HOME /NEWS /Buzz / 'അണ്ണന്റെ സമ്മാനമാണ്'; സൂപ്പർതാരം അജിത്തിൽ നിന്ന് ബിഎംഡബ്ല്യു ബൈക്ക് ലഭിച്ച സഹറൈഡര്‍

'അണ്ണന്റെ സമ്മാനമാണ്'; സൂപ്പർതാരം അജിത്തിൽ നിന്ന് ബിഎംഡബ്ല്യു ബൈക്ക് ലഭിച്ച സഹറൈഡര്‍

'മോട്ടർസൈക്കിൾ യാത്രകൾക്കിടെ ധാരാളം നല്ല മനുഷ്യരെ നാം കണ്ടുമുട്ടും എന്നാണു പറയുന്നത്. അങ്ങനെയൊരു യാത്രയിൽ ഞാൻ കണ്ടുമുട്ടിയ ഏറ്റവും മികച്ച മനുഷ്യനാണ് അജിത് കുമാർ'.

  • Share this:

    സഹ റൈഡർക്ക് 12 ലക്ഷം വില വരുന്ന ബിഎംഡബ്ല്യു ബൈക്ക് സമ്മാനിച്ച് തമിഴ് സൂപ്പർതാരം അജിത്. ബിഎംഡബ്ലിയു F850GS ആണ് സുഗത് സത്പതിക്ക് അജിത്ത് സമ്മാനമായി നല്‍കിയത്. നോർത്ത് ഈസ്റ്റ്, ഭൂട്ടാന്‍–നേപ്പാള്‍ യാത്രകൾ ഇവർ ഒരുമിച്ച് പോയിരുന്നു. താരത്തിൽ നിന്ന് ലഭിച്ച് സമ്മാനമായി ലഭിച്ച വിവരം സുഗത് സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്. കൂടാതെ അജിത്തിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം സോഷ്യൽമിഡിയയിലൂടെ പങ്കുവച്ചു.

    ‘‘2022 അവസാനമാണ് തെന്നിന്ത്യൻ സൂപ്പർതാരം അജിത്തുമായി അടുത്തിടപെടാൻ അവസരം ലഭിച്ചത്. അദ്ദേഹത്തിന് വേണ്ടി ഒരു നേർത്ത്–ഈസ്റ്റ് യാത്ര സംഘടിപ്പിക്കാനും കൂടെ യാത്ര ചെയ്യാനും സാധിച്ചു. അതിനു ശേഷം അദ്ദേഹത്തിന്റെ വേൾഡ് ടൂറിന്റെ ഭാഗമായി നടത്തിയ നേപ്പാൾ–ഭൂട്ടാൻ യാത്രയിലും ഞാനും എന്റെ ഡ്യൂക്ക് 390 യും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. യാത്രയിൽ ഉടനീളം മറക്കാനാവാത്ത ഓർമകളാണ് ലഭിച്ചത്.

    Also read-പ്രിയപ്പെട്ട ആന്റണിക്ക് ജന്മദിനാശംസയും വിവാഹവാർഷികാശംസയുമായി സ്വന്തം ലാലേട്ടൻ

    മോട്ടർസൈക്കിൾ യാത്രകൾക്കിടെ ധാരാളം നല്ല മനുഷ്യരെ നാം കണ്ടുമുട്ടും എന്നാണു പറയുന്നത്. അങ്ങനെയൊരു യാത്രയിൽ ഞാൻ കണ്ടുമുട്ടിയ ഏറ്റവും മികച്ച മനുഷ്യനാണ് അജിത് കുമാർ. ഒരു സൂപ്പർസ്റ്റാറാണ് എന്നു ഭാവിക്കാതെ അദ്ദേഹം കാണിക്കുന്ന വിനയയും ലാളിത്യവും എന്ന് അദ്ഭുതപ്പെടുത്തുന്നു.അതെ, ഈ കാണുന്ന എഫ് 850 ജിഎസ് അണ്ണൻ എനിക്ക് സമ്മാനിച്ചതാണ്’’. സുഗത് സത്പതി പറയുന്നു.

    First published:

    Tags: Ajith Kumar, BMW