നുവെന്ന് സണ്ണി ലിയോണി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ മഹാമാരിയുടെ കാലത്ത് ഭർത്താവ് ഡാനിയേലിന‍്റെ കുടുംബത്തിനൊപ്പം കഴിയാൻ തീരുമാനിക്കുകയായിരുന്നു.

മുംബൈ വിട്ടു പോകുന്നതിൽ തനിക്ക് വിഷമമുണ്ടായിരുന്നു. പക്ഷേ, കുടുംബത്തിനും തങ്ങൾ അടുത്തുണ്ടായിരിക്കണമെന്നായിരുന്നു ആഗ്രഹം. അതിനാലാണ് ലോസ് ആഞ്ചൽസിലേക്ക് മടങ്ങിയതെന്ന് സണ്ണി ലിയോണി.

ലോസ് ആഞ്ചൽസിലെ ഷെര്‍മന്‍ ഓക്‌സിലാണ് സണ്ണിയുടെയും ഡാനിയലിന്റെയും ആഡംബര ഭവനം . സെലിബ്രിറ്റികളുടെ ഭവന സമുച്ചയങ്ങളുള്ള ബെവര്‍ലി ഹില്‍സില്‍ നിന്ന് മുപ്പത് മിനിറ്റ് ദൂരെയാണിത്. നീണ്ട കാലത്തെ ആഗ്രഹങ്ങൾക്കൊടുവിൽ 2017ലാണ് സണ്ണിയും വെബ്ബറും ഈ വീട് സ്വന്തമാക്കിയത്.
Published by: Naseeba TC
First published: October 30, 2020, 3:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading