മുംബൈ: സണ്ണി ലിയോണിയെ (Sunny Leone) ഉൾപ്പെടുത്തി മാൻകൈൻഡ് ഫാർമയുടെ മാൻഫോഴ്സ് കോണ്ടംസ് (Condoms) പുതിയ ബ്രാൻഡ് കാമ്പെയ്ൻ ആരംഭിച്ചു. ഈ കാമ്പെയ്നിനൊപ്പം, ബ്രാൻഡ് അതിന്റെ പുതിയ ശ്രേണിയിലുള്ള അൾട്രാ-തിൻ കോണ്ടം (Ultra-thin condom), 'അൾട്രാഫീൽ കോണ്ടംസ്' പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചു.
“ഞങ്ങളുടെ ബ്രാൻഡിനും കാമ്പെയ്നുകൾക്കും സണ്ണിയാണ് ഏറ്റവും അനുയോജ്യയെന്ന് ഒരു ബ്രാൻഡ് എന്ന നിലയിൽ ഞങ്ങൾ വിശ്വസിക്കുന്നു, കാരണം അവർ ഈ ബ്രാൻഡിന്റെ ആവേഗവും ആത്മാവും നിലനിർത്തുന്നു.
അൾട്രാഫീൽ കോണ്ടം ഇതിനകം വിപണിയിൽ എത്തിയിരുന്നുവെങ്കിലും, ഇത് ഔദ്യോഗികമായി അവതരിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു, അതുകൊണ്ടാണ് സണ്ണി ലിയോണിക്കൊപ്പം ഈ കാമ്പെയ്നുമായി ഞങ്ങൾ എത്തിയതെന്ന്," മാൻകൈൻഡ് ഫാർമ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ജനറൽ മാനേജർ ജോയ് ചാറ്റർജി പറഞ്ഞു. "ഗവേഷണത്തിനും
ഉപഭോക്താക്കളുടെ ആവശ്യത്തിനും അനുസരിച്ചാണ് ഞങ്ങൾ ഈ അൾട്രാഫീൽ കോണ്ടം കൊണ്ടുവന്നിരിക്കുന്നത്, അത് ആത്യന്തികമായി ആനന്ദം വർധിപ്പിക്കുന്നു," അദ്ദേഹം പറഞ്ഞു.
"പുതിയ ഉൽപ്പന്ന ശ്രേണിയായ അൾട്രാഫീൽ കോണ്ടംസ് അവതരിപ്പിക്കുന്നതിനായി മാൻഫോഴ്സ് കോണ്ടംസുമായി ഷൂട്ട് ചെയ്യുന്നത് അതിശയകരമായി തോന്നുന്നു. ഈ കാമ്പെയ്നിലൂടെ, ദമ്പതികൾ തമ്മിലുള്ള അടുപ്പം വർദ്ധിപ്പിക്കുന്ന സൂപ്പർ-തിൻ കോണ്ടംസിന്റെ സന്ദേശം എത്തിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു," ബ്രാൻഡ് അംബാസഡർ സണ്ണി ലിയോണി പറഞ്ഞു.
മുംബൈയിൽ ചിത്രീകരണം നടക്കുമ്പോഴുള്ള ചിത്രങ്ങളും വൈറലായിരുന്നു. മുൻപും സണ്ണി ഇതേ ബ്രാൻഡുമായി പരസ്യത്തിനായി സഹകരിച്ചിരുന്നു.
Also read: നിവിന്‍ പോളി ചിത്രം 'തുറമുഖം'; റിലീസിങ് തീയതി പ്രഖ്യാപിച്ചു
രാജീവ് രവി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം തുറമുഖത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 10നാണ് ചിത്രം റിലീസ് ചെയ്യുക. തുറമുഖത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് അണിയറപ്രവത്തകര്‍ ഫിലിം ചേംബര്‍ കത്ത് നല്‍കിയിരുന്നു.
ഫിലിം ചേംബര്‍ റിലീസിന് അനുമതി നല്കിയ സാഹചര്യത്തിലാണ് അണിയറപ്രവര്‍ത്തകര്‍ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.ചിത്രം മെയ് 13ന് റിലീസ് പ്രഖ്യാപിച്ചിരുന്നു എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് റിലീസ് മാറ്റിവെക്കുകായിരുന്നു.
നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, അര്ജുന് അശോകന്, സുദേവ് നായര്‍, മണികണ്ഠന് ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപന് ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത്. എഡിറ്റര്‍: ബി. അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്.
Summary: New condom ad featuring actor Sunny Leone got released. The ad video shared on social media platforms are getting attentionഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.