• HOME
  • »
  • NEWS
  • »
  • buzz
  • »
  • അധ്യാപക നിയമനത്തിനുള്ള പരീക്ഷാ ഹാൾടിക്കറ്റിൽ സണ്ണി ലിയോൺ; അന്വേഷണത്തിന് ഉത്തരവ്

അധ്യാപക നിയമനത്തിനുള്ള പരീക്ഷാ ഹാൾടിക്കറ്റിൽ സണ്ണി ലിയോൺ; അന്വേഷണത്തിന് ഉത്തരവ്

ഹാള്‍ ടിക്കറ്റില്‍ ഉദ്യോഗാർത്ഥിയുടെ ഫോട്ടോയ്ക്ക് പകരം ബോളിവുഡ് താരമായ സണ്ണി ലിയോണിന്റെ ഫോട്ടോയാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചതെന്ന് കര്‍ണാടക കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ചെയര്‍പേഴ്‌സണ്‍ ബി ആര്‍ നായിഡു ട്വീറ്റ് ചെയ്തു

  • Share this:
ബെംഗളൂരു: ഒട്ടേറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. പോണ്‍ താരത്തിൽ നിന്ന് ബോളിവുഡിലേക്ക് എത്തിയ നടി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പരീക്ഷ പേപ്പറുകളിലും റാങ്ക് ലിസ്റ്റുകളിലും സണ്ണി ലിയോണിന്റെ പേര് വന്നിട്ടുള്ള വാർത്തകൾ പുതുമയുള്ളതല്ല. ഇപ്പോഴിതാ അത്തരമൊരു വാർത്തയാണ് കർണാടകയിൽ നിന്നും വരുന്നത്. കര്‍ണാടകയിലെ അധ്യാപന നിയമനത്തിനുള്ള പരീക്ഷ ഹാള്‍ ടിക്കറ്റിലാണ് സണ്ണി ലിയോണിന്റെ ചിത്രം കണ്ടത്. ഹാള്‍ ടിക്കറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ സംഭവത്തില്‍ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിറക്കി.

Also Read- ബംഗാളിൽ 'CPM-BJP സഖ്യം' സഹകരണ സംഘത്തിൽ സമ്പൂര്‍ണ വിജയം നേടി; ഒരു സീറ്റ് പോലുമില്ലാതെ തൃണമൂൽ

ഹാള്‍ ടിക്കറ്റില്‍ ഉദ്യോഗാർത്ഥിയുടെ ഫോട്ടോയ്ക്ക് പകരം ബോളിവുഡ് താരമായ സണ്ണി ലിയോണിന്റെ ഫോട്ടോയാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചതെന്ന് കര്‍ണാടക കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ചെയര്‍പേഴ്‌സണ്‍ ബി ആര്‍ നായിഡു ട്വീറ്റ് ചെയ്തു. നിയമസഭയ്ക്കുള്ളില്‍ നീലച്ചിത്രങ്ങള്‍ കണ്ട പാര്‍ട്ടിയില്‍ നിന്ന് എന്തും പ്രതീക്ഷിക്കാമെന്നും നായിഡു കുറിച്ചു. കൂടെ ഉദ്യോഗാർത്ഥിയുടെ അഡ്മിറ്റ് കാര്‍ഡിന്റെ ചിത്രം പങ്കുവെയ്ക്കുകയും ചെയ്തു.



പരീക്ഷയ്ക്കു വേണ്ടി അപേക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായും ഫോട്ടോ അപ്‌ലോഡ് ചെയ്യുന്ന ചിത്രമായിരിക്കും ഹാള്‍ ടിക്കറ്റില്‍ അച്ചടിക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രതികരിച്ചു. സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി ബി സി നാഗേഷ് പ്രസ്താവന ഇറക്കിയിട്ടുണ്ട്. 'ഉദ്യോഗാർത്ഥി ഫോട്ടോ അപ്‌ലോഡ് ചെയ്യണം. അവര്‍ ഫയലില്‍ അറ്റാച്ച് ചെയ്യുന്ന ഏത് ഫോട്ടോയും സിസ്റ്റം എടുക്കുന്നു. സണ്ണി ലിയോണിന്റെ ഫോട്ടോ അഡ്മിറ്റ് കാര്‍ഡില്‍ ഇട്ടിരുന്നോയെന്ന് ഉദ്യോഗാർത്ഥിയോട് ചോദിച്ചിരുന്നു. പരീക്ഷയ്ക്കുള്ള അപേക്ഷയിലേക്ക് വിവരങ്ങള്‍ നല്‍കിയത് താനല്ലെന്നും ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നെന്നും ഉദ്യോഗാർത്ഥി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്ന്' വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Published by:Rajesh V
First published: