HOME » NEWS » Buzz » SURABHI LAKSHMI WITH THE VIDEO THAT SHE WENT TO SONU SUPERMARKET DURING THE LOCKDOWN

ലോക്ക്ഡൗൺ കാലത്ത് 'സോനു സൂപ്പർമാർക്കറ്റി'ൽ പോയ വീഡിയോയുമായി സുരഭി ലക്ഷ്മി; കൈയടിച്ച് സോഷ്യൽ മീഡിയ

വലിയ ഉള്ളിയും പാലും പൊടിയുപ്പുമാണ് സുരഭി ലക്ഷ്മി കടയിൽ നിന്ന് വാങ്ങുന്നത്. കൂടാതെ, കട മുഴുവനായി വീഡിയോയിൽ പകർത്തിയിട്ടുമുണ്ട്.

News18 Malayalam | news18
Updated: May 17, 2021, 8:50 PM IST
ലോക്ക്ഡൗൺ കാലത്ത് 'സോനു സൂപ്പർമാർക്കറ്റി'ൽ പോയ വീഡിയോയുമായി സുരഭി ലക്ഷ്മി; കൈയടിച്ച്   സോഷ്യൽ മീഡിയ
sonu supermarket
  • News18
  • Last Updated: May 17, 2021, 8:50 PM IST
  • Share this:
കോവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ ആണ്. അത്യാവശ്യമായി മാത്രം പുറത്തിറങ്ങാനാണ് അനുവാദമുള്ളത്. ഇതിനിടയിലാണ് നടി സുരഭി ലക്ഷ്മി വീടിന് സമീപത്തുള്ള സോനു സൂപ്പർ മാർക്കറ്റ് നമുക്ക് പരിചയപ്പെടുത്തി തരുന്നത്. പേര് കേട്ട് വലിയ സൂപ്പർ മാർക്കറ്റാണ് ഇതെന്ന് കരുതരുതേ. ഒരു ചെറിയ കട. എന്നാൽ, ഒരു വീട്ടിലേക്ക് അത്യാവശ്യം വേണ്ട എല്ലാ സാധനങ്ങളും അവിടെ നിന്ന് ലഭിക്കും.

'സോനു സൂപ്പർ മാർക്കറ്റിൽ ഇല്ലാത്ത സാധനങ്ങളൊന്നും ഉണ്ടാകില്ല. എന്നാൽ, എനിക്ക് വേണ്ട സാധനങ്ങൾ ഉണ്ടോയെന്ന് നമുക്ക് സോനു ചേട്ടനോട് തന്നെ ചോദിക്കാം' - എന്ന് പറഞ്ഞു കൊണ്ടാണ് സോനു സൂപ്പർ മാർക്കറ്റിലേക്കുള്ള സുരഭി ലക്ഷ്മിയുടെ യാത്ര ആരംഭിക്കുന്നത്.



വലിയ ഉള്ളിയും പാലും പൊടിയുപ്പുമാണ് സുരഭി ലക്ഷ്മി കടയിൽ നിന്ന് വാങ്ങുന്നത്. കൂടാതെ, കട മുഴുവനായി വീഡിയോയിൽ പകർത്തിയിട്ടുമുണ്ട്. മുട്ട, ബിസ്ക്കറ്റ്, മാസ്ക് എന്നിവയും കടയിൽ കാണാവുന്നതാണ്.

Covid Vaccine | മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും വാക്സിൻ; ICMRമായി ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി

അവസാനം താൻ വാങ്ങിയ സാധനങ്ങൾക്ക് എല്ലാം കൂടി എത്ര രൂപയായി എന്ന് സുരഭി ചോദിക്കുന്നുണ്ട്. എന്നാൽ, കണക്കു കൂട്ടാൻ പേന ഇല്ലാത്തതിനാൽ പൈസ പിന്നെയെടുക്കാം എന്നാണ് കടയുടമയുടെ മറുപടി. എന്നാൽ, എത്ര രൂപയായെന്ന് തനിക്ക് അയച്ചാൽ മതിയെന്നും താൻ ഗൂഗിൾ പേ ചെയ്തോളാമെന്നും സുരഭി ലക്ഷ്മി മറുപടി നൽകുന്നുണ്ട്. സോനു സൂപ്പർ മാർക്കറ്റിൽ നിന്ന് മടങ്ങി വീട്ടിൽ എത്തിയതിനു ശേഷം സോനു സൂപ്പർ മാർക്കറ്റിനെക്കുറിച്ച് വാചാലയാകുന്നുണ്ട് സുരഭി ലക്ഷ്മി.

COVID 19 | സാങ്കേതിക സർവകലാശാല വിദ്യാർത്ഥി കോവിഡ് ബാധിച്ച് അന്തരിച്ചു

ലോക്ക് ഡൗൺ കാലത്ത് സോനു സൂപ്പർ മാർക്കറ്റ് വലിയ ആശ്വാസമാണെന്നാണ് സുരഭി ലക്ഷ്മി പറയുന്നത്. തനിക്കും പരിസരത്തുള്ള കുറേ ആളുകൾക്കും കുട്ടികൾക്കും സോനു സൂപ്പർമാർക്കറ്റ് വലിയ ആശ്വാസമാണെന്ന് സുരഭി പറയുന്നു. സോനു ഇപ്പോൾ സൂപ്പർ മാർക്കറ്റ് തുടങ്ങിയത് ലോക്ക്ഡൗണിൽ എല്ലാവരെയും സഹായിക്കാനാണോ എന്ന് താൻ ഇടയ്ക്ക് ആലോചിക്കാറുണ്ടെന്നും സുരഭി പറയുന്നു. ഈ ലോക്ക് ഡൗൺ സമയത്തും കഴിഞ്ഞ ലോക്ക്ഡൗൺ സമയത്തും സോനു സൂപ്പർമാർക്കറ്റ് വലിയ ഒരു അനുഗ്രഹം ആയിരുന്നെന്നും സുരഭി ലക്ഷ്മി പറഞ്ഞു.
Published by: Joys Joy
First published: May 17, 2021, 8:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories