ന്യൂയോര്‍ക്ക്: ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ ഹീറോയാണ് സൂപ്പര്മാന്. പുസ്തകങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും കാര്‍ട്ടൂണുകളിലൂടെയുമെല്ലാം സൂപ്പര്മാന് ആരാധകര്‍ക്ക് പ്രിയപ്പെട്ടവനായി മാറിക്കഴിഞ്ഞു.
എണ്‍പത് വര്‍ഷത്തോളമായി സൂപ്പര്മാന് കോമിക്സുകള്‍ ഇറങ്ങി തുടങ്ങിയിട്ടെങ്കിലും ചരിത്രത്തില്‍ ആദ്യമായി സൂപ്പര്‍മാനെ സ്വവര്‍ഗ്ഗ അനുരാഗിയായി അവതരിപ്പിക്കുകയാണ് സൂപ്പര്മാന് സൃഷ്ടാക്കളായ ഡിസി കോമിക്സ്. ഡിസി കോമിക് സീരിസായ 'സൂപ്പര്മാന്: സണ്‍ ഓഫ് കാള്‍ ഇല്' അഞ്ചാ പതിപ്പ് മുതലാണ് സൂപ്പര്‍മാനെ സ്വവര്‍ഗ്ഗ അനുരാഗിയായി അവതരിപ്പിക്കുന്നത്. നവംബര്‍ ഒന്‍പതിന് കോമിക് ബുക്ക് പുറത്തിറങ്ങും
സൂപ്പര്‍മാനായി ഭൂമിയില്‍ എത്തപ്പെടുന്ന കെന്റ് ക്ലര്‍ക്കിന്റെ മകന് ജോണ്‍ കെന്റാണ് ഇതില്‍ സൂപ്പര്‍മാനായി എത്തുന്നത്. നേരത്തെ കെന്റ് പത്രപ്രവര്‍ത്തകയായ ലോയിസ് ലെയിനുമായി പ്രണയത്തിലായിരുന്ന സൂപ്പര്മാന് ഇനി മുതല്‍ ജയ് നാക്കമൂറ എന്ന പത്രപ്രവര്‍ത്തകനുമായാണ് പ്രണയത്തിലാകുന്നത്. അടുത്തമാസമാണ് പുതിയ ലക്കം സൂപ്പര്മാന് കോമിക് ബുക്ക് ഇറങ്ങുന്നത്.
എന്നാല്‍ ഡിസി ഇത് ആദ്യമായല്ല തങ്ങളുടെ കോമിക് സീരിസിലെ പ്രധാന കഥാപാത്രങ്ങളെ സ്വവര്‍ഗ്ഗാനുരാഗികളായി അവതരിപ്പിക്കുന്നത്. നേരത്തെ ബാറ്റ്മാന് സീരിസിലെ റോബിനെയും ബാറ്റ് വുമണിനെയും ഇത്തരത്തില്‍ ഡിസി അവതരിപ്പിച്ചിരുന്നു.
സൂപ്പര്‍മാന്റെ വിപ്ലവകരമായ പുതിയ ലക്കത്തെ കുറിച്ചുള്ള പ്രഖ്യാപനം സൂപ്പര്മാന് സൃഷ്ടാക്കളായ ഡിസി കോമിക്സ് നടത്തിയിരുന്നു. പുതിയ പുസ്തകത്തിലെ ഇതിവൃത്തം എന്താമെന്ന് വ്യക്തമല്ലെങ്കിലും. പുതിയ സൂപ്പര്‍മാനും ആണ്‍സുഹൃത്തും ഒന്നിച്ചിരിക്കുന്നതിന്റെയും,ചുംബിക്കുന്നതിന്റെയും ചിത്രം ഡിസി പുറത്തുവിട്ടിട്ടുണ്ട്.
സൂപ്പര്‍മാന്റെ സ്വഭാവികമായ എല്ലാ പ്രത്യേകതകളും നിലനിര്‍ത്തിയാണ് പുതിയ സാഹചര്യത്തിലേക്ക് കഥ കൊണ്ടുപോകുന്നത് എന്നും ഇത് വലിയ പരിണാമം തന്നെയായിരിക്കുമെന്നുമാണ് സൂപ്പര്മാന് കഥാകൃത്തായ ടോം ടെയ്ലര് പറയുന്നത്.
സൂപ്പര്മാന് എന്നും പ്രതീക്ഷയുടെ പ്രതീകമാണ്. ഇപ്പോള്‍ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് അവരെ തന്നെ സൂപ്പര്‍മാനിലൂടെ കാണാനുള്ള അവസരവും പുതിയ കഥാപാശ്ചാത്തലം ഉണ്ടാക്കുന്നുവെന്നും ടോം ടെയ്ലര് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Books, Web series