നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Expensive Fruit | ലോകത്തെ ഏറ്റവും വിലകൂടിയ പഴം; ഈ യുബാരി തണ്ണിമത്തന്റെ വില കേട്ടാല്‍ നിങ്ങൾ ഞെട്ടും!!

  Expensive Fruit | ലോകത്തെ ഏറ്റവും വിലകൂടിയ പഴം; ഈ യുബാരി തണ്ണിമത്തന്റെ വില കേട്ടാല്‍ നിങ്ങൾ ഞെട്ടും!!

  ജപ്പാനിൽ മാത്രം ലഭിക്കുന്ന പഴത്തിന് ലക്ഷങ്ങൾ ആണ് വില. സാധാരണ കടകളിലോ സൂപ്പർമാർക്കറ്റുകളിലോ ഈ പഴം ലഭ്യമല്ലതാനും.

  • Share this:
   നമുക്കിടയില്‍ സുപരിചിതമല്ലെങ്കിലും സുപരിചിതമായിക്കൊണ്ടിരിക്കുന്ന ധാരാളം പഴങ്ങള്‍ ഇന്ന് വിപണിയിലുണ്ട്. കാര്‍ഷിക രംഗത്തെ പുതിയ പരീക്ഷണങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും ഫലമായാണ് ഹൈബ്രിഡ് പഴങ്ങളും പച്ചക്കറികളും പുതുതായി എത്തുന്നത്. റൂബി റോമന്‍ മുന്തിരി, ഡെകോപോന്‍ ഓറഞ്ച്, സെകായ് ഇച്ചി ആപ്പിള്‍ എന്നിവയാണ് ഭൂമിയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള പഴങ്ങള്‍. എന്നാല്‍ ഇപ്പോള്‍ ജപ്പാനിലെ യുബാരി തണ്ണിമത്തനാണ് (Yubari Melon) ഇന്ന് മറ്റെല്ലാ പഴങ്ങളുടെ വിലയെയും മറികടന്നിരിക്കുന്നത്.

   വിലപിടിപ്പുള്ള പഴങ്ങളിലും പച്ചക്കറികളിലും പുതുതായി ഒന്നും ഇല്ലെങ്കിലും അതിന്റെ വില നമ്മുടെ കണ്ണ് തള്ളിപ്പിക്കുന്നതാണ്. യുബാരി തണ്ണിമത്തന്റെ വില കേട്ടാലും ഞെട്ടും. ആ തുകയ്ക്ക് സ്വര്‍ണ്ണമോ ഭൂമിയോ വാങ്ങിക്കാം. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഒരു പഴമാണ് യുബാരി തണ്ണിമത്തന്‍. ജപ്പാനില്‍ തന്നെയാണ് ഈ പഴം വില്‍ക്കുന്നത്. എന്നാല്‍ സാധാരണ കടകളിലോ, സൂപ്പര്‍മാര്‍ക്കറ്റിലോ പഴം ലഭ്യമല്ല താനും.

   റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു കിലോഗ്രാം യുബാരി തണ്ണിമത്തന് 20 ലക്ഷം രൂപ വില വരും. ഈ ഫലം സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള, അതായത് അതിസമ്പന്നരായ ആളുകള്‍ക്ക് മാത്രമുള്ളതാണ്. യുബാരി തണ്ണിമത്തന്‍ ചെറിയ അളവില്‍ വില്‍ക്കുന്നതുകൊണ്ട്, കച്ചവടക്കാരും റസ്റ്റോറന്റുകളിലുമാണ് പഴം സെര്‍വ് ചെയ്യുന്നത്.

   ഒരു കിലോ യുബാരി തണ്ണിമത്തന് 20 ലക്ഷം രൂപ വില ഉണ്ടെങ്കിലും, ജപ്പാനിലെ അതിസമ്പന്നര്‍ക്കിടയില്‍ പഴത്തിന് വലിയ ഡിമാന്‍ഡാണ് ഉള്ളത്. ജപ്പാനിലെ യുബാരി മേഖലയിലാണ് പഴം ഉണ്ടാകുന്നത്. വന്‍ കൃഷിയിടങ്ങളിലല്ലാതെ ഗ്രീന്‍ഹൗസുകള്‍ക്കുള്ളില്‍ മാത്രമേ പഴം വളരുകയുള്ളൂ. വാഗ്യു ബീഫ്, ഐബേറിയന്‍ ഹാം മുതലായ ഭൂമിശാസ്ത്രപരമായ സൂചകങ്ങള്‍ കൊണ്ട് സംരക്ഷിക്കുന്നതിനാലാണ് ഈ തണ്ണിമത്തന് ഇത്രയധികം വില വരുന്നത്.

   ഹോക്കൈഡോ പോലുള്ള വരണ്ട കാലാവസ്ഥയിലാണ് യുബാരി തണ്ണിമത്തന്‍ വളരുന്നത്. ഈ പ്രദേശത്തെ അഗ്‌നിപര്‍വ്വത ചാരമുള്ള മണ്ണും തണ്ണിമത്തന്‍ വളരാന്‍ സഹായിക്കുന്നുണ്ട്. 25 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ സൂക്ഷിക്കേണ്ടതിനാല്‍ തണ്ണിമത്തന്‍ ഗ്രീന്‍ഹൗസുകളിലാണ് വളരുന്നത്. ഹോക്കൈഡോയുടെ വടക്കന്‍ കാലാവസ്ഥയുടെ സൂര്യപ്രകാശമുള്ള പകലുകളിലും തണുത്ത രാത്രികളിലും തണ്ണിമത്തന്‍ മികച്ച രീതിയില്‍ വളരും. ഇതാണ് യുബാരി തണ്ണിമത്തനെ ഇത്ര രുചികരമാക്കുന്നത്.

   ഈ തണ്ണിമത്തന്‍ വളരുന്ന സീസണ്‍ വളരെ പരിമിതമാണ്. മെയ് അവസാനം മുതല്‍ ഓഗസ്റ്റ് ആദ്യം വരെ മാത്രമേ പഴം പാകമാകൂ. യുബാരി തണ്ണിമത്തന്‍ വളര്‍ത്താന്‍ ഉപയോഗിക്കുന്ന വയലുകളുടെ എണ്ണവും പരിമിതമാണ്. കാരണം ഒരു സീസണിന് ശേഷം ഒരു വര്‍ഷം കഴിയുന്നതു വരെ മറ്റൊരു വിളയ്ക്ക് പാടം ഉപയോഗിക്കാന്‍ കഴിയില്ലെന്നതാണ്.

   അതുമാത്രമല്ല, അവ വളരെക്കാലം സൂക്ഷിക്കാന്‍ കഴിയില്ല. മാത്രമല്ല അവ പാകമായതിനു ശേഷം വളരെ വേഗം കഴിക്കുകയും വേണം. ഇത് അന്താരാഷ്ട്ര തലത്തില്‍ മാത്രമല്ല, ഹോക്കൈഡോയില്‍ നിന്ന് കൊണ്ടുപോകുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നു. യുബാരി തണ്ണിമത്തന്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ യുബാരിയിലേക്ക് യാത്ര ചെയ്യുക!.
   Published by:Naveen
   First published:
   )}