• HOME
  • »
  • NEWS
  • »
  • buzz
  • »
  • Bella Hadid | നഗ്നയായി സ്റ്റേജിലേക്ക്; സ്പ്രേ പെയിന്റ് കൊണ്ട് നഗ്നത മറച്ച് മോഡൽ ബെല്ല ഹദീദ്

Bella Hadid | നഗ്നയായി സ്റ്റേജിലേക്ക്; സ്പ്രേ പെയിന്റ് കൊണ്ട് നഗ്നത മറച്ച് മോഡൽ ബെല്ല ഹദീദ്

ധരിച്ചത് ഒരു അടിവസ്ത്രം മാത്രം. സ്റ്റേജിൽ വച്ച് വസ്ത്രം സ്പ്രേ ചെയ്ത് സൂപ്പർമോഡൽ ബെല്ല ഹദീദ്. വീഡിയോ വൈറൽ

ബെല്ല ഹദീദ്

ബെല്ല ഹദീദ്

  • Share this:
സ്റ്റേജിലേക്ക് കേറുമ്പോൾ സൂപ്പർമോഡൽ ബെല്ല ഹദീദ് (Bella Hadid) വിവസ്ത്രയായിരുന്നു. തുണിയെന്ന് പറയാൻ ആകെയുള്ളത് ലോലമായ ഒരു അടിവസ്ത്രം മാത്രം. സ്റ്റേജിനു നടുവിലായി നിൽപ്പുറപ്പിച്ച ബെല്ല പതിയെ വസ്ത്രധാരണത്തിലേക്ക് കടന്നു. ഒരു സ്പ്രേ ബോട്ടിൽ ബെല്ലയുടെ ശരീരത്തിലൂടെ തലങ്ങും വിലങ്ങും പത തുപ്പി. കോപ്പർണി വിമൻസ്‌വെയർ സ്പ്രിംഗ്/സമ്മർ സമയത്ത് റൺവേയിലൂടെ നടക്കുമ്പോൾ സ്‌പ്രേ-ഓൺ ഡ്രെസ് ഉണ്ടായിരുന്നതിനാൽ സൂപ്പർ മോഡൽ ബെല്ല ഹദീദിന്റെ വസ്ത്രം പാരീസ് ഫാഷൻ വീക്കിൽ റൺവേയിൽ അക്ഷരാർത്ഥത്തിൽ ഏവരുടെയും കണ്ണുതള്ളിച്ചു.



ന്യൂഡ് അടിവസ്ത്രവും സ്ലിപ് ഓൺ ഹായ് ഹീലും മാത്രമായിരിന്നു ബെല്ലയുടെ വേഷം. ഒരു കൈകൊണ്ട് മാറിടങ്ങൾ മറച്ചാണ് ബെല്ല സ്റ്റേജിലെത്തിയത്. തലമുടി മാടിയൊതുക്കിയിരുന്നു.



ബെല്ലയുടെ ശരീരത്തിലേക്ക് കോപ്പർനി സ്ലിപ് ഡ്രസ്സ് സ്പ്രൈ പെയിന്റ് ചെയ്ത് പിടിപ്പിക്കുകയായിരുന്നു. ഫാഷൻ ഷോയുടെ ഫൈനലിന് വേണ്ടിയാണ് ഫ്രഞ്ച് ലേബലിൽ ബെല്ല മോഡലായത്. ഫാഷൻ വിദഗ്ധരാണ് ബെല്ലയ്ക്ക് വസ്ത്രം സ്പ്രേ ചെയ്തു നൽകിയത്. മിനിമലിസ്റ്റ് ശ്രേണിയിലെ വസ്ത്രമാണിത്.

Summary: Supermodel Bella Hadid gets clothed from a spray bottle and the video goes viral. Bella is seeing walking on to the stage wearing nothing but a nude thongs. She covered her modesty using one hand. Soon, the video shows experts spraying 'clothes' on to her body as she stood still. The clothing is part of a new minimalist collection
Published by:user_57
First published: